ദ്വാദശ ജ്യോതിർലിംഗ ദർശനം
കായംകുളം G D M ആഡിറ്റോറിയത്തിൽ പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ദ്വാദശ ജ്യോതിർലിംഗ ദിവ്യദർശനം' വളരെ നല്ല അനുഭവമായിരുന്നു.
ഭാരതത്തിലെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, അവയുടെ യഥാർത്ഥ
രൂപത്തിലുള്ള പ്രതിഷ്ഠകളും, ഒരുമിച്ച് ഒരു സ്ഥലത്ത് ഒരുക്കിയിരുന്നത്,നിർവൃതിദായകമായിരുന്നു.
ഈ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളും യഥാർത്ഥ സ്ഥലങ്ങളിൽ പോയി ദർശനം നടത്തുവാൻ കഴിയാത്തവർക്ക് ഇതൊരു അനുഗ്രഹമായിരുന്നു. പ്രസ്തുത ജ്യോതിർലിംഗ ദർശനത്തിന്റെ ചിത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.
ഗുജറാത്ത് [സോമനാഥൻ, നാഗേശ്വരൻ]
ആന്ധ്രാപ്രദേശ് [മല്ലികാർജുനൻ]
മദ്ധ്യപ്രദേശ് [മഹാകാലേശ്വരൻ, ഓംകാരേശ്വരൻ]
മഹാരാഷ്ട്ര [ഭീമാശങ്കരൻ, ഘർണേശ്വരൻ, ത്രയംബകേശ്വരൻ]
ഉത്തരാഖണ്ഡ് [കേദാർനാഥൻ]
ഉത്തർപ്രദേശ് [കാശി വിശ്വനാഥൻ]
തമിഴ് നാട് [രാമേശ്വരൻ ]
ജാർഖണ്ഡ് [വൈദ്യനാഥൻ]
എന്നീ സംസ്ഥാനങ്ങളിൽ ആയി ഇവ സ്ഥിതി ചെയ്യുന്നു.
ശിവപുരാണത്തിൽ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്.
സൌരാഷ്ട്രേ സോമനാഥം ച
ശ്രീശൈലേ മല്ലികാർജ്ജുനം
ഉജ്ജയിന്യാം മഹാകാലം
ഓംകാരേ മാമലേശ്വരം.
ഹിമാലയേതു കേദാരം
ഡാകിന്യാം ഭീമശങ്കരം
വാരണാസ്യം ച വിശ്വേശം
ത്രയംബകം ഗോമതീ തടേ
വൈദ്യനാഥം ച ചിത് ഭൂമോ
നാഗേശം ദാരുകാവനേ
സേതു ബന്ധേതു രാമേശം
ഘർണേശാം ച ശിവാലയേ.
ആദിശങ്കരനാണ് ഈ ജ്യോതിർലിംഗങ്ങൾ കണ്ടെത്തിയതെന്ന് വിശ്വസിക്കുന്നു. പ്രാണേശ്വരനും വിശ്വേശ്വരനുമായ പരമേശ്വരനെ, ആ ജ്യോതിസ്വരൂപനെ, ജ്യോതിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട പന്ത്രണ്ട് സ്ഥലങ്ങളിൽ, ജ്യോതിയുടെ പ്രതീകമായി ഈ ജ്യോതിർലിംഗങ്ങളിൽ ആരാധിക്കുന്നു.
സോമനാഥൻ
ഗുജറാത്തിൽ അഹമ്മദാബാദിൽ നിന്നും 406 km ദൂരത്ത്, അറബിക്കടലിന്റെ തീരത്ത് സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചന്ദ്രൻ ശാപമോക്ഷത്തിന് വേണ്ടി തപസ്സ് ചെയ്ത സ്ഥലമാണിത്. അന്തർവാഹിനയായ സരസ്വതീ നദി കടലിൽ ചേരുന്നത് ഇവിടെയാണെന്ന് വിശ്വസിക്കുന്നു. പുരാതന കാലം മുതലേ പിതൃതർപ്പണത്തിനു പ്രസിദ്ധമാണിവിടം. ദ്വാരക തൊട്ടടുത്ത് തന്നെയുണ്ട്.
മല്ലികാർജുനൻ
ആന്ധ്രാപ്രദേശിൽ, ഹൈദരാബാദിൽ നിന്നും 245 km ദൂരെ, കൃഷ്ണാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ ജ്യോതിർലിംഗംത്തെക്കുറിച്ച് ലിംഗപുരാണം, മത്സ്യപുരാണം, അഗ്നിപുരാണം, സ്കന്ദ പുരാണം, മഹാഭാരതം എന്നിവയിൽ പരാമർശിക്കുന്നുണ്ട് . 18 ശക്തി പീഠങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രത്തിലെ ബ്രഹ്മാംബാപീഠം. ധാരാളം യോഗികളുടേയും സിദ്ധൻമാരുടെയും ആവാസ കേന്ദ്രമായിരുന്നു ശ്രീശൈല പർവതം.
മഹാകാലേശ്വരൻ
മദ്ധ്യപ്രദേശിൽ, ഉജ്ജയിനിയിൽ [പഴയ നാമം അവന്തികാപുരി] ക്ഷിപ്രാ നദിക്കരയിലാണ് ഈ ജ്യോതിർലിംഗം കാണപ്പെടുന്നത്. ത്രിപുരാസുരനുമായി ബന്ധപെട്ട ഐതീഹ്യമാണ് ഈ ക്ഷേത്രത്തിന് പറയുവാനുള്ളത് .മൂന്ന് നിലകളുള്ള ശ്രീ കോവിലിൽ മഹാകാലലിംഗം, ഓംകാരേശ്വരലിംഗം , നാഗചന്ദ്രേശ്വരലിംഗം എന്നീ പ്രതിഷ്ഠകൾ കാണപ്പെടുന്നു.
ഓംകാരേശ്വരൻ
മദ്ധ്യപ്രദേശിൽ, നർമ്മദാ നദീ തീരത്ത്, ഇൻഡോറിൽ നിന്ന് 77 km ദൂരെ, ഈ ജ്യോതിർലിംഗം സ്ഥിതി ചെയ്യുന്നു. വിന്ധ്യൻ തപസ്സ് ചെയ്ത് പരമേശ്വരനെ പ്രത്യക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് ഐതീഹ്യം.നർമ്മദ നദിയിലെ ഒരു ദ്വീപിലാണ് ക്ഷേത്രം നില നില്ക്കുന്നത്. ആദി ശങ്കരൻ ഉപനിഷത്തിനു ഭാഷ്യം രചിച്ചതെന്നു പറയപ്പെടുന്ന ഒരു ഗുഹ ഇവിടെയുണ്ട് .
കേദാർനാഥൻ
ഉത്തരാഖണ്ഡിൽ, ഹരിദ്വാറിൽ നിന്നും 241 KM അകലെ, ഗർവാൾ ഹിമാലയൻ ശ്രംഖലയിൽ, മന്ദാകിനി നദീ തീരത്ത് , സമുദ്ര നിരപ്പിൽ നിന്നും 3,583 മീറ്റർ ഉയരത്തിൽ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു .
കാളയുടെ മുതുകിന്റെ രൂപത്തിൽ, സ്വയംഭൂലിംഗ പ്രതിഷ്ഠയുള്ള ശിവസന്നിധി . പഞ്ച പാണ്ഡവർ നിർമ്മിച്ച ക്ഷേത്രം പുതുക്കി പണിതത് ശ്രീ ശങ്കരാചാര്യർ ആണെന്നു കരുതുന്നു . വടക്കൻ ഹിമാലയത്തിലെ ചതുർ ധാമങ്ങളിലെ പ്രധാനപ്പെട്ട ക്ഷേത്രം.
ഭാരതത്തിലെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, അവയുടെ യഥാർത്ഥ
രൂപത്തിലുള്ള പ്രതിഷ്ഠകളും, ഒരുമിച്ച് ഒരു സ്ഥലത്ത് ഒരുക്കിയിരുന്നത്,നിർവൃതിദായകമായിരുന്നു.
ഗുജറാത്ത് [സോമനാഥൻ, നാഗേശ്വരൻ]
ആന്ധ്രാപ്രദേശ് [മല്ലികാർജുനൻ]
മദ്ധ്യപ്രദേശ് [മഹാകാലേശ്വരൻ, ഓംകാരേശ്വരൻ]
മഹാരാഷ്ട്ര [ഭീമാശങ്കരൻ, ഘർണേശ്വരൻ, ത്രയംബകേശ്വരൻ]
ഉത്തരാഖണ്ഡ് [കേദാർനാഥൻ]
ഉത്തർപ്രദേശ് [കാശി വിശ്വനാഥൻ]
തമിഴ് നാട് [രാമേശ്വരൻ ]
ജാർഖണ്ഡ് [വൈദ്യനാഥൻ]
എന്നീ സംസ്ഥാനങ്ങളിൽ ആയി ഇവ സ്ഥിതി ചെയ്യുന്നു.
ശിവപുരാണത്തിൽ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്.
സൌരാഷ്ട്രേ സോമനാഥം ച
ശ്രീശൈലേ മല്ലികാർജ്ജുനം
ഉജ്ജയിന്യാം മഹാകാലം
ഓംകാരേ മാമലേശ്വരം.
ഹിമാലയേതു കേദാരം
ഡാകിന്യാം ഭീമശങ്കരം
വാരണാസ്യം ച വിശ്വേശം
ത്രയംബകം ഗോമതീ തടേ
വൈദ്യനാഥം ച ചിത് ഭൂമോ
നാഗേശം ദാരുകാവനേ
സേതു ബന്ധേതു രാമേശം
ഘർണേശാം ച ശിവാലയേ.
ആദിശങ്കരനാണ് ഈ ജ്യോതിർലിംഗങ്ങൾ കണ്ടെത്തിയതെന്ന് വിശ്വസിക്കുന്നു. പ്രാണേശ്വരനും വിശ്വേശ്വരനുമായ പരമേശ്വരനെ, ആ ജ്യോതിസ്വരൂപനെ, ജ്യോതിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട പന്ത്രണ്ട് സ്ഥലങ്ങളിൽ, ജ്യോതിയുടെ പ്രതീകമായി ഈ ജ്യോതിർലിംഗങ്ങളിൽ ആരാധിക്കുന്നു.
സോമനാഥൻ
ഗുജറാത്തിൽ അഹമ്മദാബാദിൽ നിന്നും 406 km ദൂരത്ത്, അറബിക്കടലിന്റെ തീരത്ത് സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചന്ദ്രൻ ശാപമോക്ഷത്തിന് വേണ്ടി തപസ്സ് ചെയ്ത സ്ഥലമാണിത്. അന്തർവാഹിനയായ സരസ്വതീ നദി കടലിൽ ചേരുന്നത് ഇവിടെയാണെന്ന് വിശ്വസിക്കുന്നു. പുരാതന കാലം മുതലേ പിതൃതർപ്പണത്തിനു പ്രസിദ്ധമാണിവിടം. ദ്വാരക തൊട്ടടുത്ത് തന്നെയുണ്ട്.
സോമനാഥൻ |
ആന്ധ്രാപ്രദേശിൽ, ഹൈദരാബാദിൽ നിന്നും 245 km ദൂരെ, കൃഷ്ണാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ ജ്യോതിർലിംഗംത്തെക്കുറിച്ച് ലിംഗപുരാണം, മത്സ്യപുരാണം, അഗ്നിപുരാണം, സ്കന്ദ പുരാണം, മഹാഭാരതം എന്നിവയിൽ പരാമർശിക്കുന്നുണ്ട് . 18 ശക്തി പീഠങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രത്തിലെ ബ്രഹ്മാംബാപീഠം. ധാരാളം യോഗികളുടേയും സിദ്ധൻമാരുടെയും ആവാസ കേന്ദ്രമായിരുന്നു ശ്രീശൈല പർവതം.
മല്ലികാർജുനൻ |
മദ്ധ്യപ്രദേശിൽ, ഉജ്ജയിനിയിൽ [പഴയ നാമം അവന്തികാപുരി] ക്ഷിപ്രാ നദിക്കരയിലാണ് ഈ ജ്യോതിർലിംഗം കാണപ്പെടുന്നത്. ത്രിപുരാസുരനുമായി ബന്ധപെട്ട ഐതീഹ്യമാണ് ഈ ക്ഷേത്രത്തിന് പറയുവാനുള്ളത് .മൂന്ന് നിലകളുള്ള ശ്രീ കോവിലിൽ മഹാകാലലിംഗം, ഓംകാരേശ്വരലിംഗം , നാഗചന്ദ്രേശ്വരലിംഗം എന്നീ പ്രതിഷ്ഠകൾ കാണപ്പെടുന്നു.
മഹാകാലേശ്വരൻ |
മദ്ധ്യപ്രദേശിൽ, നർമ്മദാ നദീ തീരത്ത്, ഇൻഡോറിൽ നിന്ന് 77 km ദൂരെ, ഈ ജ്യോതിർലിംഗം സ്ഥിതി ചെയ്യുന്നു. വിന്ധ്യൻ തപസ്സ് ചെയ്ത് പരമേശ്വരനെ പ്രത്യക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് ഐതീഹ്യം.നർമ്മദ നദിയിലെ ഒരു ദ്വീപിലാണ് ക്ഷേത്രം നില നില്ക്കുന്നത്. ആദി ശങ്കരൻ ഉപനിഷത്തിനു ഭാഷ്യം രചിച്ചതെന്നു പറയപ്പെടുന്ന ഒരു ഗുഹ ഇവിടെയുണ്ട് .
ഓംകാരേശ്വരൻ |
ഉത്തരാഖണ്ഡിൽ, ഹരിദ്വാറിൽ നിന്നും 241 KM അകലെ, ഗർവാൾ ഹിമാലയൻ ശ്രംഖലയിൽ, മന്ദാകിനി നദീ തീരത്ത് , സമുദ്ര നിരപ്പിൽ നിന്നും 3,583 മീറ്റർ ഉയരത്തിൽ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു .
കാളയുടെ മുതുകിന്റെ രൂപത്തിൽ, സ്വയംഭൂലിംഗ പ്രതിഷ്ഠയുള്ള ശിവസന്നിധി . പഞ്ച പാണ്ഡവർ നിർമ്മിച്ച ക്ഷേത്രം പുതുക്കി പണിതത് ശ്രീ ശങ്കരാചാര്യർ ആണെന്നു കരുതുന്നു . വടക്കൻ ഹിമാലയത്തിലെ ചതുർ ധാമങ്ങളിലെ പ്രധാനപ്പെട്ട ക്ഷേത്രം.
കേദാർനാഥൻ |
ഭീമാശങ്കരൻ
മഹാരാഷ്ട്രയിലെ പൂനയിൽ നിന്നും 125 KM ദൂരെ, സഹ്യാദ്രി മലയിൽ, ഭീമാനദിയുടെ ഉത്ഭവ സ്ഥാനത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ത്രിപുരാസുരനെ, ഭീമന്റെ രൂപത്തിൽ, എത്തി പരമേശ്വരൻ വധിച്ച സ്ഥലമാണിതെന്ന് കരുതുന്നു. അസുര നിഗ്രഹത്തിന് ശേഷം പരമേശ്വരൻ ഭക്തരുടെ ആവശ്യ പ്രകാരം ഇവിടെ വസിക്കുവാൻ തുടങ്ങി എന്ന് ഐതീഹ്യം.
ഭീമാശങ്കരൻ |
കാശി വിശ്വനാഥൻ
ഡൽഹിയിൽ നിന്ന് 792 KM ദൂരത്ത് , ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക് നൗവിൽ നിന്ന് 315 KM ദൂരെ, ഗംഗയുടെ തീരത്ത് , നദികളായ വരുണയുടേയും അസിയുടേയും സംഗമ സ്ഥാനമായ വാരണാസിയിൽ കാശി വിശ്വനാഥൻ സ്ഥിതി ചെയ്യുന്നു.
കാശി വിശ്വനാഥൻ |
ത്രയംബകേശ്വരൻ
മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും 29 KM അകലെ സഹ്യാദ്രി മലയിൽ, ഗോദാവരി നദിയുടെ ഉത്ഭവ സ്ഥാനത്ത് ഈ ക്ഷേത്രം നില കൊള്ളുന്നു. ഗൌതമ മഹർഷിയുടെ തപസ്സുമായി ബന്ധപ്പെട്ട, ഗോഹത്യാ പാപം തീർക്കുവാൻ ഗംഗയെ ഭൂമിയിലേക്ക് വരുത്തിയ ഐതീഹ്യമാണ് ഇവിടെ പറയുന്നത് .
ത്രയംബകേശ്വരൻ |
വൈദ്യനാഥൻ
വൈദ്യനാഥ ക്ഷേത്രത്തെപ്പോലെ തന്നെ യഥാർത്ഥ ക്ഷേത്രത്തെക്കുറിച്ച് തർക്കങ്ങൾ തുടരുകയാണ്. അതിലൊന്നാണ് ദ്വാരക നാഗേശ്വർ ക്ഷേത്രം. ദ്വാരകയിൽ നിന്നും 16 KM ദൂരത്ത് ഈ ജ്യോതിർ ലിംഗം സ്ഥിതി ചെയ്യുന്നു.
നാഗേശ്വരൻ |
രാമേശ്വരൻ
ഹിന്ദുക്കളുടെ ഏറ്റവും പരിപാവനമായ പുണ്യ സ്ഥലമാണ് രാമേശ്വരം. തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിൽ, മധുരയിൽ നിന്നും 200 KM ദൂരത്ത്, രാമേശ്വരം ക്ഷേത്രം നില കൊള്ളുന്നു. ചതുർ ധാമങ്ങളിൽ ഒന്നായ രാമേശ്വരം ക്ഷേത്രം ശൈവ, വൈഷ്ണവരുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം കൂടിയാണ് . ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ രാമനാഥ സ്വാമി, ഹനുമാൻ കൈലാസത്തിൽ നിന്നുകൊണ്ടുവന്ന വിശ്വലിംഗം, പർവതവർത്തിനി ദേവി എന്നിവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ.
രാമേശ്വരൻ |
ഘർണേശ്വരൻ
മഹാരാഷ്ട്രയിലെ ഔറംഗാബാദിന് സമീപം, 30 KM ദൂരെ, എല്ലോറ ഗുഹകൾക്കടുത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. സഹ്യാദ്രി മലയിൽ എലാ ഗംഗാനദിക്കരയിലാണ് ഈ ക്ഷേത്രം. ഇപ്പോഴത്തെ ക്ഷേത്രം റാണി അഹല്യാ ഭായി നിർമ്മിച്ചതാണ്.
ഘർണേശ്വരൻ |
Friday, November 22, 2013
എന്റെ തീർത്ഥയാത്രകൾ - 7
മൃത്യുഞ്ജയ സന്നിധിയിൽ .....
മലപ്പുറം തിരൂരിൽ, തിരുനാവായിൽ നിന്ന് 4 KM ദൂരത്ത്, തൃപ്രങ്ങോട്ട് ഗ്രാമത്തിലാണ് 'തൃപ്രങ്ങോട്ട് ശിവക്ഷേത്രം'. അതിപുരാതനവും പരിപാവനുമായ ഈ ക്ഷേത്രം ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഭഗവാന്റെ പാദങ്ങൾ പതിഞ്ഞ 'ത്രപ്പദംകോട് ' പിന്നീട് 'തൃപ്രങ്ങോട്ട് ' ആയി എന്ന് ഒരു അഭിപ്രായം ഉണ്ട്. കോഴിക്കോട് സാമൂതിരി രാജ വക ക്ഷേത്രമാണിത്.
തിരുനാവായ മണൽപ്പുറത്ത് വച്ച് നടന്നിരുന്ന 'മാമാങ്കത്തിന് ' ശേഷം കോഴിക്കോട്ടേക്ക് മടങ്ങുന്നതിനു മുൻപ് സാമൂതിരിപ്പാട് പരിവാര സമേതം ഘോഷയാത്രയായി വന്നു ഈ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നു നിർബന്ധമായിരുന്നു.
ഈ ക്ഷേത്രം എന്നിലുളവാക്കിയ വികാരം ഭയം ആണ്. അതിനു കാരണം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യം തന്നെ. പരമശിവൻ ക്രൂദ്ധനായി യമരാജനെ ത്രിശൂലത്തിൽ കോർത്തെറിഞ്ഞു വധിച്ച കഥ.
ഞാനും എൻറെ 'ക്രിയാ യോഗ' ദീക്ഷ ഗുരുവുമായ സ്വാമികൃഷ്ണാനന്ദഗിരിയുമായിട്ടാണ് ആദ്യമായി ഈ ക്ഷേത്രത്തിൽ പോകുന്നത്. അദ്ദേഹമാണ് എനിക്ക് അറിവില്ലാതിരുന്ന ക്ഷേത്ര ചരിത്രം പറഞ്ഞുതന്നത് .
മകണ്ഡു മഹർഷി ദമ്പതിമാരുടെ പുത്രനായ, പരമശിവന്റെ അനുഗ്രഹത്താൽ ജനിച്ച, പതിനാറു വയസ്സ് മാത്രം ആയുസ്സുള്ള മാർക്കണ്ഡേയ കുമാരന്റെ കഥ. പതിനാറാം ജന്മദിനത്തിൽ തന്റെ മരണവിവരം അമ്മയിൽ നിന്നും അറിഞ്ഞ് രക്ഷക്ക് വേണ്ടി തൊട്ടടുത്തുള്ള 'നാവാമുകുന്ദ ക്ഷേത്രത്തിലേക്കോടി' ഭഗവാന്റെ തൃപ്പാദങ്ങളിൽ അഭയം പ്രാപിച്ചു.
മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട്, 'സംഹാരം പരമശിവന്റെ ധർമ്മം ആയതിനാൽ അദ്ദേഹത്തെ അഭയം പ്രാപിക്കൂ അതുവരെ ഞാൻ കാത്തു കൊള്ളാം' എന്ന് അരുളിചെയ്തിട്ടു പന്ത്രണ്ടു കല്ലുകൾ കയ്യിൽ കൊടുത്തു. 'യമരാജൻ അടുത്തു വരുമ്പോൾ ഒരു കല്ല് എറിയണം അപ്പോൾ കുറച്ചു സമയത്തേക്ക് യമൻ തരിച്ചു നില്ക്കും, അപ്പോൾ ഓടുക'.
കുമാരൻ ശിവക്ഷേത്രം ലക്ഷ്യമാക്കി ഓടിത്തുടങ്ങി, കൂടെ യമരാജനും. തൊടാറാകുമ്പോൾ കല്ല് എറിഞ്ഞ് എറിഞ്ഞ് കുമാരൻ ക്ഷേത്ര നടയിലെത്തി. വഴി മറച്ചു കൊണ്ട് മുൻപിൽ വലിയ ഒരു ആൽ മരം നില്ക്കുന്നു. അത് ചുറ്റിയോടിയാൽ യമൻ പിടിക്കും, അതിനാൽ 'നാവാ മുകുന്ദനെ ' മനസിൽ സ്മരിച്ച് ആലിന്റെ നേർക്ക് ഓടിയപ്പോൾ ആൽ മരം രണ്ടായി പിളർന്നു വഴി തെളിഞ്ഞു.
ബാക്കി കയ്യിലുണ്ടായിരുന്ന ഒരു കല്ല് യമന്റെ നേർക്കെറിഞ്ഞിട്ടു കുമാരൻ ക്ഷേത്രത്തിലേക്കോടിക്കയറി ശിവലിംഗത്തിൽ കെട്ടിപിടിച്ച് പഞ്ചാക്ഷര മന്ത്രം ജപിച്ചു തുടങ്ങി. കോപാകുലനായ യമരാജൻ കയർ അകത്തേക്കെറിഞ്ഞു. കയർ ചെന്ന് വീണത് കുമാരന്റെയും ശിവലിംഗത്തിന്റേയും മേലാണ്. ക്രൂദ്ധനായി പരമശിവൻ പ്രത്യക്ഷപ്പെട്ട് തെക്കുഭാഗത്തേക്ക് മൂന്ന് ചുവട് നടന്ന് ത്രിശൂലത്തിൽ യമരാജനെ കോർത്തെറിഞ്ഞു. യമരാജൻ മരണപ്പെട്ടതായി കഥ.
'എന്നും നിനക്ക് പതിനാറ് വയസ്സായിരിക്കട്ടെ' എന്നനുഗ്രഹിച്ച് ഭഗവാൻ തെക്ക് പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കുളത്തിലേക്കു പോയി. കുളത്തിൽ ശൂലം കഴുകിയപ്പോൾ ജലം രക്ത നിറമായി. അതിനുശേഷം ഭഗവാൻ ചെന്നിരുന്ന സ്ഥലത്ത് ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു ഒപ്പം പാർവതി ദേവിയും. അവിടെയാണ് ഇന്ന് കാണുന്ന ക്ഷേത്രം നിലനില്ക്കുന്നത് .
കുമാരൻ ശിവലിംഗത്തെ കെട്ടിപ്പിടിച്ച സ്ഥലം മൂലസ്ഥാനമായി ' കാരണത്തിൽ ശിവൻ ' എന്ന പേരിൽ തുടരുന്നു. ഭഗവാന്റെ പാദങ്ങൾ പതിഞ്ഞ മൂന്ന് സ്ഥലങ്ങളിൽ മൂന്ന് ശിവലിംഗങ്ങൾ കാണപ്പെടുന്നു.
മൂർത്തീ സങ്കൽപ്പത്തിലുള്ള നന്ദികേശ്വരൻ നമസ്കാര മണ്ഡപത്തിലുണ്ട്. കിഴക്കേ നടയിൽ മുൻപുണ്ടായിരുന്ന നടു പിളർന്ന ആൽ മരം ഇപ്പോഴില്ല . അതിന്റെ ഒരു പഴയ ചിത്രം ഇവിടെ കൊടുത്തിട്ടുണ്ട് . ശിവരാത്രിയാണു ഇവിടുത്തെ ഏറ്റവും പ്രധാനപെട്ട ഉത്സവം. മൂന്ന് ദിവസമായി ഇത് ആഘോഷിക്കുന്നു.
മൃത്യുഞ്ജയ സന്നിധിയായത് കൊണ്ട് ദീർഘായുസ്സിനു വേണ്ടിയുള്ള വഴിപാടുകൾ ആണ് കൂടുതലും നടക്കുന്നത് .
ഇത്രയും ഇവിടെ ക്കുറിച്ച് കഴിഞ്ഞപ്പോൾ ആ സന്നിധിയിൽ ഒന്ന് കൂടി പോകുവാൻ ഒരാഗ്രഹം.. .
ഓം ശിവായ നമ:
[റഫറൻസ് - ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പല പുസ്തകങ്ങൾ]
ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ:
[https://www.facebook.com/groups/ChengannurTemple/permalink/10151961001376241/]
No comments:
Post a Comment