ശുഭസൂചകമായി പുത്രവിയോഗ ശാപം
Wednesday 20 March 2019 4:45 am IST
പുത്രന്‍ പിറക്കാത്തതില്‍ അതീവ ദുഃഖിതനായിരുന്നു ദശരഥമഹാരാജാവ്. ഒരിക്കല്‍ ദശരഥന്റെ സതീര്‍ഥ്യനും
അംഗരാജ്യത്തെ രാജാവുമായ ലോമപാദന്‍ അയോധ്യയിലെത്തി. കുശലാന്വേഷണങ്ങള്‍ക്കിടെ ദശരഥനോട് സന്താനങ്ങളെക്കുറിച്ച് അന്വേഷിച്ചു ലോമപാദന്‍. ഒരു പുത്രി മാത്രമേയുള്ളൂ, പുത്രനില്ലെന്ന് ദുഃഖത്തോടെ ദശരഥന്‍ പറഞ്ഞു. അങ്ങ് ഭാഗ്യവാനെന്നും ഒരു പുത്രിയെങ്കിലും ഉണ്ടല്ലോയെന്നും പറഞ്ഞ ലോമപാദനോട് പുത്രിയുള്ളതാണോ ഭാഗ്യം എന്നായിരുന്നു ദശരഥന്റെ മറുപടി.
എനിക്ക് സന്താനങ്ങളേയില്ല, പുത്രിയുള്ളത് നിസ്സാരമാണെന്നാണ് അങ്ങ് കരുതുന്നതെങ്കില്‍ അവളെ എനിക്ക് തരികയെന്നായി ലോമപാദന്‍. ദശരഥന്‍ ധര്‍മസങ്കടത്തിലായി. ചോദിക്കുന്നതെന്തും നല്‍കുന്ന പതിവുള്ള ദരശരഥന്‍ എന്തു പറയണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ പുത്രിയായ ശാന്തയെ അദ്ദേഹം ലോമപാദന് ദത്തുനല്‍കി.
അനേകവര്‍ഷം മഴപെയ്യാതെ വരണ്ടുപോയ രാജ്യമായിരുന്നു ലോമപാദന്റേത്. ഋഷ്യശൃംഗമുനിയുടെ പാദസ്പര്‍ശം കൊണ്ടാണ് വീണ്ടും അവിടെ മഴ ലഭിച്ചത്. യുവത്വം കൊണ്ടും സൗന്ദര്യം കൊണ്ടും അന്ന് ഋഷ്യശൃംഗനെ വെല്ലാന്‍ ആരുമില്ലായിരുന്നു. മഴ നല്‍കി അനുഗ്രഹിച്ച ഋഷ്യശൃംഗന് ലോമപാദന്‍ തന്റെ ദത്തുപുത്രിയായ ശാന്തയെ വിവാഹം ചെയ്തു നല്‍കി.
കാലം കഴിയുന്തോറും ഒരു പുത്രന്‍ ജനിക്കാത്തതിലുള്ള ദുഃഖം ദശരഥമഹാരാജാവിന് താങ്ങാന്‍ വയ്യാതായി. അദ്ദേഹം വീണ്ടുമൊരു വിവാഹം ചെയ്തു. കേകയ രാജാവിന്റെ മകളും യുധാജിത്തിന്റെ സഹോദരിയുമായ കൈകേയിയായിരുന്നു വധു. എന്നിട്ടും പുത്രഭാഗ്യമുണ്ടായില്ല. പ്രത്യാശയടെ മൂന്നാമതൊരു വിവാഹവും നടന്നു. കാശിരാജകുമാരിയായിരുന്ന സുമിത്രയായിരുന്നു ദശരഥന്റെ മൂന്നാം ഭാര്യ.
മൂന്നു സഹധര്‍മിണിമാരുണ്ടായിരുന്നിട്ടും ആണ്‍സന്തതിയെന്നത് സ്വപ്നം മാത്രമായി അവശേഷിച്ചു. രാജ്യഭരണത്തെപ്പോലും ദശരഥന്റെ വിഷാദം മങ്ങലേല്‍പ്പിച്ചു. ദശരഥന്റെ അവസ്ഥ കണ്ട് വസിഷ്ഠ മഹര്‍ഷി അദ്ദേഹത്തിന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. അതനുസരിച്ച് ദശരഥന്‍ എല്ലാ സന്നാഹങ്ങളോടെയും നായാട്ടിനു പുറപ്പെട്ടു. വേട്ടയാടുന്നതിനിടെ മതിമറന്ന് ആനന്ദിച്ച് മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് അദ്ദേഹം കൊടുങ്കാട്ടില്‍ അകപ്പെട്ടു. പരിസരം വീക്ഷിച്ച അദ്ദേഹത്തിന് അവിടെ കാട്ടാനകളുണ്ടാകാനുള്ള സാധ്യത ബോധ്യമായി.
ശബ്ദമുണ്ടാക്കാതെ ഒരു അരുവിക്കടുത്ത് വള്ളിക്കാടുകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ അരുവിയില്‍ നിന്ന് വെള്ളം വലിച്ചെടുക്കുന്ന ശബ്ദം കേട്ടു. അത് കാട്ടാന തുമ്പിക്കൈയില്‍ വെള്ളം വലിച്ചെടുക്കുന്ന ശബ്ദമാകുമെന്ന് ദശരഥന്‍ തീര്‍ച്ചപ്പെടുത്തി. ഇളകാതെ മറഞ്ഞു നിന്ന് ശബ്ദം കേട്ടയിടത്തേക്ക് അമ്പെയ്തു. പെട്ടെന്ന് ഒരു ദീനവിലാപം കേട്ടു.
ശബ്ദം കേട്ടയിടത്തേക്ക് ഓടിയെത്തി നോക്കിയപ്പോള്‍ ഒരു മുനികുമാരന്‍ അമ്പേറ്റു കിടക്കുന്നത് ദശരഥന്‍ കണ്ടു. അരികെ വെള്ളം നിറച്ചൊരു കുടം വീണു കിടപ്പുണ്ടായിരുന്നു. ദശരഥന്‍ പശ്ചാത്താപത്തോടെ കുമാരന് അരികില്‍ ഓടിയെത്തി. തനിക്കു പറ്റിയ പിഴവില്‍ ദുഃഖാര്‍ത്തനായി നില്‍ക്കുന്ന ദശരഥനെ പ്രാണന്‍ അകലുന്ന വേളയിലും മുനികുമാരന്‍ സാന്ത്വനിപ്പിക്കുകയാണ് ചെയ്തത്. തന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് ഈ കുടവും വെള്ളവും എത്തിച്ചു കൊടുക്കണമെന്ന് ദശരഥനോട് പറഞ്ഞ് മുനികുമാരന്‍ ജീവന്‍ വെടിഞ്ഞു.
കുടവും വെള്ളവുമായി താപസവൃദ്ധര്‍ക്ക് അരികിലെത്തിയ ദശരഥന്‍ നടന്നതെല്ലാം വിവരിച്ചു. പുത്രവിയോഗത്താല്‍ കണ്ണീരണിഞ്ഞ് അവര്‍ ദശരഥനെ ശപിച്ചു. 'നീയും പുത്രവിയോഗത്താല്‍ മരിക്കാന്‍ ഇടവരട്ടെ' യെന്നായിരുന്നു ശാപം. പിന്നീട് ആ ദമ്പതിമാര്‍ അഗ്‌നികുണ്ഡത്തില്‍ ആത്മാഹുതി ചെയ്തു.
ഈ ശാപം ദശരഥന് ഒരേസമയം സന്തോഷവും സന്താപവും നല്‍കി. പുത്രന്‍ ജനിച്ചെങ്കിലല്ലേ പുത്രവിയോഗത്താല്‍ മൃത്യു ഭവിക്കൂ. അപ്പോള്‍ പുത്രന്മാര്‍ ഉണ്ടാകുമെന്ന സൂചനകൂടി ആ ശാപത്തില്‍ ഉണ്ടെന്നാര്‍ത്തപ്പോള്‍ അദ്ദേഹം
No comments:
Post a Comment