Friday, June 14, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 101

വാസാംസി ജീർണ്ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി  നരോ / പരാണി
തഥാ ശരീരാണി വിഹായ ജീർണാ -
ന്യന്യാനി സംയാതി നവാനി ദേഹി

ദേഹിഎന്നു വച്ചാൽ ഇവിടെ ജീവൻ എന്നർത്ഥം. ഈ ദേഹി ശരീരങ്ങളെ വിട്ട് പുതിയ ശരീരങ്ങളിലേക്ക് പോകുന്നു. എങ്ങനെ എന്നു വച്ചാൽ വാസാംസി എന്നു വച്ചാൽ വസ്ത്രങ്ങൾ എന്നർത്ഥം. തുണികൾ . ഒരു വസ്ത്രം ജീർണ്ണിച്ചു കഴിഞ്ഞാൽ ആ ജീർണ്ണിച്ച വസ്ത്രങ്ങൾ കളഞ്ഞിട്ട് പുതിയ വസ്ത്രങ്ങൾ വാങ്ങിച്ചു കൊണ്ടു വരുന്നു. അതേപോലെ ശരീരം ജീർണ്ണിച്ചു കഴിയുമ്പോൾ ആ ശരീരത്തിനെ വിട്ടിട്ട് പുതിയ ശരീരത്തിനെ ഈ ദേഹി സ്വീകരിക്കുന്നു. അപ്പൊ ജീർണ്ണാ നി എന്നു വച്ചാൽ എന്താ അർത്ഥം? ജീർണ്ണിക്കുക എന്നു വച്ചാൽ എന്താ അർത്ഥം? വയസ്സാ വല് ആണ് എന്നു പറഞ്ഞാൽ തെറ്റിപ്പോകും എന്താ എന്നു വച്ചാൽ ചിലതൊക്കെ ചെറിയ കുട്ടികള് മരിച്ചു പോണു. പത്ത് മുപ്പത് വയസ്സില് മരിച്ച് പോണു.ഇരുപത് വയസ്സില്മരിച്ച് പോണു. അപ്പൊ ജീർണ്ണാ നി എന്നു വച്ചാൽ ശരീരം ജീർണ്ണിച്ചു വാർദ്ധക്യം പ്രാപിച്ചു എന്നു മാത്രം അർത്ഥം പറഞ്ഞാൽ പോരാ. ജീർണ്ണാനി എന്നു വച്ചാൽ സൂക്ഷ്മ ശരീരത്തിൽ ആ ജന്മത്തിൽ അനുഭവിക്കാൻ കൊണ്ടുവന്ന വാസനകൾ ജീർണ്ണിച്ചു കഴിയുമ്പോൾ എന്നർത്ഥം. ആ ശരീരത്തിൽ , ആ പർട്ടി കുലർ ശരീരത്തിൽ ആ ജന്മത്തിൽ അനുഭവിക്കാനുള്ള പ്രാരബ്ദം ശിഷ്ടം കഴിയുമ്പോൾ  ഇനി ഉള്ളത് അനുഭവിക്കാൻ ഈ ശരീരത്തിൽ യോഗമില്ല . അപ്പൊ അതു ജീർണ്ണിച്ചു കഴിയുമ്പോൾ ഇനിപുതിയ വാസനകൾ ഒക്കെ ഈ ശരീരം കൊണ്ടനുഭവിക്കാൻ പറ്റില്ല. ആ പിരീഡ് കഴിഞ്ഞാൽ അത്  പത്ത് വയസ്സാവട്ടെ രണ്ടു വയസ്സാവട്ടെ 100വയസ്സാവട്ടെ ചിലർ അത്യാവശ്യം 120 വയസ്സ് ഒക്കെ ഇരിക്കുണൂ അങ്ങനെ ആവട്ടെ അത് വിട്ടിട്ട് ഇപ്പൊ ഈ ശരീരത്തിൽ ആർജ്ജിച്ചിട്ട് ഉള്ള വാസനകൾ ഉണ്ടല്ലോ അതിനെ അനുഭവിക്കാനായിട്ട് പറ്റിയ രീതിയിലുള്ള പുതിയ പറ്റിയ ശരീരം എടുക്കും. 
( നൊച്ചൂർ ജി )
sunil namboodiri

No comments: