ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 109
കുഞ്ഞേ തന്നെപ്പോലെ ചോദ്യം ചോദിക്കുന്നവർ ഇനിയും ഉണ്ടാവട്ടെ.
ത്വാം കൃണോ ഭൂയാത് നചികേതാ പ്രഷ്ടാ
തന്നെപ്പോലെയുള്ള പൃഷ്ടാക്കൾ , തത്വജിജ്ഞാസുക്കൾ എന്റെ മുമ്പിൽ ഇനിയും വരട്ടെ. സാധാരണ വരുന്നവർ മുഴുവൻ അരയും കുറയും ആയിട്ടുള്ളവരാണ്. അവര് ഇതില് ഏതെങ്കിലും ഒന്നു കാണിച്ചാൽ മതി ഇതാണ് ഞങ്ങൾക്ക് വേണ്ടത് മറ്റേത് വെറുതെ ചോദിച്ചത് ആണ് എന്നു പറഞ്ഞ് ഇതും വാങ്ങിച്ചു കൊണ്ട് പോകും. ഒരു ചോക്ലേറ്റ് കൊടുത്താൽ മതി അതും വാങ്ങിച്ചു കൊണ്ടു പോകുന്നവർ ആണ് ലോകത്തിൽ അധികം പേരും . അധികം പേർക്കും ഈ സത്യം ഒന്നും വേണ്ട. അതു കൊണ്ട് കുഞ്ഞേ താൻ ചോദിച്ചതുകൊണ്ടു ഞാൻ പറഞ്ഞു തരാം എന്നു പറഞ്ഞു കൊണ്ട് ഈ ജീവന്റെ യാത്രയെ മുഴുവൻ പറഞ്ഞു . ആത്മസ്വരൂപം വിവരിച്ചു. മൂന്നു തലത്തിലായിട്ട്. ശരീരത്തിന്റെ തലത്തില് വിവരിച്ചു, മാനസിക തലത്തിൽ വിവരിച്ചു.സ്വരൂപ തലത്തിൽ വിവരിച്ചു. ശരീരതലത്തിൽ നിന്നും ആത്മാവിനെ കാണിച്ചു കൊടുത്തു. കുഞ്ഞേ ഈ ശരീരത്തിന്റെ ഉള്ളില് ഏതൊരു വസ്തു ആണോ ഉള്ളിലിരുന്ന് കണ്ണുകൊണ്ട് കാണുന്നത് , ചെവി കൊണ്ട് കേൾക്കണത് , മൂക്കു കൊണ്ട് മണക്കണത് , നാക്കു കൊണ്ട് രുചിക്കണത് ,ത്വക്ക് കൊണ്ട് സ്പർശിക്കണത് . ഏതൊന്നാണോ ഈ ശരീരത്തിന്റെ ഉള്ളിലിരുന്നു കൊണ്ട് അനേകം സുഖങ്ങളെ അനുഭവിക്കുന്നത് അതു തന്നെയാണ് താൻ ചോദിച്ച വസ്തു .
യേന രൂപം രസം ഗന്ധം ശബ്ദാം സ്പർശാം ച മൈഥുനാൻ ഏ തൈ നൈവ വിജാനാതി കിമത്ര പരിശിഷ്യതേ ഏതദ്വൈ തത്. കുഞ്ഞേ താൻ ചോദിച്ചത് ആ വസ്തു ഉണ്ടല്ലോ ഇതാണ്. പിന്നെ സൂക്ഷ്മമായ തലത്തിൽ സ്വപ്നതലത്തിൽ പറഞ്ഞു കൊടുത്തു. യത് സുപ് തേഷു ജാഗർ ത്തീ കാമം പുരുഷോ നിർമ്മി മാണ: തദേവ ശുക്രം തദ്ബ്രഹ്മ തദേവ അമൃത മച്യുതേ തസ്മിൻ ലോകാശ്രിതാ സർവ്വേ തദു നാ ത്തേതി കശ്ചനാ ഏതത് ദ്വൈതത്. ഏതൊന്നാണോ ഈ ശരീരം ഉറങ്ങുമ്പോഴും ഉള്ളിൽ ഉണർന്നിരുന്ന് അനേക കാമനകളെ ഉണ്ടാക്കി അനേക ചിത്രങ്ങളെ സ്വപ്ന രൂപത്തിൽ പൊന്തിച്ചു കൊണ്ടുവന്ന് അതൊക്കെ കണ്ടു കൊണ്ടിരിക്കുന്നത് ആ വസ്തുവിലാണ് ഈ പ്രപഞ്ചമാകുന്ന മഹാ സ്വപ്നം പ്രതിഷ്ഠിതമായിട്ടിരിക്കുന്നത്. അതാണ് അതീവ ശുദ്ധമായ ബ്രഹ്മ വസ്തു എന്നറിയുക. ഇങ്ങനെ പറഞ്ഞു കൊടുത്തു. എന്നിട്ടവസാനമാണ് ഈ ജീവന്റെ ഗതിയെക്കുറിച്ചും പറഞ്ഞു കൊടുത്തു. ആത്മതത്വവും ബോധിപ്പിച്ചു.
( നൊച്ചൂർ ജി )
sunil namboodiri
No comments:
Post a Comment