ശ്രീമദ് ഭാഗവതം 193*
യ: പ്രഭു: സർവ്വഭൂതാനാം സുഖദു:ഖോപപത്തയേ
തം ന അതിവർത്തിതും ദൈത്യാ: പൗരുഷൈരീശ്വര: പുമാൻ
ഏതൊരു പ്രഭു കാലപുരുഷൻ നമ്മളുടെ സുഖത്തിനും ദു:ഖത്തിനും കാരണമായിരിക്കുന്നുവോ, അവൻ സുഖം തരുമ്പോ നമ്മൾ വേണ്ടാ എന്ന് പറയുന്നില്ലല്ലോ. അപ്പോ ദുഖം തരുമ്പോ മാത്രം എന്തിനാ ഈ ബുദ്ധി? സുഖം തരുമ്പോ അതിനെ നമുക്ക് വേണ്ട എന്ന് പറയാൻ പറ്റില്ല്യ. അതേപോലെ ദുഖം തരുമ്പോഴും നമ്മളുടെ പൗരുഷം കൊണ്ടോ തപസ്സ് കൊണ്ടോ ധനം കൊണ്ടോ മന്ത്രജപം കൊണ്ടോ ഔഷധസേവ കൊണ്ടോ സാമദാനദണ്ഡഭേദം മുതലായ ഉപായങ്ങൾ കൊണ്ടോ കാലം വിപരീതമായിട്ടുള്ളപ്പോ ജയിക്കാനൊക്കില്ല്യ. യുദ്ധം ചെയ്യാനായിട്ട് പോയാൽ ഹിരണ്യകശിപു വിന്റെ ഗതിയാകും.
കാലപുരുഷൻ തന്നെ ആണ് ഹിരണ്യകശിപു വിന്റെ മുമ്പില് വന്നത് മഹാബലിയുടെ മുമ്പിലും വന്നത്. ഹിരണ്യകശിപു യുദ്ധത്തിനായി പുറപ്പെട്ടു. കാലപുരുഷൻ പിച്ചിച്ചീന്തിക്കളഞ്ഞു. മഹാബലി ചെയ്യണത് നോക്ക്വാ. മൂന്നാമത്തെ അടിക്ക് സ്ഥലം എവിടെ എന്ന് ചോദിച്ചതും മഹാബലി ഭഗവാനെ കൈകൂപ്പി കൊണ്ട് പറഞ്ഞു ഹേ പ്രഭോ, അങ്ങ് ചെയ്ത ഈ ഉപകാരം ലോകത്ത് ആര് ചെയ്യും?
യം ന മാതാ പിതാ ഭ്രാതാ സുഹൃദശ്ച ആദിശന്തി ഹി
ത്വം നൂനം അസുരാണാം ന: പരോക്ഷ്യ: പരമോ ഗുരു:
അമ്മ അച്ഛൻ ബന്ധുക്കളൊക്കെ എന്ത് ചെയ്യും എന്ന് വെച്ചാൽ നമ്മളെ സന്തോഷിപ്പിക്കണമെങ്കിൽ നമുക്ക് എന്തെങ്കിലുമൊക്കെ തന്നിട്ട് സന്തോഷിപ്പിക്കും. ഈ തന്നിട്ട് സന്തോഷിപ്പിക്കുന്നത് എത്ര ആയാലും limited ആണ്. എത്ര കൊടുത്താലും പിന്നെയും അധികണ്ടാവും. ഈ തന്നിട്ട് സന്തോഷിപ്പിക്കുന്നവരാണ് ലോകത്തിൽ എല്ലാവരും.
*ഭഗവാൻ നമുക്ക് സന്തോഷം തരണത് നമ്മളുടെ കൈയ്യിലുള്ളതൂ മുഴുവൻ എടുത്തിട്ട് നമ്മളേ പൂർണ്ണമാണെന്ന് കാണിച്ചു തരുന്നു.* എടുത്തിട്ട് ചെയ്യുന്ന അനുഗ്രഹത്തേക്കാളും തന്നിട്ട് ചെയ്യുന്ന അനുഗ്രഹം എത്രയോ തുച്ഛമാണ്. എടുക്കുന്നത് പൂർണ്ണമാണ്. *നമ്മളുടെ ഉള്ളിലുള്ള ദൗർബല്യങ്ങളെ എടുക്കുന്നതിന് എത്ര ബലം ണ്ടോ അത്രയും ബലം സദ്ഗുണങ്ങളെ cultivate ചെയ്യുന്നതിന് ഇല്ല്യ.* attachment നെ എടുക്കുന്നതിനാണ് ബലം. അല്ലാതെ നല്ല കാര്യങ്ങൾ ചെയ്യുന്നതിനല്ല.
ഭഗവാൻ ചെയ്യുന്ന അനുഗ്രഹം എന്താ? മുഴുവൻ എടുത്ത് കളഞ്ഞു. എന്തൊക്കെ തന്റേതെന്ന് ധരിച്ചുവോ അത് മുഴുവൻ തന്റേതല്ലാ എന്ന് കാണിച്ചു കൊടുത്തു. മഹാബലി പറയാണ് ഈയൊരു തത്വോപദേശം ആര് ചെയ്യും.
പരോക്ഷ്യ പരമോ ഗുരു:
അവിടുന്ന് ഞങ്ങൾക്ക് ഗുരു ആണ്. ആചാര്യനാണ്. അതുകൊണ്ട് ഞാനിതാ അങ്ങയുടെ മുമ്പിൽ നമസ്ക്കരിച്ചു നില്ക്കുന്നു
യദ്യുത്തമശ്ലോക ഭവാൻ മമേരിതം
വചോ വ്യളീകം സുരവര്യ മന്യതേ
കരോമ്യൃതം തന്ന ഭവേത് പ്രലംഭനം
പദം തൃതീയം കുരു ശീർഷ്ണി മേ നിജം
അവിടുത്തെ മൂന്നാമത്തെ പാദം എന്റെ ശിരസ്സിൽ വെയ്ക്കാ. ശിരസ്സ് കുനിച്ചു. ഭഗവാൻ ശിരസ്സിൽ പാദം വെയ്ക്കേണ്ട ആവശ്യം ഒന്നും വന്നില്യ. ആ 'ശിരസ്സ്' കുനിഞ്ഞാൽ മതി.
പദം തൃതീയം കുരു ശീർഷ്ണി മേ നിജം
ശ്രീനൊച്ചൂർജി
*തുടരും. .*
lakshmi prasad
No comments:
Post a Comment