Sunday, June 23, 2019

ശ്രീമദ് ഭാഗവതം 189* 

ഭഗവാനെ ആരാധിക്കാ. അദിതിക്ക് ഭർത്താവായ കശ്യപപ്രജാപതി പയോവ്രതം ഉപദേശിച്ചു കൊടുത്തു. ദ്വാദശാ: പന്ത്രണ്ട് ദിവസം കൊണ്ട് ഭഗവാൻ പ്രത്യക്ഷനായി എന്നാണ്. എത്ര സുലഭം!! ഭക്തി യോടെ വിളിക്കാണെങ്കിൽ പാല് കൊണ്ട് ഭഗവാന് നേദിച്ച്, പാല് കൊണ്ട് അഭിഷേകം ചെയ്ത് പാല് മുഖ്യമായി ഉപയോഗിക്കുന്നത് കൊണ്ട് പയോവ്രതം എന്ന് പേര്. പയോവ്രതം ചെയ്തു. പന്ത്രണ്ടാമത്തെ ദിവസം ഭഗവാൻ പ്രത്യക്ഷനായി. 

യജ്ഞേശ യജ്ഞപുരുഷാച്യുത തീർത്ഥപാദ 
തീർത്ഥശ്രവ: ശ്രവണമംഗള നാമധേയ 
ആപന്നലോകവൃജിനോപശമോദയാദ്യ 
ശം ന: കൃധീശ ഭഗവന്നസി ദീനനാഥ:
വിശ്വായ വിശ്വഭവനസ്ഥിതി സംയമായ 
സ്വൈരം ഗൃഹീത പുരുശക്തിഗുണായ ഭൂമ്നേ 
സ്വസ്ഥായ ശശ്വദുപബൃംഹിതപൂർണ്ണബോധ-
വ്യാപാദിതാത്മാതമസേ ഹരയേ നമസ്തേ.
ആയു: പരം വപുരഭീഷ്ടമതുല്യലക്ഷ്മീർ-
ദ്യോഭൂരസാ: സകലയോഗഗുണാസ്ത്രിവർഗ്ഗ:
ജ്ഞാനം ച കേവലമനന്ത ഭവന്തി തുഷ്ടാത് 
ത്വത്തോ നൃണാം കിമു സപത്നജയാദിരാശീ:

നാമസങ്കീർത്തനം പോലെയാണ്.
 യജ്ഞേശ യജ്ഞപുരുഷാ അച്യുതാ തീർത്ഥപാദാ 

പുറമേയ്ക്ക് നോക്കുമ്പോ എന്താ?
 വിശ്വം കാണുന്നു.
ഭഗവാൻ, 
വിശ്വസ്യ വിശ്വായ വിശ്വഭവനസ്ഥിതി സംയമായ 
സ്വൈരം ഗൃഹീത പുരുശക്തിഗുണായ ഭൂമ്നേ 

സൃഷ്ടിസ്ഥിതിലയകാരണങ്ങൾക്ക് ശക്തി. അതേ ശക്തി യെ അകമേക്ക് തിരിച്ചാലോ?
 
ശശ്വദ് ഉപബൃംഹിത പൂർണ്ണബോധ വ്യാപാദിതാത്മാതമസേ 

ഉള്ളിലിരിക്കുന്ന പൂർണ്ണ ബോധത്തിനെ മറച്ചുകൊണ്ടിരിക്കുന്ന ഒരു ഇരുട്ട്, ഒരു ആവരണം, വാസനകളുടെ പടലം, കാരണശരീരരൂപത്തിൽ ഉള്ളിൽ മറച്ചിരിക്കുന്നു. അതിനെ മുഴുവൻ നീക്കി അജ്ഞാനത്തിന്റെ മറ നീക്കുമ്പോൾ, മേഘം നീങ്ങുമ്പോ സൂര്യൻ പ്രകാശിക്കണപോലെ, ഹൃദയത്തിൽ പ്രകാശിക്കുന്ന ഭഗവാനേ, അവിടുത്തേക്ക് നമസ്ക്കാരം. എന്നു പറഞ്ഞ് ഭഗവാനെ നമസ്ക്കരിച്ചു. 

അദിതി ഭഗവാനോട് എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് തന്നെ ഭഗവാൻ പറഞ്ഞു. 
അമ്മയുടെ ആഗ്രഹം എന്താണെന്ന് എനിക്കറിയാം. ഹിരണ്യകശിപു വിനെ പോലെ ആണെങ്കിൽ നരസിംഹം ആയിട്ട് അവതാരം ചെയ്ത് വലിച്ചു കീറാം. രാവണനെ പോലെ ആണെങ്കിൽ യുദ്ധം ചെയ്യാം. പക്ഷേ മഹാബലി മഹാത്മാവാണ്. അദ്ദേഹത്തിനോട് യുദ്ധം ചെയ്യാൻ പറ്റില്ല്യ. അതുകൊണ്ട്ദേവന്മാരും ഭക്തന്മാരാണ് അസുരന്മാരും ഭക്തന്മാരാണ്.

അതുകൊണ്ട് ഒരു കാര്യം ചെയ്യാം. ഞാൻ അവരുടെ മുമ്പിൽ ചെറുതാകാം. ദേവന്മാരെ ഏട്ടന്മാരാക്കി കൊണ്ട് ഞാൻ ജനിച്ച് മഹാബലിയുടെ മുമ്പിൽ ഞാൻ നിങ്ങൾക്ക് വേണ്ടി  കൈനീട്ടാം. എന്നെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് പതിയെ  കശ്യപപ്രജാപതിയെ എന്റെ തന്നെ  സ്വരൂപമായി ധ്യാനിച്ച്  കൊള്ളുക.  അങ്ങനെ ഒരു പുത്രൻ ജനിക്കട്ടെ. ഈ ഉപാസന വേറെ ആരോടും പറയരുത്. ഭർത്താവിനോട് പോലും പറയണ്ടാ.  ഭർത്താവിനെ, കശ്യപപ്രജാപതിയെ എന്റെ സ്വരൂപമായിട്ട് ധരിച്ച് കൊള്ളുക. അങ്ങനെ ധരിക്കാണെങ്കിൽ കശ്യപപ്രജാപതിയുടെ വീര്യം എന്റെ തേജസ്സിനാൽ ആവിഷ്ടമാകും. ഞാൻ തന്നെ പുത്രനായിട്ട് ജനിക്കാം എന്ന് ഭഗവാൻ പറഞ്ഞു.

അദിതി ഈ ഉപാസനയെ ആരോടും പറഞ്ഞില്ല്യ. കശ്യപപ്രജാപതി തന്നെ ചോദിച്ചു അത്രെ. ഓ ഭഗവാൻ പ്രത്യക്ഷപ്പെട്ടു ല്ലേ അങ്ങനെ കശ്യപപ്രജാപതിയുടേയും അദിതിയുടേയും പുത്രനായിട്ട് ഭഗവാൻ അദിതിയുടെ ഗർഭത്തിൽ പ്രവേശിച്ചപ്പോൾ ദേവാദികളൊക്കെ വന്നു നമസ്ക്കരിച്ചു. തിരുവോണദിനം. ശ്രവണദ്വാദശി ദിവസം. ഭഗവാൻ അഭിജിത് മൂഹൂർത്തത്തിൽ ജനിച്ചു.🙏
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 

No comments: