Wednesday, June 19, 2019

ഭക്തി* 🙏🌹🙏
ഒരിക്കൽ ഒരുമഹാത്മാവ് അമ്പലത്തില് തൊഴുതുമടങ്ങുമ്പോള്ആല്ത്തറയില് ഇരുന്നു ഒരാൾ ഭഗവത്‌ഗീത വായിക്കുന്നത് കേള്ക്കാന് ഇടയായി. അദ്ദേഹം വായിക്കുന്നതെല്ലാം തെറ്റായിരുന്നു. അതുകേട്ട പ്പോള് ഈ മഹാത്മാവിന് സഹിച്ചില്ല. ഇത്രക്കും മഹത്തരവും, പവിത്രവുമായ ഗീത അര്ത്ഥമറിയാതെ വെറുതെ തോന്നിയതു പോലെ കൈകാര്യം ചെയ്യുകയോ? വേഗംതന്നെ അദ്ദേഹം ഗീത വായിക്കുന്ന ആളുടെ അടുത്ത് ചെന്നു. ഇങ്ങിനെ തെറ്റായി വായിക്കരുതെന്ന് ഉപദേശിക്കുകയായിരുന്നു ലക്‌ഷ്യം. എന്നാല് വായനക്കാരന്റെ മുഖത്ത് നോക്കിയപ്പോള് ഒന്നും തന്നെ പറയാന് തോന്നിയില്ല. വായിക്കുന്നതിനിടയില് ഈ മഹാത്മാവ് വന്നതൊന്നും വനയക്കാരന് അറിഞ്ഞില്ല. ആ കണ്ണുകള് ഇടക്കിടെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തെറ്റൊടുകൂടിയ വായന അസഹ്യമെങ്കിലും അത് തീരുന്നതുവരെ കാത്തിരിക്കാന് ആ മഹാത്മാവ് തീരുമാനിച്ചു, വായനതീര്ന്ന വായനക്കാരന്സാഷ്ടാംഗപ്രണാമം ചെയ്തു എണീറ്റപ്പോള് ഈ മഹാത്മാവിനെ കണ്ടു. ഹരേഃകൃഷ്ണാ ഞാന് എത്ര ഭാഗ്യം ചെയ്തവനാണ്. ഈമഹത്സംഗം സാധ്യമായല്ലോ എന്നുപറഞ്ഞു ആ മഹാത്മാവിനെ നമസ്കരിച്ചു. അദ്ദേഹം ആ സാധുവിനോട് പറഞ്ഞു, *ഞാന് അല്പസമായമായി ഇവിടെ വന്നിട്ട്. താങ്കള്എന്താണ് വായിച്ചു കൊണ്ടിരുന്നത്*? അയാള് വിനയത്തോടെ പറഞ്ഞു, *അറിയില്ല*. മഹാത്മാവ് ഫറഞ്ഞു, *അങ്ങ് വായിച്ചത് ഗീതയാണ്, പക്ഷെ അത് മുഴുവന് തെറ്റായാണ് വായിച്ചത്*, എന്താണെന്നു പോലും അറിയാതെ ഇങ്ങിനെ തെറ്റി വായിക്കുന്നത് എന്തിനാണ്? എനിക്ക് അതൊന്നും അറിയില്ല. ഇന്നു രാവിലെ ഒരു പരമ ഭക്തനായ സന്യാസി ഈ അമ്പലത്തില് വന്ന് ഈ ഗ്രന്ഥം വായിക്കുന്നത് ഞാന് കേട്ടു. എനിക്ക് ഒന്നും തന്നെ മനസ്സിലായില്ല എങ്കിലും എന്റെ ഉള്ളില്അതിയായ ആനന്ദം ഉണ്ടായി. എന്റെ കണ്ണുകള്നിറഞ്ഞൊഴുകി . അദ്ദേഹം പോകാന് തുടങ്ങിയപ്പോള് ഞാന്ചോദിച്ചു അങ്ങ് വായിച്ചത് എന്താണെന്ന്? വാത്സല്യത്തോടെ അദ്ദേഹം പറഞ്ഞു, *കുഞ്ഞേ ഒരിക്കല് യുദ്ധത്തിനിടയില്അര്ജജുനന് തളര്ന്നിരുന്നപ്പോള് സാക്ഷാല് ശ്രീകൃഷ്ണഭഗവാന്അര്ജജുനനോടു പറഞ്ഞ വാക്കുകളാണ് ഇതെല്ലാം*. അതിനു ശേഷം അദ്ദേഹം പോകാന് തുടങ്ങിയപ്പോള് എന്നെ അടുത്ത് വിളിച്ചു ഈ ഗ്രന്ഥം എനിക്ക് തന്നു. എന്റെ പരമഭാഗ്യമെന്നു ഞാന് കരുതി. അപ്പോള്ത്തന്നെഈ ഗ്രന്ഥം വായിക്കാന്തുടങ്ങി. എന്റെ അവിവേകാമോ, അക്ഷമയോ എന്നറിയില്ല ഗ്രന്ഥത്തിന്റെ പേരുപോലും നോക്കാതെയാണ്‌ വായിക്കനിരുന്നത്. വായിച്ചതെല്ലാം തെറ്റോ, ശരിയോ എന്നറിയില്ല. ഇതു എന്റെ കൃഷ്ണന്റെ വാക്കുകളാണ്..ഞാന്ഇതു വായിക്കുമ്പോള് ഓരോരോ അക്ഷരത്തിലും പാര്ത്ഥസാരഥിയായ എന്റെ കൃഷ്ണനെ മാത്രമേ കണ്ടുള്ളൂ, മറ്റൊന്നും തന്നെ എനിക്കറിയില്ല. പരമഭക്തനായ ആ സാധുവിന്റെ വാക്കുകള് കേട്ടപ്പോള് മഹാത്മാവ് പരമഭക്തിക്ക് മുന്പില് സാഷ്ടംഗം നമിച്ചു. 🙏🌹🙏 *ഓം നമോ നാരായണ* 🙏🌹🙏
എന്റെ അറിവും ഈ വ്യക്തിയെ പോലെ എല്ലാം ഭഗവാന്റെ ഗ്രന്ഥങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല പച്ചവെള്ളം പോലെ വായിച്ചു പഠിക്കണം എന്നുണ്ട് അതിനു ളള ഗ്രമങ്ങളും നടത്താറുണ്ട് ..ബുദ്ധി അത്രയ്ക്ക് ഇല്ലാത്തതിനാൽ ഒന്നും ശരിക്കും വായിക്കാൻ സാധിക്കുന്നില്ല എന്നതാണ് പരമമായ സത്യം..എല്ലാം കാട്ടികൂട്ടൽ മാത്രം. ശരിക്കും ഒന്നും അറിയില്ല പഠിപ്പിച്ചു തരാനും ആളില്ല....
ങ അങ്ങനെ കാലം കഴിയട്ടെ അത് മതി.

dija mani

No comments: