Ìശ്രീമദ് ഭാഗവതം 190*
ഇത്ഥം വിരിഞ്ചസ്തുതകർമ്മവീര്യ:
പ്രാദുർബ്ബഭൂവാമൃതഭൂരദിത്യാം
ചതുർഭുജ: ശംഖഗദാബ്ജചക്ര:
പിശംഗവാസാ നളിനായതേക്ഷണ:
ശ്യാമാവദാതോ ഝഷരാജകുണ്ഡല-
ത്വിഷോല്ലസച്ഛ്റീവദനാംബുജ: പുമാൻ
ശ്രീവത്സവക്ഷാ വലയാംഗദോല്ലസത്
കിരീടകാഞ്ചീഗുണചാരുനൂപുര:
ഭഗവാൻ ശംഖചക്രഗദാപാണിയായി ആവിർഭവിച്ചു.
ദേവന്മാരൊക്കെ പുഷ്പവൃഷ്ടി ചെയ്തു.

ഋഷികൾ സ്തുതിച്ചു.
പെട്ടെന്ന് മുമ്പിലങ്ങനെ വാമനമൂർത്തിയായിട്ട് നിന്നു. ആ വാമനമൂർത്തിയുടെ ബ്രഹ്മ തേജസ്സ് കണ്ട് എല്ലാവരും സന്തോഷിച്ചു. 🥰


ദൃഷ്ട്വാദിതിസ്തം നിജഗർഭസംഭവം
പരം പുമാംസം മുദമാപ വിസ്മിതാ
അദിതി തന്റെ ഗർഭത്തിൽ നിന്നും ആവിർഭവിച്ച പരമപുരുഷനെ കണ്ടു സന്തോഷിച്ചു.
ഗൃഹീതദേഹം നിജയോഗമായയാ
പ്രജാപതിശ്ചാഹ ജയേതി വിസ്മിത:
കശ്യപപ്രജാപതിയും ജയ ജയ എന്ന് ജയഘോഷം മുഴക്കി.
ഭഗവാനിപ്പോ ജനിച്ചിരിക്കുന്നത് ബ്രാഹ്മണനായിട്ടാണ്. എന്തിനാണെന്ന് വെച്ചാൽ ദാനം വാങ്ങിക്കണം. ദാനം കൊടുക്കുന്നത് ക്ഷത്രിയന്റെ സ്വഭാവം. വാങ്ങിക്കുന്നത് ബ്രാഹ്മണനാണ്. ദാനം വാങ്ങിക്കാനായിട്ട് ഭഗവാൻ ബ്രാഹ്മണശരീരം എടുത്തിരിക്കാണ്. വേഗം പൂണൂലിടണം. യജ്ഞോപവീതധാരണം കഴിക്കണം. അതിസുന്ദരമായ രൂപത്തിൽ ഭഗവാൻ നില്ക്കുന്നു.
മോദമാനാ മഹർഷയ:
കൃഷ്ണാവതാരത്തിൽ ഗോപികകളാണ് കണ്ട് ആനന്ദിച്ചതെങ്കിൽ ഇവിടെ മഹർഷികളാണ് കണ്ടാനന്ദിക്കണത് 
⭐
ശം എന്നാൽ ബ്രഹ്മോപദേശം. ഗായത്രിയാണ് പരമമന്ത്രം. ഭഗവാനാണ് ഗായത്രീ മന്ത്രോപദേശത്തെ വാങ്ങിക്കുന്നത്. അത് കൊടുക്കാനുള്ള യോഗ്യത ആർക്കാണ്.
തസ്യോപനീയമാനസ്യ സാവിത്രീം സവിതാഽബ്രവീത്
സവിതുർദേവത സാവിത്രി (ഗായത്രീ) മന്ത്രത്തിനെ ഭഗവാന് ഉപദേശിച്ചു.
ബൃഹസ്പതിർ ബ്രഹ്മസൂത്രം
ബൃഹസ്പതി പൂണൂല് കൊടുക്കാണ്.
മേഖലാം കശ്യപോഽദദാത്
കശ്യപപ്രജാപതി മുഞ്ചപ്പുൽ(mounja grass girdle) കൊടുത്തു.
ദദൗ കൃഷ്ണാജിനം ഭൂമി:
മാൻതോൽ ഭൂമി കൊടുത്തു
സോമോ വനസ്പതി: ദണ്ഡം
ചന്ദ്രൻ പലാസ ദണ്ഡം കൊടുത്തു.
കൗപീനാച്ഛാദനം മാതാ
അദിതി അഴകുള്ള ഒരു പട്ട് കൗപീനം കെട്ടി കൊടുത്തു.
ദ്യൗ ഛത്രം ജഗത: പതേ:
ആകാശദേവത ഒരു ഓലക്കുട കൊടുത്തു. ☂
കമണ്ഡലു വേദ ഗർഭ:
ബ്രഹ്മാവ് തന്റെ കൈയ്യിലുള്ള കമണ്ഡലു കൊടുത്തു.
കുശാൻ സപ്തർഷയോ ദദു:
സപ്തർഷികൾ സമിധാ ദാനം ചെയ്യാനായിട്ട് ദർഭയും മറ്റും കൊടുത്തു. 
അക്ഷമാലാം മഹാരാജ സരസ്വതി.
സരസ്വതി ദേവി ജപമാല കൊടുത്തു.
തസ്മാ ഇത്യുപനീതായ യക്ഷരാട് പാത്രികാമദാത്
ഭിക്ഷവാങ്ങിക്കാനുള്ള പാത്രം കുബേരൻ കൊടുത്തു. 
ഇനി സാക്ഷാൽ ജഗദീശ്വരൻ ഭിക്ഷ ചോദിക്കുമ്പോ കൊടുക്കാൻ യോഗ്യത ഉള്ള ആള് വേണം. ആരോട് ഭിക്ഷ ചോദിക്കും?
ഭിക്ഷാം ഭഗവതീ സാക്ഷാദ് ഉമാദാദംബികാ സതീ
നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യ രത്നാകരീ
നിർധൂതാഖിലഘോരപാപനികരീ പ്രത്യക്ഷമാഹേശ്വരീ
പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്ന പൂർണ്ണേശ്വരീ
അന്നപൂർണ്ണേ സദാപൂർണ്ണേ ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാംദേഹി ച പാർവ്വതീ
സാക്ഷാൽ അന്നപൂർണ്ണേശ്വരി തന്നെ ഭിക്ഷ കൊടുത്തു. 

അങ്ങനെ ഭിക്ഷ വാങ്ങിച്ച് സമിധാ ദാനം കഴിച്ച് ദാനം വാങ്ങിക്കണം. ദാനം കൊടുക്കാനായിട്ട് ഒരാളിപ്പോ ദാ തയാറായിട്ടുണ്ട്. അശ്വമേധം നടത്താണ് നർമ്മദാ നദിക്കരയിൽ ഭൃഗുകച്ഛത്തില് ശുക്രാചാര്യർ മഹാബലിയെ കൊണ്ട് അശ്വമേധം ചെയ്യിപ്പിക്കാണ്. എന്തിനാണെന്ന് വെച്ചാൽ ഇനി ഒരു വിധ പരാജയവും വരാൻ പാടില്ല്യ. അതിന് വേണ്ടീട്ട് അശ്വമേധം ചെയ്യിപ്പിക്കാണ്.
ശ്രുത്വാശ്വമേധൈര്യജമാനമൂർജ്ജി തം
ബലിം ഭൃഗൂണാമുപകല്പിതൈസ്തത:
ജഗാമ തത്രാഖിലസാരസംഭൃതോ
ഭാരേണ ഗാം സന്നമയൻ പദേ പദേ
അഖിലഭാരസംഭൃത:
പ്രപഞ്ചത്തിൽ സകല തേജോമയമായ വസ്തുക്കളുടേയും സാരം സംഭരിച്ച് ണ്ടാക്കിയതുപോലെയുള്ള ആ രൂപം ഓരോ കാല് വെയ്ക്കുമ്പോഴും അടിയിലുള്ള ഭൂമി വഴുക്കി പോകുന്നു അത്രേ. ഓലക്കുടയും പിടിച്ച് കമണ്ഡലുവും പിടിച്ച് എത്ര ഉയരം ണ്ട്. കടന്നു പോകുന്നു. പുറകേ നിന്ന് നോക്കിയാൽ എങ്ങനെ ണ്ടാവും ഒരു കുട രണ്ടു കാല്. വേറൊന്നുമില്യ.
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad
No comments:
Post a Comment