മദമത്‌സരാദികള്‍ മനസ്സില്‍ തൊടാതെ ജന-
മിതുകൊണ്ട് വാഴ്ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേള്‍ക്കതാ, നീതൊരു മൊഴി താന്‍ പഠിപ്പവനും
പതിയാ ഭവാംബുധിയില്‍ നാരായണായ നമഃ
പതിതിയാ-വീഴുകയില്ല, ഭവാംബുധി-സംസാരസാഗരം.
മനസ്സില്‍നിന്ന് മദമാത്‌സര്യങ്ങളെല്ലാം ഒഴിഞ്ഞുപോകാന്‍ സര്‍വ്വജനങ്ങളും ഈ കീര്‍ത്തനം ചൊല്ലി ഭഗവാനെ സ്തുതിക്കട്ടെ. നമുക്കേവര്‍ക്കും, അത് മോക്ഷത്തിലേക്കുള്ള വഴികാട്ടിയായിത്തീരും. ഈ സ്‌തോത്രം മനഃപാഠമാക്കുകയോ, ചൊല്ലുകയോ, ഇതിലെ ഒരു കീര്‍ത്തനമെങ്കിലും ചൊല്ലികേള്‍ക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും ഈ സംസാരസമുദ്രത്തില്‍ കിടന്ന് വലയേണ്ടിവരില്ല. അവര്‍ക്കൊക്കെ മോചനം ലഭിക്കുമെന്നര്‍ത്ഥം. അല്ലയോ നാരായണ, അങ്ങേയ്ക്ക് നമസ്‌കാരം.
വേദാന്തതത്ത്വ വിചാരത്തിലൂടെ സാമാന്യജനങ്ങളെ സന്മാര്‍ഗജീവിതത്തിലേക്ക് വഴിതിരിച്ചുവിടാന്‍ ഉപയുക്തമായ ഈ സ്‌തോത്രകൃതിയുടെ കര്‍ത്താവിനെ വന്ദിച്ചുകൊണ്ട്, ഈ വ്യാഖ്യാനം ഇവിടെ ചുരുക്കുന്നു.
janmabhmi
No comments:
Post a Comment