Wednesday, June 19, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 105
ആരോരാള് ഭദ്രകാളിക്ക് സൂക്കട് പിടിച്ചു കിടന്നപ്പോൾ നേർച്ച നേർന്നു. സൂക്കട് മാറുകയാണെങ്കിൽ കാളിക്ക് ഞാൻ എന്റെ ഒരേ ഒരു പശുവിനെ ദാനം ചെയ്യാം. കാളിക്ക് കൊടുക്കാം എന്നു നേർച്ച നേർന്നു. നേർന്നിട്ടപ്പൊ അടുത്ത ദിവസം രാവിലെ എണീറ്റപ്പോൾ സൂക്കട് പോയിരിക്കുണൂ . അപ്പളാണ് ഓർത്തത് ഇത്രകണ്ട് ആലോചി ക്കാതെ നേർച്ച നേർന്നുവല്ലോ? ഇനി ഇപ്പൊ പശുവിനെ കൊടുക്കണമല്ലോ? എങ്ങനെ കൊടുക്കും? കുറെ ആലോചിച്ചു ഒരു ടെകനിക്ക് കണ്ടു പിടിച്ചു ത്രേ clever brain. നമ്മള് ഇങ്ങനെ ടെകനിക് ഒക്കെ ആവിഷ്കരിക്കും. നമ്മുടെ മതം മുഴുവൻ ഇപ്പൊ ടെക നിക് കൊണ്ട് നിറഞ്ഞിരിക്കാ. എന്താ കണ്ടു പിടിച്ചത് എന്നു വച്ചാൽ പശുവിനെയും വീട്ടിലെ ഒരു പൂച്ച കുട്ടിയെയും കൊണ്ട് ചന്തക്ക് പോയി. ചന്തക്ക് പോയിട്ട് അയാള് പറഞ്ഞു ഇതാ ഒരു ഉറുപ്പികക്ക് പശു ആർക്കാ വേണ്ടത് എന്നു ചോദിച്ചു. ആളുകൾ ഒക്കെ കൂടി. ഒരു പാട് ആളുകൾ കൂടി . അപ്പൊ പറഞ്ഞു പശുവിനെ വാങ്ങുമ്പോൾ ഈ പൂച്ച കുട്ടിയെയും ചേർത്തു വാങ്ങണം. പൂച്ചക്കുട്ടിക്ക് എന്താ വില? ധാരാളം ആളുകൾ പൂച്ച കുട്ടി അല്ലെ കുഴപ്പം ഇല്ലാ എന്ന് പറഞ്ഞു വന്നു. പൂച്ചക്കുട്ടിക്ക് 7000 /- രൂപ. പശുവിന് ഒരു രൂപ . ഈ പശുവിന്റെ പണം ആണ് കാളിക്ക് കൊടുക്കാം എന്നു പറഞ്ഞിരിക്കുന്നത്. പശുവിന്റെ വില. അപ്പൊ പൂച്ചക്കുട്ടിക്ക് ഏഴായിരം പശുവിന് ഒരു രൂപ. എന്നാലും പശു നല്ല പശുവാണെ. പശുവിനെ വേണം എന്നുള്ള ആള് അവസാനം ഏഴായിരം രൂപ കൊടുത്ത് പൂച്ചക്കുട്ടിയെ വാങ്ങിച്ച് ഒരു രൂപ കൊടുത്ത് പശുവിനെയും വാങ്ങിച്ചു. ആ ഒരു രൂപ കൊണ്ടുപോയി കാളിയുടെ അടുത്ത് ചെന്ന് അമ്മേ ഇതാ പശുവിനെ വിറ്റുകിട്ടിയ കാശ് എന്നു പറഞ്ഞു കൊടുത്തു ത്രേ.😀😀 എന്തു ബുദ്ധി അല്ലേ? ഇങ്ങനെ ഭഗവാനെ പറ്റിക്കാ.സ്വാമി രാമതീർത്ഥൻ , അദ്ദേഹത്തിന്റെ പ്രസിദ്ധമായ വചനമാണ് try to put dust on God's eyes yourselves will be blinded . നമ്മള് ആർക്കു വേണ്ടിയാ ചെയ്യണത് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടീട്ട് അല്ലെ . പ്രകൃതിക്കു മുഴുവൻ കണ്ണായിട്ടിരിക്കുന്ന ആ ധർമ്മ ചക്ഷുസ്സിന്റെ കണ്ണില് പൊടി ഇട്ടാൽ നമ്മളുടെ കണ്ണു തന്നെ അന്ധമാകും. നമ്മളുടെ ഉള്ളിലുള്ള സത്യം തന്നെയാണെെ ആ സർവേശ്വരൻ. അപ്പൊ നമുക്ക് വേറെ ആരെയും പറ്റിക്കാൻ പറ്റില്ല നമ്മളെ തന്നെയാണ് പറ്റിക്കണത്. ഈ വാജശ്രവസ്സ് യാഗം നടത്തി എല്ലാം കൊടുക്കുണൂ കൊടുക്കുണൂ എന്നു പ്രസിദ്ധി. കൊടുക്കണത് ഒക്കെ ഇങ്ങനെയാണ്. ആ യാഗത്തിന്റെ വൈശിഷ്ട്യം സർവ്വസ്വ ദാനം. എല്ലാം കൊടുക്കണം ന്നാ ത്രെ വെപ്പ്. പക്ഷെ എല്ലാം കൊടുക്കണത് ഇങ്ങനെയാണ്. അപ്പൊ അതിലൊരു വാക്കു ണ്ട് ആ യാഗത്തില് ഓരോരുത്തർക്കും ഓരോ ജോലി.
( നൊച്ചൂർ ജി )

sunil namboodiri

No comments: