കൃഷ്ണനാരാണ്?
കൃഷ്ണൻ കാർമേഘവർണത്തോടു കൂടിയ മുടിയിൽ പീലിയണിഞ്ഞ മുരളിയൂതുന്ന വേണുഗോപാലനാണോ? മായാ മാനുഷനാണോ? അഛനേയും അമ്മയേയും പോലെ വാത്സല്യവും സ്നേഹവും പകരുന്ന രക്ഷിതാവാണോ? വെളിച്ചത്തിൽ നടക്കുന്ന ധർമ്മാധർമ്മളെ കണ്ട് പ്രതികരിക്കാതെ സാക്ഷി മാത്രമായി നില്ക്കുന്ന സൂര്യഭഗവാനെപ്പോലെ എല്ലാ കർമങ്ങളുടേയും സാക്ഷി മാത്രമാണോ? എല്ലാവരുടെയും മനസ്സിനെ വശീകരിക്കുന്ന കാമുകനായ മന്മഥ മന്മഥനാണോ? ജന്മജന്മാന്തരങ്ങളായി ചെയ്ത കർമങ്ങളുടെ ഫലദാതാവാണോ?
കരുണാസാഗരനാണോ? കാരുണ്യം വിരളമായി മാത്രം വർഷിക്കുന്നവനാണോ? വാത്സല്യ പാത്രമായി കാണാൻ വെമ്പുന്ന കുഞ്ഞിക്കൃഷ്ണനാണോ? ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യുമ്പോൾ പോലും മുഖത്തെ പുഞ്ചിരി മായാത്ത ഭാവാതീതനാcണാ? ശിഷ്ടന്മാർക്കും ഭക്തന്മാർക്കും വേണ്ടി എന്തു ത്യാഗവും സഹിക്കുന്ന ഭാവാധീനനാണോ? ചിലപ്പോൾ ഒരു പാട് ദുഖം സഹിക്കുന്ന സജ്ജനങ്ങളേയും ഭക്തരേയും അവഗണിക്കുന്നു എന്ന തോന്നത്തക്ക വിധം നിർവികാരനാണോ? എത്ര വിളിച്ചാലും കേട്ടില്ലെന്ന് നടിക്കുന്ന ഒന്നാന്തരം നടനാണോ? പരിഭവിച്ചാലും പരാതിപ്പെട്ടാലും കരഞ്ഞാലും പാൽപ്പുഞ്ചിരി തൂകി വശീകരിക്കുന്നവനാണോ? സർവഭൂതാന്തര്യാമിയാണോ? പ്രപഞ്ചാകാരനാcണാ? യശോദയുടെ കണ്ണനുണ്ണിയാണോ? ധുവന്റെ ചതുർബാഹുവായ വിഷ്ണുവാണോ? പ്രഹ്ളാദന്റെ നരസിംഹമാcണാ? മാർക്കണ്ഡേയന്റെ ആലിലക്കണ്ണനാണോ? അംബരീഷന്റെ സുദർശനചക്രമാണോ? പൂന്താനത്തിന്റെ മങ്ങാട്ടച്ചനാണോ? വില്വമംഗലത്തിന്റെ മദനമോഹനനാണോ? എന്നെ അറിയാത്ത കൃഷ്ണനാണോ? എന്നെ അറിയുന്ന കൃഷ്ണനാണോ? എന്റെ ഹൃദയകുഹരത്തിലെ കെടാവിളക്കാണോ? എന്റെ എല്ലാമായ ശ്യാമസുന്ദരനാണോ? ഈ ചോദ്യങ്ങൾക്കും എല്ലാവരുടേയും എല്ലാ ചോദ്യങ്ങൾക്കും " നേതി നേതി" (ഇതല്ല, ഇതല്ല ) എന്ന ഉത്തരം നൽകി അവശേഷിക്കുന്ന അശേഷശേഷനാണോ എന്റെ കൃഷ്ണൻ?.
Savithri puram
No comments:
Post a Comment