തൈത്തിരീയോപനിഷത്ത്*🚩
*💥മൂന്നാം അധ്യായം*💥
_( ഭൃഗുവല്ലി )_
_( ഭൃഗുവല്ലി )_
*🙏🏻ഓം ശ്രീ ഗുരുഭ്യോ നമഃ* 🙏🏻
*💧അനുവാകം ആറ്💧*
*മന്ത്രം*
*ആനന്ദോ ബ്രഹ്മേതി വ്യജാനാത്. ആനന്ദാധ്യേവ ഖല്വിമാനി ഭൂതാനി ജായന്തേ. ആനന്ദേന ജാതാനി ജീവന്തി. ആനന്ദം പ്രയന്ത്യഭിസംവിശന്തീതി. സൈഷാ ഭാർഗവീ വാരുണീ വിദ്യാ. പരമേ വ്യോമൻപ്രതിഷ്ഠിതാ. സ യ ഏവം വേദ പ്രതിതിഷ്ഠതി. അന്നവാനന്നാദോ ഭവതി മഹാൻഭവതി പ്രജയാ പശുഭിർബ്രഹ്മവർചസേന. മഹാൻ കീർത്യാ*
*ഇതി ഷഷ്ഠോഽനുവാകഃ*
♾♾♾♾🙏🏻🚩🙏🏻♾♾♾♾
*സാരം*
*_✒തപസ് ചെയ്ത വരുണപുത്രൻ ആനന്ദം ബ്രഹ്മമാണെന്നറിഞ്ഞു. ആനന്ദത്തിൽ നിന്ന് ഭൂതങ്ങൾ ജനിക്കുന്നുവെന്നും ആനന്ദം കൊണ്ട് ജീവിക്കുന്ന അവ ആനന്ദത്തിലേക്കു തന്നെ മടങ്ങുന്നുവെന്നും മനസ്സിലാക്കി. ഭൃഗു വരുണന്മാരെ സംബന്ധിച്ച് ഈ മഹദ്വിദ്യ ഹൃദയാകാശത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ അറിയുന്നവൻ പ്രതിഷ്ഠയെ പ്രാപിക്കുന്നു. മാത്രമല്ല, അന്നം ചേർന്നവനായും അന്നം ഭക്ഷിക്കുന്നവനായും മാറുന്നു. സന്താമത്താലും ഗോക്കളാലും ബ്രഹ്മതേജസിനാലും കീർത്തിയാലും മഹത്വമേറുന്നു..........🌻🙏🏻_*
*ഹരി ഓം*
*ഓം നമഃശിവായ ......☘*
കടപ്പാട്: ഡോ: വെങ്ങാനൂർ ബാലകൃഷ്ണൻ
✍🏻അജിത്ത് കഴുനാട്
No comments:
Post a Comment