Tuesday, June 18, 2019

ശ്രീ രാമകൃഷ്ണോപദേശം*
--------------------
(ശ്രീ രാമദേവൻ പറഞ്ഞ ഒരു കഥ )

*എനിക്ക് ജ്ഞാനവും ഭക്തിയും ഉണ്ടാവില്ല എന്നൊക്കെ ചിലർ കരുതുന്നു. എന്നാൽ ഗുരുകൃപ ലഭിച്ചാൽ ഒരു സംശയവും വേണ്ട ഉണ്ടാകും. ഒരു ഉദാഹരണം പറയാം. ഒരിക്കൽ ഒരാട്ടിൻ പറ്റത്തിൽ ഒരു കടുവ ചാടി വീണു. വീണ  ഉടനെ കടുവ പ്രസവിച്ചു. തളളക്കടുവ ഉടനെ ചത്തുപോയി. ഈ കുട്ടിക്കടുവ ആട്ടിൻ പറ്റത്തിൽ വളർന്നു. ആടിനേ പോലെ കരയാനും പുല്ലു തിന്നാനും തുടങ്ങി. ക്രമേണ അതൊരു വലിയ കടുവയായി. ഒരു ദിവസം അതേ ആട്ടിൻ പറ്റത്തിനെ വേറൊരു കടുവ അക്രമിച്ചു. പുല്ലു തിന്നുന്ന കടുവയെ കണ്ട് അതിന് വലിയ ആശ്ചര്യമായി. വേഗം ആട്ടിൻപറ്റത്തിൽ വളരുന്ന കടുവയെ പിടികൂടി. അത് ആടിനേ പോലെ കരയുന്നു പുല്ലു തിന്നുന്നു. അക്രമിയായ കടുവ അതിനെ കടിച്ച് വലിച്ച് ഒരു ജലാശത്തിന്റെ സമീപം കൊണ്ട് നിർത്തി. എന്നിട്ട് പറഞ്ഞു നീ ഇതിൽ നോക്ക് നമ്മുടെ രണ്ടു പേരുടെയും മുഖം ഒരു പോലെയാണ് നീ ആടല്ല കടുവയാണ്. എന്നിട്ട് ഒരു കഷ്ണം മാംസം കൊടുത്തു നീ ഇതു തിന്ന് അതിന് അതു തിന്നാൻ കഴിഞ്ഞില്ല. നിർബന്ധിച്ച് തീറ്റിച്ചു. പിന്നെ ക്രമേണ അതിന് മാംസത്തിന്റെ രുചിയിൽ മനസ്സ് ഒട്ടി ആർത്തിയോടെ തിന്നാൻ തുടങ്ങി. അപ്പോൾ പുത്തൻ കടുവ പറഞ്ഞു. ഇപ്പോൾ മനസ്സിലായില്ലെ നീയും ഞാനും ഒന്നാണെന്ന്. നമ്മൾ ആടല്ല കടുവയാണ്. ഇനി നീ വാ, നമുക്ക് കാട്ടിലേക്കു പോകാം അങ്ങനെ അവർ കാട് കയറി*.

*അതായത് ഗുരുകൃപയുണ്ടായാൽ ഒരു ഭയവും വേണ്ട. നിന്റെ യഥാർത്ഥ സ്വരൂപം ഗുരു കാണിച്ചു തരും . അങ്ങനെ നിനക്ക് ഭക്തി ജ്ഞാന വൈരാഗ്യങ്ങൾ ഉദിക്കും ഭഗവത് പദത്തിലേക്ക് നിന്നെ ആനയിക്കപെടും*.

No comments: