യോഗ സർവ്വാംഗ നിപുണം
യോഗ: കർമ്മസു കൗശലം
സത്യം അറിയാൻ ചമത്കാരം ഉള്ള ആള് എന്തിനേയും യോഗമാക്കി മാറ്റും . എന്തിലും യോഗം എന്ന കൗശലം അയാൾക്ക് ബാക്കി നില്ക്കും.
ഭജഗോവിന്ദത്തിൽ ശങ്കാരാചാര്യർ പറയുന്നു
യോഗരതോവാ ഭോഗരതോ വാ
സംഗരതോ വാ സംഗവിഹീന:
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ
എല്ലാ പ്രാരബ്ധവും അയാളെ യോഗമാക്കി തീർത്താലും ഭോഗമാക്കി തീർത്താലും കൂട്ടത്തിന്റെ നടുവില് കൊണ്ടിട്ടാലും ഏകാന്തത്തിൽ ഇട്ടാലും പണി ചെയ്യുന്നിടത്തിട്ടാലും ഒരു പണിയും ഇല്ലെങ്കിലും എല്ലാം യോഗമാക്കി മാറ്റാനുള്ള ചമത്കാരം അയാൾക്കുണ്ട്. ആ ചമത്കാരം ഇല്ലാത്ത ആൾക്ക് ഒറ്റ വിചാരേ ഉള്ളൂ. യോഗ പഠിച്ചിട്ട് അമേരിക്കയിൽ പോയി ക്ലാസ് എടുക്കണംന്ന് . അത് യോഗ ഒന്നുമല്ല അത് ഒരു തരം രോഗാ. നേരെ മറിച്ച് രോഗം പോലും യോഗം ആയിട്ട് തീരും.
ഉപനിഷദ് പറേണത് ജ്ഞാനിക്ക് വ്യാധി വരുമ്പോൾ ശരീരം വിഷമിക്കുമ്പോൾ യോഗം ജ്വലിക്കുംന്ന്. അർജുനന്റെ വിഷാദം എന്ന രോഗം പോലും ഭഗവദ് സന്നിധിയിൽ യോഗമായിട്ട് മാറീല്ലേ. എന്തിനേറെ ഭഗവാൻ പറയണു യുദ്ധത്തിനെ യോഗം ആക്കി മാറ്റാൻ. അപ്പോ അടുക്കളയിൽ പറ്റില്ലേ. ഒരു കൂട്ടാൻ വെച്ചാലും ഒരു ഉപ്പേരി ഉണ്ടാക്കുമ്പഴും അത് യോഗമാക്കിയാൽ എത്ര നന്നായിരിക്കും. അത് കഴിച്ചു കഴിയുമ്പോൾ ഭക്ഷണം കഴിച്ചയാൾ transform ആവും. ഭഗവദ് നാമം ജപിച്ച് പച്ചക്കറി നുറുക്കി ഭക്ഷണം ഉണ്ടാക്കി കൊടുത്താ മതി പ്രസാദേ സർവ്വദുഖാനാം ഹാനിരസ്യോപ ജായതേ.
അത് കഴിക്കണ ആള് പ്രസാദമായിട്ടിരിക്കും. പ്രസന്നമായിട്ടിരിക്കും. ആ.ഹാരം ശിവമായിട്ട് തീരും.
ആഹാര ശുദ്ധൗ സത്വശുദ്ധി
സത്വ ശുദ്ധൗ സ്മൃതി ധ്രുവാ
സ്മൃതിലംഭേ സർവ്വ ഗ്രന്ഥീനാം വിപ്ര മോക്ഷ:
(From purity of food comes purity of mind resulting constant remembrance of Bhagavan there by one becomes free from all bondage and attain moksha. )
*Sharing last year Nochurji's discourse(sweet memories) in Abhedasramam on this international day of yoga*
Lakshmi prasad
No comments:
Post a Comment