Sunday, June 16, 2019

സൗന്ദര്യലഹരി"
( ആചാര്യൻ )
8 ) ശങ്കരാചാര്യർ ഒരു
മതഭക്തനായിരുന്നോ?
ഈ ചോദ്യത്തിനുള്ള ഉത്തരം സംശയരഹിതമായി ആചാര്യൻ ഒന്നാമത്തെയും നൂറാമത്തെയും ശ്ലോകങ്ങളിലൂടെ വ്യക്തമാക്കുന്നു.
ഒന്നാമത്തെ ശ്ലോകത്തിൽ ഞാൻ അകർമ്മ നാണു് എന്നു ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടു താൻ കർമ്മബന്ധിതനല്ല കർമ്മം ചെയ്യൂന്നതു ആഭഗവാൻ തന്നെയായ ഭഗവാന്റെ ശക്തി പ്രഭാവമാണെന്നും ,നൂറാമത്തെ ശ്ലോകത്തിൽ സർവ്വകർമ്മവും ഈശ്വരനിൽ അർപ്പിച്ചു കൊണ്ടു തന്റെ കരങ്ങൾകഴുകി പരിശുദ്ധമാക്കുന്നു.
യജ്ഞ കർമ്മങ്ങൾ ചെയ്തു പുണ്യമാർജിക്കുന്നതിന്റെയും മതത്തിന്റെ പേരിൽ പുണ്യവാളന്മാരായി ചമയുന്നതിന്റെയും ഒക്കെ അപ്പുറത്തു നിൽക്കുന്നതാണു ആ ചാര്യന്റെ അദ്വൈത ദർശനമെന്നു കാണാൻ കഴിയും
വിവേക ചൂഡാമണിയിലും അദ്ദേഹത്തിന്റെ ഈ രീതി കാണാം
ആത്മാവിന്റെ ഐക്യബോധമായ അദ്വൈത ജ്ഞാനലബ്ധിയുടെ കാര്യത്തിൽ മതാചാരങ്ങളുടെയും സമ്പ്രദായങ്ങളുടെയും തലത്തിൽ സങ്കൽപിച്ചിട്ടുള്ള പരിപാവനതക്കോ പുണ്യാത്മാവെന്ന പദവിക്കോ കർമ്മാർജിത പുണ്യങ്ങൾക്കോ ഒന്നും ഒരു സ്ഥാനവുമില്ലെന്നു മാത്രമല്ല അവ ഈ ജ്ഞാനലബ്ധിക്കു തടസ്സം പോലുമായേക്കാമെന്നും ആചാര്യൻ എടുത്തു കാണിക്കുന്നു .
നടരാജഗുരു
സ്വാമി മുനി നാരായണ പ്രസാദ്

No comments: