Saturday, June 15, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 102
ആദിശങ്കരഭഗവദ്പാദര് ഉത്തരകാശി യിൽ ഇരിക്കുമ്പോൾ വ്യാസഭഗവാന്റെ ദർശനം ഉണ്ടായി എന്നാണ് ശങ്കര ദ്വിഗ്വിവിജയത്തിൽ ഒരു കഥ. വ്യാസൻ ഒരു വൃദ്ധ ബ്രാഹ്മണന്റെ രൂപത്തിൽ ശങ്കരാചാര്യരുടെ മുമ്പിൽ വന്നുവത്രെ. അപ്പൊ അവര് തമ്മില് ചർച്ച ചെയ്ത വിഷയവും ഇതാണ്. ഈ ജീവന്റെ പ്രാപ്തി.  തദന്തര പ്രതിപത്തൗ രംഭതി സം പരിഷ്വക്ത: പ്രശ്ന നിരൂപണാഭ്യാം എന്ന് ബ്രഹ്മസൂത്രത്തിൽ പറയുന്ന കാര്യങ്ങൾ. ഈ ജീവൻ മരിക്കണ സമയത്ത് ഈ സൂക്ഷ്മ ശരീരത്തിലുള്ള വാസനകളെയും അതിനെയൊക്കെ വലിച്ചുകൊണ്ടു പോണു അല്ല വെറുതെ പോണൂ . എല്ലാത്തിനെയും വലിച്ചുകൊണ്ടു പോകുന്നു എന്നാണ് തീരുമാനം. ഈ ജീവൻ വാസനാമയമായ സൂക്ഷ്മ ശരീരത്തിനെ അവിടുന്ന് ഉദാനവായു പൊക്കി കൊണ്ടു പോകുന്നു. ആ ജന്മത്തിൽ ഏറ്റവും അധികം ശേഖരിച്ചിട്ടുള്ള വാസന ഏതോ അതു മുമ്പില് വന്നു നിൽക്കും. അതിനനുസരിച്ച് അടുത്ത ജന്മം . എന്നു വച്ചാൽ ആ വാസനയെ ആശ്രയിച്ച് അതിന് കാരണമായിട്ടുള്ള ശക്തി പുനർജന്മത്തിന്റെ ഇൻ ചാർജ് ആയിട്ടുള്ള ശക്തി ഈ ജീവനെ അടുത്ത സങ്കല്പ ശരീരം ഉണ്ടാക്കിക്കൊടുക്കും. സങ്കല്പം കൊണ്ട് ശരീരം ഉണ്ടാക്കി എടുക്കും. അടുത്ത ശരീരത്തിലേക്ക് അതു പ്രവേശിക്കും. അപ്പൊ പുതിയ ശരീരത്തിനെ സ്വീകരിക്കും ദേഹി. അപ്പൊ അതൊരു പ്രോസസ്സ് ആണ്. ഇത് പ്രകൃതിയുടെ ഒരു സ്വഭാവമാണ്. ശരീരത്തിനെ എന്തു വേണമെങ്കിലും ചെയ്യാം. വസ്ത്രം കീറിക്കളയാം അല്ലേ? പക്ഷെ ഉള്ളിലുള്ള ആത്മാവിനെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഒന്നും പറ്റില്ല. അടുത്ത വീട്ടില് ഭയങ്കരമായ ലഹളനടന്നു. അടുത്ത ദിവസം രാവിലെ എന്തോ ശബ്ദം കേട്ടു പുറത്ത് വീഴണ ശബ്ദം കേട്ടു. രാവിലെ എണീച്ചപ്പോൾ ചോദിച്ചു അമ്മാവന്റെ അടുത്ത് . അമ്മാവാ എന്താ ഇന്നലെ നിങ്ങളുടെ വീട്ടിൽ ഒരു ബഹളം കേട്ടത് ? ഏയ് ഭാര്യ കുറച്ചു ദേഷ്യപ്പെട്ടു. എന്നിട്ടോ? എന്റെ ഷർട്ട് എടുത്ത് പുറമേക്ക് എറിഞ്ഞു. ഓ അതിനാണോ ഇത്ര ശബ്ദം ? ഏയ് അല്ല ഷർട്ടിനുള്ളിൽ ഞാനും ഉണ്ടായിരുന്നു എന്ന് 😀😀. ഷർട്ട് ആണ് ദേഹം. അത് വേറെ ,ഉള്ളിലുള്ള ആള് വേറെ. ഷർട്ടിനെ എപ്പൊ വേണമെങ്കിലും അഴിച്ചുമാറ്റാംല്ലേ? അതു ജീർണ്ണിച്ചു കഴിയുമ്പോൾ അതിനെ അഴിച്ചുമാറ്റിയാൽ അതു വേറെ ഞാൻ വേറെ. അപ്പൊ അതിനെ ഉപേക്ഷിക്കുമ്പോൾ ഈ ജീവന് യാതൊരു വിധത്തിലും അത് ബാധിക്കുന്നില്ല. ഒരു ശരീരത്തിൽ നിന്ന് ഇനി ഒരു ശരീരത്തിലേക്ക് യഥാകർമ്മ യഥാശ്രുതം. അതിന്റെ കർമ്മത്തിന്നനുസരിച്ചും അറിവിനനുസരിച്ചും ചലിക്കും ന്നാണ്. കഠോപനിഷത്തിൽ യമൻ, മൃത്യു തന്നെ മൃത്യുവിന്റെ  സീക്രട്ട് നചികേതസ്സിനു പറഞ്ഞു കൊടുക്കുന്നു. നചികേതസ്സു ചോദിക്കുന്നു യേ യമധർമ്മരാജാവേ മരണത്തിനു ശേഷം എന്തു സംഭവിക്കുണൂ . യമൻ കുറെയൊക്കെ കളിച്ചു നോക്കി ഈ ചോദ്യം ഒഴിച്ച് ബാക്കി എന്തു വേണങ്കിൽ ചോദിക്കൂ ഇത് ചോദിക്കരുത് എന്നൊക്കെ പറഞ്ഞു. എന്നിട്ട് അവസാനം ആ കുട്ടി വിട്ടില്ല. അവസാനം യമൻ പറഞ്ഞു ഒരു ശരീരത്തിൽ നിന്നും ഇനി ഒരു  ശരീരത്തിലേക്കു പോവുന്ന ഈ ജീവൻ കർമ്മത്തിനനുസരിച്ച് അറിവിന നുസരിച്ച് ചലിക്കുണൂ .എന്തൊക്കെ അറിവു ശേഖരിച്ചിട്ടുണ്ടോ എന്തൊക്കെ കർമ്മം ചെയ്തിട്ടുണ്ടോ അതിന്റെ ആഫ്റ്റർ ഇഫക്ട് കൾ ആയിട്ടുള്ള ഇംപ്രഷൻസ്, വാസനകൾ അതിനനുസരിച്ച് ഒരു ശരീരത്തിൽ നിന്നും ഒരു ശരീരത്തിലേക്കു ചലിക്കുന്നു. പുതിയ ശരീരത്തിനെ ഗ്രഹിക്കുന്നു. ത്രിണ ജ ലൂ ഖാ ന്യായം എന്നു പറയും . പുല്ലട്ടയെപ്പോലെ എന്നാണ് ഭാഗവതത്തില് പറയണത്. പുല്ല ട്ട എന്തു ചെയ്യും എന്നു വച്ചാൽ ഒരു പുല്ല് പിടിച്ചിട്ട് ഒരു പുല്ല് വിടും. അതുപോലെ ഇവിടുന്നു തന്നെ മരിക്കുന്നതിനു മുൻപു തന്നെ സങ്കല്പം കൊണ്ട് ഇനി ഒരു ശരീരത്തിനെ പിടിക്കും ഈ ജീവൻ വിടുന്നതിനു മുൻപ്. നിശ്ചയിച്ചിട്ടുണ്ടാവും അതിനൊക്കെ ആ സമയത്ത് കണ്ടോളൂ. സങ്കല്പ്പം കൊണ്ട് ഇനി ഒരു ശരീരത്തിനെ പിടിച്ചിട്ട് ഈ ശരീരത്തിനെ വിടും. എന്നിട്ട് വേറെ ഒരു ശരീരത്തില് പ്രവേശിക്കും. ഗർഭത്തിലേക്ക് പ്രവേശിക്കും. ശരീരത്തിനെ എന്തു വേണമെങ്കിലും വെട്ടുകയോ മുറിക്കുകയോ ഒക്കെ ചെയ്യാം. പക്ഷെ ഉള്ളിലുളള സ്വരൂപത്തിനെ യാതൊന്നുകൊണ്ടും സ്പർശിക്കാൻ പറ്റില്ല എന്നാണ് ഭഗവാൻ അടുത്ത ശ്ലോകത്തിൽ പറയണത് .
( നൊച്ചൂർ ജി ).
sunil namboodiri

No comments: