ഭഗവദ് ഗീതാ - സാംഖ്യയോഗം - 104
അപ്പൊ കർമ്മകാണ്ഡത്തിനും സാധനാ അനുഷ്ഠാനങ്ങൾക്കും ശാസ്ത്രപഠനത്തിനും ധ്യാനത്തിനും ഒക്കെ മുഖ്യമായിട്ടുള്ള കാര്യം ലക്ഷ്യബോധം ആണ്. ലക്ഷ്യം എന്താണ് ? ഈശ്വരസാക്ഷാത്കാരം. അതാണ് ഭാഗവതം ആരംഭിക്കുമ്പോ ഴേ സൂതൻ പറഞ്ഞത്
"ജീവസ്യ തത്വ ജിജ്ഞാസ ന അർത്ഥോയശ്ചേ ഹ കർമ്മഭി ഹി " . ജീവന് ഈ തത്വജിജ്ഞാസ ഉണ്ടാവണം അല്ലാതെ കർമമങ്ങൾ കൊണ്ടൊന്നും പ്രയോജനം ഇല്ല. കർമ്മത്തിന്റെ ഒക്കെ സകലത്തിന്റെയും ലക്ഷ്യം ഈ തത്വജിജ്ഞാസയാണ്. ചിത്തശുദ്ധി ഉണ്ടായി, ചിത്തശുദ്ധി ഉണ്ടായി എന്നതിന് എന്താ ലക്ഷണം? ചിത്തശുദ്ധി ഉണ്ടായതിന്റെ ലക്ഷണം ഈ ജീവൻ തന്നത്താൻ ചോദിച്ചു തുടങ്ങും എന്റെ ജീവിതത്തിന് എന്താ അർത്ഥം? ഞാൻ എന്തിനു ജീവിക്കുണൂ. എന്താ പ്രയോജനം ചോദിക്കും അതാണ്. അല്ലെങ്കിൽ യാഗ യജ്ഞങ്ങൾ പോലും വഴിപിഴച്ചു പോവും. കഠോപനിഷത്ത് അങ്ങനെയാണ് ആരംഭിക്കണതേ. കഠോപനിഷത്തില് ഗൗതമൻ , അദ്ദേഹത്തിന് നല്ല പേരും പ്രസിദ്ധി ഒക്കെ ഉണ്ട് നാട്ടില്. ഇദ്ദേഹത്തിനു കിട്ടിയ പേര് എന്താ എന്നു വച്ചാൽ ധാരാളം ദാനധർമ്മങ്ങൾ ചെയ്യുന്നവൻ എന്ന ഒരു പ്രസിദ്ധി തന്നെ അദ്ദേഹത്തിനുണ്ട്. വാജ ശ്രവസ്സ് എന്ന് അദ്ദേഹത്തിനു പേരും ഉണ്ട്. വാജം എന്നു വച്ചാൽ അന്നം ധാരാളം കൊടുക്കുന്നവൻ എന്നർത്ഥം. അങ്ങനെ പേരും പ്രസിദ്ധിയും ഒക്കെ കിട്ടിയ ഗൗതമൻ യാഗം ചെയ്യു ണൂ. ആ യാഗത്തിന്റെ ഉദ്ദേശമോ സർവ്വസ്വ ദാനം. തനിക്കുള്ള തൊക്കെ കൊടുക്കണം എന്നാണ് വെപ്പ്. യാഗം ചെയ്യുമ്പോൾ പശുവിനെ ദാനം ചെയ്യണം എന്നാ ചിലപ്പൊ വെപ്പ്. ശ്രാദ്ധത്തിനെ ഒരു നാളികേരവും ഒരു മുന്നേ കാൽ ഉറുപ്പികയും കൂടി "ഗം ഗോ പ്രതിനിധി ഇദം നാളികേരം " . ഗോ പ്രതിനിധി ആയിട്ട് തേങ്ങാ കൊടുക്കും. അതുപോലെ ഇയാള് യാഗം ചെയ്യുമ്പോൾ പശുവിനെ ദാനം ചെയ്യണം .എന്താ കൊടുക്കണ് എന്നു വച്ചാൽ " പീതോദ കാ ജഗ്ദ്ധ ത്രിണാ ദുഗ്ദ ദോഹാ നിരിന്ദ്രിയാഹ '' കൊടുക്കണ പശു എങ്ങനെ ഉണ്ട് എന്നു വച്ചാൽ ഇനി അത് വെള്ളം കുടിക്കേഇല്യാത്രേ എന്താ എന്നു വച്ചാൽ കുടിക്കണ്ട വെള്ളം ഒക്കെ കുടിച്ചു കഴിഞ്ഞു. ഇനി വെള്ളം കുടിക്കാനുള്ള ശക്തി പോലും ഇല്ല അതിന് . ''ജഗ്ദ്ധ ത്രിണാം " പുല്ല് ഒക്കെ തിന്നുകഴിഞ്ഞൂത്രേ വായില് പല്ല് ഒന്നും ഇല്യ ഇനി. പുല്ല് തിന്നാൻ പറ്റില്ല. "ദുഗ്ദ്ധ ദോഹാ: " പാലും കറക്കില്ല, "നിരിന്ദ്രിയാ: " പ്രസവിക്കും ഇല്ല. അങ്ങനെയുള്ള പശുവിനെ ദാനം ചെയ്യു ണൂ എന്നാണ്. എന്തിനാപ്പൊ യാഗം ചെയ്യണത് എന്നു വച്ചാൽ ഉത്തമ ലോക പ്രാപ്തിക്ക്.
( നൊച്ചൂർ ജി ).
sunil namboodiri
No comments:
Post a Comment