Friday, June 21, 2019

ശ്രീമദ് ഭാഗവതം 188* 

അമൃതമഥനത്തിന് ശേഷം വരുന്ന ഉപാഖ്യാനം ആണ് വാമനചരിത്രം. അമൃതം കുടിച്ചു ദേവന്മാർ ശക്തന്മാരായി. അസുരന്മാരോട് യുദ്ധം തുടങ്ങി. ഇവര് തമ്മില് എപ്പഴും അടിപിടി ആണ്. ഈ ദേവാസുരയുദ്ധം നമ്മളുടെ ഉള്ളിൽ എപ്പോഴും നടക്കണ്ട്. ദേവേന്ദ്രൻ അമൃതപാനം ചെയ്ത് അസുരന്മാരോട് യുദ്ധം ചെയ്യാൻ പുറപ്പെട്ടു. ഇന്ദ്രൻ അസുരന്മാരെ ഒക്കെ വധിച്ച് ദേവന്മാര് ജയിച്ചു എന്ന് പറഞ്ഞു പോകും. ഈ മരിച്ചു കിടക്കുന്ന അസുരന്മാരെ ഓരോ സ്ട്രെച്ചറിൽ കൊണ്ട് പോകും. കുറച്ച് കഴിഞ്ഞാൽ ഈ സ്ട്രറച്ചറിൽ പോയവരൊക്കെ നടന്നു വരും.

ശുക്രാചാര്യർ അങ്ങനെ ഒരു പരിപാടി തുടങ്ങി വെച്ചു. മരിച്ചവരെ ഒക്കെ എഴുന്നേൽപ്പിച്ചു വിടുക. ദേവന്മാർക്ക് അസുരന്മാരോട് യുദ്ധം ചെയ്തു ജയിക്കാൻ വയ്യാ എന്ന മട്ടായി. കുറേ കഴിഞ്ഞു. ദേവന്മാരുടെ ശക്തി വീണ്ടും ക്ഷയിക്കാൻ തുടങ്ങി. 

ഇനി എന്താ ചെയ്യേണ്ടതെന്ന് ദേവഗുരു ആയ ബൃഹസ്പതി യോട് ചെന്നു ചോദിച്ചു. 
എന്താ ഈ മഹാബലിയുടെ ബലം? ഇദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോ തന്നെ ആ തേജസ്സ് കൊണ്ട് ഞങ്ങൾ ആക്രമിക്കപ്പെടുന്നു. ബൃഹസ്പതി പറഞ്ഞു. 
മഹാബലിക്ക് ശുക്രാചാര്യർ ബ്രഹ്മോപദേശം ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ രഹസ്യങ്ങളും മഹാബലിക്ക് അറിയാം. ബലിയ്ക്ക് അഹങ്കാരം ണ്ടാവണില്യ. 

ഇന്ദ്രൻ മഹാബലിയെ കുറേ ചീത്ത വിളിച്ചു. കണ്ടില്ലേ എന്റെ ബലം. അമൃത് കുടിച്ചതിന്റെ ബലം. അപ്പോ മഹാബലി പറഞ്ഞു. 
ഇന്ദ്രാ അഹങ്കരിക്കണ്ടാ. ഇങ്ങനെ വർത്തമാനം പറയണമായിരുന്നുവെങ്കിൽ ഞാനെത്ര പറയണമായിരുന്നു. 

ഈ ജയം, പരാജയം, മൃത്യു ജീവിതം ഒക്കെ എല്ലാവർക്കും ണ്ടാവും. ഇതിന് പുറകിലുള്ള കാലത്തിന്റെ സൂക്ഷ്മമായ ചരട് അറിവുള്ളവർ കാണുന്നു. 
തത്ര യൂയം അപണ്ഡിതാ:  
ആ വിഷയത്തിൽ നിങ്ങൾക്ക് വിവരമില്യ. അതുകൊണ്ടാണീ അഹങ്കാരം വരണത്. കുറച്ച് കാലം ഞങ്ങള് ജയിക്കും കുറച്ച് കാലം നിങ്ങള് ജയിക്കും. ഇതൊക്കെ വെറും ഒരു കളി. ഇതിലൊന്നും അഭിമാനിക്കാനില്യ. 

മഹാബലിക്ക് ഈ അറിവ് ണ്ട്. അതുകൊണ്ട് തന്നെ മഹാബലിയെ ജയിക്കാൻ വിഷമമാണ്. ദേവന്മാർ ബൃഹസ്പതിയോട് ചെന്ന് പറഞ്ഞു. ഞങ്ങൾക്ക് അങ്ങും വല്ലതും ഉപദേശിച്ചു തരൂ. ശുക്രാചാര്യർ അസുരന്മാർക്ക് എന്തൊക്കെയോ പറഞ്ഞു കൊടുക്കണു. 

ബൃഹസ്പതി പറഞ്ഞു  ഞാൻ പറഞ്ഞു തരാം. തത്ക്കാലത്തേയ്ക്ക് താടി ഉള്ളവർ താടി വടിക്കാ. തലമുടി ഉള്ളവർ മൊട്ടയടിക്കാ. തലമുടി ഇല്ലാത്തവർ വിഗ് വാങ്ങി വെയ്ക്കാ. വെളുത്തവരൊക്കെ കറുത്ത പെയിന്റ് അടിക്കാ. കറുത്ത ആളുകള് വെളുത്ത പെയിന്റ് അടിക്കാ. കണ്ടാൽ മനസ്സിലാവരുത്. എവിടെയെങ്കിലുമൊക്കെ വേഷം മാറി ഒളിച്ചു താമസിക്കാ. 

ഇതിന് എന്തിനാണിപ്പോ ഗുരു?
 ബൃഹസ്പതി പറഞ്ഞു. 
നിവൃത്തി ഒന്നും ഇല്ല്യാ. തല്ക്കാലം നിങ്ങൾക്ക് നല്ല കാലം വരുന്നത് വരെ ഒളിഞ്ഞു താമസിച്ചോളാ. 

ദേവന്മാർ ഒളിവിലായി. അദിതി വിഷമത്തിലായി. കുറേ ആയിട്ട് തന്റെ മക്കളെ ഒന്നും കാണാനില്യ. വിഷമത്തിലായി. ഭർത്താവായ കശ്യപപ്രജാപതിയൊട് പറയാമെന്ന് വെച്ചാൽ അദ്ദേഹം ഹിമവൽസാനുവിൽ ഏതോ ഗുഹയിൽ സമാധിയിലിരിക്കാ. എപ്പോഴെങ്കിലും സമാധി വിട്ടുണരുമ്പോ വീട് അന്വേഷിച്ച് വരും. വീട് പോലും മറന്നണ്ടാവും. എന്നിട്ട് വേണ്ടേ കുടുംബത്തിന്റെ കാര്യം. അദ്ദേഹം വീട്ടിലേക്ക് വരുന്നത് കണ്ടാൽ ആരുടെയോ വീടാണെന്ന മട്ടാണ്. 

അദ്ദേഹം വന്ന് അദിതിയോട് ചോദിച്ചു. സുഖല്ലേ. ഭർത്താവ് ഭാര്യയോട് ചോദിക്കാണേ. എന്താ ഇവിടെ നിരുത്സവം നിരാനന്ദം ഒരു ഉത്സവപ്രതീതിയില്യ ആനന്ദം ഇല്ല്യ എന്ത് പറ്റി നിങ്ങൾക്ക്. 

അപി വാ അതിഥയോഽഭ്യേത്യ
 സാധാരണ ഈ അതിഥി പൂജ ചെയ്യാത്ത വീടുകളിലൊക്കെ അങ്ങനെ ണ്ടാവും അത്രേ. തിഥി ഇല്ലാതെ വരുന്ന ആളാണ് അതിഥി. നേരത്തെ കൂട്ടി പറയാതെ വരണ ആളാണ്. അതിഥികൾ വരുമ്പോ ഒരു ഗ്ലാസ്സ് ജലം എങ്കിലും കൊണ്ട് കൊടുക്കണമെന്നാണ്. അതുകൊണ്ട് ഈ വടക്കേ ഇന്ത്യയിലൊക്കെ ആദ്യം അവര് ജലം കൊണ്ട് വന്നു കൊടുക്കും അതിഥികൾക്ക്. ഒരു സംസ്ക്കാരം. അങ്ങനെ അർച്ചിച്ചിട്ടില്യായെങ്കിൽ,

അതിഥിസൽക്കാരം ചെയ്യാത്ത വീടുകളൊക്കെ കുറുക്കന്റെ പോട് പോലെ ആയിപ്പോകുമെന്നാണ് ആ വീട്.

 ഫേരുരാജഗൃഹോപമാ: 
ആ വീട് വീടല്ല കുറുക്കന്റെ പോടാണത്രേ. 

പക്ഷേ അദിതി കശ്യപപ്രജാപതിയോട് പറഞ്ഞു . ഭഗവാനേ  ഇവിടെ അതിഥിസൽക്കാരം ഒക്കെ ചെയ്യണ്ട്. പ ക്ഷേ എന്റെ മക്കളൊക്കെ വിഷമിക്കണു. അതുകൊണ്ട് എനിക്ക് ഒരേ വിഷമം. അവരൊക്കെ സ്ഥാനം, പദവി ഒക്കെ നഷ്ടപ്പെട്ട് എവിടെ ആണെന്നേ അറിയില്ല്യ.  ആരൊക്കെയോ വീട്ടിൽ വന്ന് ഊണ് കഴിച്ച് പോകണണ്ട്. ഇത് ഇന്ദ്രനാണോ ചന്ദ്രനാണോ ഒരു പിടി ഇല്ല്യ. കണ്ടാൽ മനസ്സിലാവണില്യ. 

കശ്യപ പ്രജാപതി പറഞ്ഞു ആര് മക്കൾ, ആര് അമ്മ, ആര് അച്ഛൻ. ഒരേ ഒരു ആത്മവസ്തു. ആ ആത്മാവിനെ ഞാൻ അച്ഛൻ ഞാൻ അമ്മ ഇവർ മക്കൾ ഇങ്ങനെ ഉള്ള ഭേദബുദ്ധി ഒക്കെ വിട്ടു കളയാ. ഇതൊക്കെ അജ്ഞാനം കൊണ്ടാണ് തോന്നണത് എന്നൊക്കെ ആദ്യം പറഞ്ഞു കൊടുത്തു നോക്കി. പക്ഷെ അദിതിക്ക് അത് വിടാൻ വയ്യ. അപ്പോ അദ്ദേഹം പറഞ്ഞു എന്നാൽ ഞാൻ മന്ത്രം ഉപദേശിച്ചു തരാം. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments: