ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 111
ഒരാളും ബ്ലാങ്ക് ആയിട്ടു ജനിക്കുന്നില്ല. എല്ലാം പൂർവ്വ വാസനകൾ. അപൂർവ്വം പലെ കേസുകളും റെക്കോഡ് ചെയ്തു വച്ചിട്ടുണ്ട്. അവർക്ക് പൂർവ്വ ഓർമ്മ ഒക്കെ ഉള്ളതായിട്ട്. നിറയെ കഥകൾ അങ്ങിനെ ഉണ്ട്. കുട്ടിക്ക് 8 വയസ്സേ ആയിട്ടുണ്ടാവുളളൂ ആ 8 വയസ്സില് കുട്ടിക്ക് പെട്ടന്ന് പൂർവ്വജന്മസ്മൃതി ഒക്കെ വന്നിട്ട് എന്റെ വീട് ഇന്ന സ്ഥലത്ത് ഉണ്ട് എന്നൊക്കെ ചില കുട്ടികൾ പറഞ്ഞിട്ടുണ്ട്. അവിടെ എന്റെ പേരക്കുട്ടി ഉണ്ട്, മരുമകൻ ഉണ്ട് എന്നൊക്കെ പറയും.അവർക്ക് ഇത്ര വയസ്സായി എന്നൊക്കെ പറയും. കൂട്ടികൊണ്ടു പോയാൽ താൻ മരിച്ച ദിവസം അടക്കം പറയും അവിടെ പോയി നോക്കുമ്പോൾ ഒക്കെ കറക്റ്റ് ആയിരിക്കും. പാരാ സൈക്കോളജി എന്നു പറഞ്ഞിട്ട് സൈക്കോളജിയുടെ വിഭാഗമായ അവർക്ക് എക്സ്പ്ലെയിൻ ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ഇങ്ങനെത്തെ പലതും. അതൊക്കെ ആപേക്ഷികമായ, റിലേറ്റീവ് ആയിട്ടുള്ള പ്ലെയിനിൽ ഈ പുനർജന്മം എന്നുള്ളത് ഒരു ഫാക്റ്റ്. ജീവൻ ഒരു ശരീരത്തിൽ നിന്നും ഇനി ഒരു ശരീരത്തിലേക്ക് പോവുന്നു. എന്തുകൊണ്ട് പുനർജന്മം ആവശ്യം വരുന്നു? ജനനത്തിന്റെ കാരണം എന്താ? ഒന്നാമത് താൻ ഒരു ജീവനാണ് എന്നു കരുതുന്നു. രണ്ടാമത് നമുക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം ഉള്ളതുകൊണ്ട് . ഇപ്പൊ തന്നെ എത്ര ടൂർ അടിക്കാനുള്ള ആഗ്രഹമാണ് നമുക്ക് അല്ലേ? അവിടെ പോണം ഇവിടെ പോണം എന്തൊക്കെ ക്കാണണം അതേ ആഗ്രഹത്തോടെ മരിക്കുമ്പോൾ പിന്നെയും ഇവിടുന്നു ടൂർ അടിക്കും. ചിലപ്പൊ പിതൃ ലോക ദേവലോകങ്ങൾ ഒക്കെ പോയിട്ടു വരും. ചിലപ്പൊ ശരീരത്തിൽ നിന്നും ശരീരത്തിലേക്ക് പോവും. മരിക്കുമ്പോൾ സാധാരണ പുനർജന്മം അങ്ങിനെയാണ്. മരിക്കുമ്പോൾ എന്ത് ആഗ്രഹത്തോടെ മരിക്കുന്നുവോ അത് അടുത്ത ജന്മം. അങ്ങനെയാണ് ഭരതൻ ഭാഗവതത്തില് നമ്മള് കണ്ടു മാനിനെ ചിന്തിച്ചു കൊണ്ടു തന്നെ മരിച്ചു. മാനായിട്ടു ജനിച്ചു എന്നാണ്. എന്നു വച്ചാൽ ചിത്തം ആ രൂപം പൂണ്ടുനിൽക്കുണു അത്രേ ഉള്ളൂ . ചിത്തത്തിന് ആ ആകാരം വരുമ്പോൾ അതിനെ താനായിട്ട് ധരിക്കുണൂ. പേരക്കുട്ടിയെ ചിന്തിച്ചു കൊണ്ടു മരിച്ചാൽ പേരക്കുട്ടി. ചിലപ്പൊഴൊക്കെ കുട്ടികൾ ജനിക്കുമ്പോൾ വീട്ടിലെ ആളുകൾ പറയും മുത്തശ്ശനെപ്പോലെ ഉണ്ട് എന്ന് പറയും. കുറച്ചൊക്കെ വലുതായാൽ മുത്തശ്ശന്റെ ഒക്കെ സ്വഭാവം ഒക്കെ കാണിക്കുണൂ പറയും. മുത്തശ്ശനെപ്പോലെ ഒന്നും അല്ല മുത്തശ്ശൻ തന്നെ. ഈ വീടുവിട്ടു പോവാനുള്ള ഇഷ്ടമില്ല വന്നു പിന്നെയും ജനിക്കുണു എന്നാണ്. അനേക യോനികളിൽ ഈ ജീവൻ ഇങ്ങനെ ചുറ്റിത്തിരിയും. എത്രയോ ഭക്തന്മാർ അങ്ങനെ പാടിയിട്ടുണ്ട്. ബുദ്ധൻ പോലും തന്റെ പൂർവ്വജന്മങ്ങൾ ഒക്കെ പറഞ്ഞു എന്നാണ് ബൗദ്ധന്മാര് പറയണത്. അനേക ജന്മങ്ങൾ പറഞ്ഞുവത്രേ ബോധിസത്വ നായിട്ട്. Making of budha. അനേക ജന്മങ്ങളിൽ വളർന്നു വളർന്നു വന്നതായിട്ട്. അതേ പോലെ അനേക പൂർവ്വജന്മങ്ങളുടെ സ്മൃതി പലവർക്കും ഉണ്ടായിട്ടുണ്ട്.
( നൊച്ചൂർ ജി )
sunil namboodiri
No comments:
Post a Comment