ശ്രീമദ് ഭാഗവതം 196*
ശരീരത്തിനെ ഗുരു എന്ന് കരുതിയാൽ എല്ലാ ഗുരുവും മരിച്ചു പോകും. ഏകനാഥസ്വാമി അസാമാന്യ ഗുരു ഭക്തനായിരുന്നു. ഗുരുവായ ജനാർദ്ദനസ്വാമികളോട് വളരെ ഭക്തി. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളിലും ഏകാജനാൻദ്ദനീ എന്നാണ് മുദ്ര.
അങ്ങനെ ഒരു ദിവസം അദ്ദേഹം ഭാഗവതം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ജനാർദ്ദനസ്വാമി സമാധി ആയി എന്ന് പറഞ്ഞ് എഴുത്ത് വന്നു. അത് വാങ്ങി നോക്കീട്ട് അദ്ദേഹം ഭാഗവത പ്രഭാഷണം ചെയ്യാ. ഒരു വികാരവും ഇല്ല്യ. ആശ്ചര്യപ്പെട്ട് ഭക്തന്മാര് ചോദിച്ചു
സ്വാമീ അങ്ങയെ പോലെ ഒരു ഗുരു ഭക്തനെ ഞങ്ങൾ കണ്ടിട്ടില്യ. ഓരോ സമയത്തും ജനാൻദ്ദനസ്വാമിയെ കുറിച്ച് പറഞ്ഞ് ഉരുകിക്കൊണ്ടിരിക്കുന്ന അവിടുന്ന്, സ്വാമികൾ മരിച്ചു എന്ന വാർത്ത കേട്ടിട്ട് ഒരു കുലുക്കവും ഇല്ലാതെ ഇരിക്കണുവല്ലോ.
അപ്പോ ഏകനാഥ്സ്വാമി പറഞ്ഞു അത്രേ മരിച്ചു പോകുന്ന ഒരു ഗുരുവും അത് കേട്ട് കരയുന്ന ഒരു ശിഷ്യനും, ആ ഗുരു ഗുരുവും അല്ല ശിഷ്യൻ ശിഷ്യനുമല്ല. ഗുരു മരിച്ചു പോകുന്ന ഒരു വസ്തു അല്ല. നിങ്ങൾ ഗുരു എന്ന് ധരിച്ചിരിക്കണത് ആ ശരീരത്തിനെ ആണ്. ആ ശരീരം ഗുരു അല്ല. ആത്മവസ്തു ആണ് ഗുരു.
ഈശ്വരോ ഗുരുരാത്മേതി മൂർത്തി ഭേദ വിഭാഗിനേ. ഈശ്വരനും ഗുരുവും ആത്മാവും ഒരേ വസ്തു തന്നെ. അതുകൊണ്ട് പുറത്തുള്ള ശരീരത്തിനെ ഗുരു എന്ന് കരുതിയാൽ ശിഷ്യന് അബദ്ധം പറ്റി പോകും. അജ്ഞാനിയായിതന്നെ ഇരിക്കും. ഗുരുവിന്റെ സ്വരൂപം യഥാർത്ഥത്തിൽ അറിയുന്ന ശിഷ്യനും ജ്ഞാനി ആയിരിക്കും.
അപ്പോ ഭഗവാൻ തന്നെ ആണ് ഗുരു. അല്ലെങ്കിലോ ഒരു കുരുടൻ മറ്റു കുരുടന്മാരെ കൂട്ടിക്കൊണ്ടു പോകുന്നത് പോലെ ഗർത്തത്തിൽ ചെന്ന് വീഴും. അതുകൊണ്ട് സത്യവ്രതൻ ഭഗവാനോട് പറഞ്ഞു. ഹേ പ്രഭോ, അവിടുന്ന് എനിക്ക് വഴി കാട്ടാനായിട്ട് എന്റെ ആചാര്യനായിട്ട് ഗുരു ആയിട്ട് മുമ്പില് വന്നു എന്ന് പറഞ്ഞു നമസ്ക്കരിച്ചു . അങ്ങനെ മത്സ്യാവതാര കഥ.
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad
No comments:
Post a Comment