Thursday, September 12, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
                                 
*ശ്രീകൃഷ്ണ ലീലാമൃതം-020*
                 
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚                 

*നാരദരുടെ തപസ്സ്*
                                       
🌞🌞🌞🌞🌞🌞

*അതുമാത്രമല്ല അങ്ങയെ പോലെ പരമഭക്തൻമാരും ഉണ്ട് ഒരിക്കൽ ഭക്തിഎന്ന അരുവിയിൽ  മുഴുകിയാൽ പിന്നെ അതിൽ നിന്നും പുറത്തേക്കു കയറാൻ ആഗ്രഹിക്കാത്തവർ.അവർക്കു മോക്ഷത്തിനുള്ള ഇച്ഛയും ഉണ്ടായിരിക്കില്ല.പക്ഷെ അവർക്കു മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് എപ്പോഴും ഉണ്ടായിരിക്കും.അത് കൊണ്ടാണ് അങ്ങിപ്പോൾ ഈ ലോകത്തിന്റെ നന്മക്കായി ശ്രീമദ് ഭാഗവതം കേൾക്കുവാൻ ആഗ്രഹിക്കുന്നതും,അതുമൂലം മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിക്കുന്നതും.*

നാരദരെ ദയവായി ശ്രവിച്ചാലും !


*യത്ഫലം നാസ്തി തപസാ ന യോഗേന സമാധിനാ ।*

*തത്ഫലം ലഭതേ സംയക്കലൌ കേശവകീര്‍തനാത്*


*അതായതു സത്യയുഗം,ത്രേതായുഗം,ദ്വാപരയുഗം എന്നി യുഗങ്ങളിൽ കഠിന തപസ്സു,യോഗ ,സമാധി എന്നിവ കൊണ്ട് പോലും പ്രാപ്തമാകാത്ത ഫലങ്ങൾ,മോക്ഷം  കലിയുഗത്തിൽ കേവലം  ഹരി നാമം ഉച്ചരിക്കുന്നത് മൂലം പ്രാപ്തമാകുന്നു ,മോക്ഷപ്രദായകമാകുന്നു.ഇത് അങ്ങേയ്ക്കു അറിവുള്ളതാണ്.*

*അതുമാത്രമല്ല അങ്ങ് ഇവിടെ ഭക്തിയുടെ പുത്രന്മാരായ ജ്ഞാനത്തിന്റെയും വൈരാഗ്യത്തിന്റെയും ശോചനീയഅവസ്ഥക്ക് ഒരു പരിഹാരം കണ്ടെത്താനായിട്ടാണ് ഈ കഠിന തപസ്സു അനുഷ്ഠിക്കുന്നത് എന്നും നമുക്ക് അറിയാം.*

*എന്നാൽ അത് ശ്രീമദ് ഭാഗവതം ഒന്ന് കൊണ്ടുമാത്രമേ സാധ്യമാകുകയുള്ളൂ.*



*ശ്രീകൃഷ്ണ ലീലാമൃതം അടുത്ത ആഴ്ച തുടരും ....................*

 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

*കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*

No comments: