Friday, September 13, 2019

ചതുശ്ലോകീ ഭാഗവതം:11

 അപ്പൊ നമുക്ക് ആത്യന്തിക മായി ശാന്തി എവിടെ കിട്ടും? എവിടെയോ നമ്മളെ അറിയാതെ നമ്മുടെ ഉള്ളിൽ ഒരു intimation  ഉണ്ട്.. വേദം പറയുന്നു,  സാദ്ധ്യമാണെന്ന്....
ബ്രഹ്മവിധാപ്നോതി  പരം...
ബ്രഹ്മത്തിനെ അറിയുന്നവൻ വിമുക്തനായിട്ട് തീരുന്നു എന്ന് വേദം പറയുന്നു... ഋഷി കളൊക്കെ പറയുന്നു,  ജ്ഞാനികളും....
അങ്ങനെ ഉള്ളവർ ഇല്ലായിരുന്നെങ്കിൽ ഈ സന്ദേശം തന്നെ നമ്മൾക്ക് എത്തിക്കാൻ ആരുംണ്ടാവില്ല  സത്‌സംഗത്തിന്റെ പ്രയോജനം തന്നെ ഇതാണ്... നിങ്ങളുടെ ഉള്ളിൽ അമൃതത്വ ത്തിന്റെ സാദ്ധ്യത ഉണ്ട്... എന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ആണ് സത്‌സംഗം.... ഏറ്റവും വലിയ message.....
ബുദ്ധൻ പറയുന്നത്.. മഹദ്  വാർത്ത എന്നാണ്!...ബുദ്ധന് ഊരുബില്വത്തിന്റെ ചോട്ടിൽ സ്വാനുഭൂതി ഉണ്ടായപ്പോൾ ബുദ്ധൻ പുറത്തു പോയി അതിനെക്കുറിച്ച് പറയാൻ അല്പം പോലും യത്നിക്കാൻ തയ്യാറായിരുന്നില്ല...
നമുക്ക് ഊഹിക്കാവുന്ന താണ്.... അല്പം പായസം കിട്ടിയാൽതന്നെ പലരും ആരും കാണാത്ത സ്ഥലത്തു പോയിരിക്കും... ല്ലേ.. വെറും നാവിന് രൂചിയുള്ള ഒരു സാധനം കിട്ടിയാല് മതി.. ഒരു ടി വി യില് ഒരു നല്ല സീരിയൽ നടക്കുമ്പോൾ ആരെങ്കിലും വന്നാൽ ആളുകൾക്ക് ഇഷ്ടപെടുന്നില്ല... വെറും പൊറമേക്കുള്ള സുഖം പോലും കുറച്ചു നേരത്തേക്ക് വിടാൻ വയ്യ.. നല്ല ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചാൽ ഇഷ്ടപ്പെടുന്നില്ല.. അങ്ങനെയിരിക്കുമ്പോൾ അഖണ്ഡമായ ആ  പൂർണാനുഭവത്തിനെ ഉള്ളില് കിട്ടിയ ആള് പിന്നെ വെളില് പോയിട്ട് ആളുകള്ക്ക് ഉപദേശിക്കാനും പറഞ്ഞുകൊടുക്കാനും ഒക്കെ തയ്യാറാവ്വോ.?.. ബുദ്ധൻ അതിനു തയ്യാർ ആയിരുന്നില്ലത്രേ... !. നിങ്ങള് ബീഹാറില് പോയാല്.. ഗയ യില് പോയാല്.. അവിടുന്ന് അങ്ങോട്ട്‌ 30 km ബുദ്ധഗയ.. യില് പോയാല് ആ ബോധി വൃക്ഷം ണ്ട്.. വലിയ വടവൃക്ഷം.... അതിന്റെ ചോട്ടിലാണ് ഊരു ബില്വo...എന്നുള്ള.... വനമായിരുന്നു പഴയ കാലത്ത്... ആ കാട്ടില് ആ ബോധി വൃക്ഷത്തിന്റെ ചോട്ടിലാണ് ബുദ്ധൻ.........

ഇഹാസനെ ശുഷ്യത്വേ ശരീരം
ത്വഗസ്ഥി മാംസം വിലയം ച യാതു
അപ്രാപ്യ ബോധിoബഹു കല്പ ദുർല്ലഭാo
നൈവാസനാത് കായമഥശ്  ചലിഷ്യതി...

ഈ മരത്തിന്റെ ചോട്ടിലിരുന്ന് എന്റെ ശരീരം ശോഷിച്ചു പോകട്ടെ.. അതിലുള്ള കഫവും മറ്റും ഒക്കെ വറ്റിപോകട്ടെ... ഇവിടെ തന്നെ വീണു മണ്ണോടു മണ്ണായി ശരീരം പോയാലും ശരി,  ആ ധ്യാനം നേടാതെ ഞാൻ ഇവിടെ നിന്ന് എഴുന്നേൽക്കില്ലാ.. എന്ന് തീരുമാനിച്ചിട്ടു ആ വടവൃക്ഷ ത്തിന്റെ ചോട്ടിൽ ഇരുന്നത്.... നേടി എടുത്തു അദ്ദേഹം.. ഒരു പൗർണമി ദിവസം സുവ്യക്ത മായ ആ പ്രജ്ഞാനം....
നൊച്ചൂർ ജി...
Parvati 

No comments: