Sunday, September 15, 2019

[15/09, 21:59] Sudha Pallari: 🕉🕉🕉🕉🕉🕉🕉🕉
നിയതിയുടെ നിശ്ചയം അതിക്രൂരമാണ് .

മഹാഭാരതയുദ്ധം കഴിഞ്ഞു .പതിനെട്ടുദിവസത്തെ സംഘർഷങ്ങൾ ദ്രൗപദിയെ മാനസികമായും ശാരീരികമായും തളർത്തിക്കളഞ്ഞു .പെട്ടെന്ന് പ്രായമേറെ ആയതുപോലെ ...താമരപ്പൂവിന്റെ സുഗന്ധമുള്ളവളെന്നു പുകൾപെറ്റ ആ  സൗന്ദര്യധാമത്തെയും വാർദ്ധക്യം പെട്ടെന്നു  ബാധിച്ചതുപോലെ ...

നഗരത്തിലെങ്ങും വിധവകളുടെ വിലാപം അലയടിച്ചു .പുരുഷന്മാർ അങ്ങിങ്ങ് ഒന്നോ രണ്ടോ മാത്രം .അനാഥരായ കുഞ്ഞുങ്ങൾ ഉറക്കെക്കരഞ്ഞുകൊണ്ട് ചുറ്റിനടന്നു .ഇതിന്റെയെല്ലാം നടുവിൽ , രാജകൊട്ടാരത്തിൽ , ഹസ്തിനപുരിയിലെ മഹാരാജ്ഞി ദ്രൗപദി ശൂന്യമായ ദൃഷ്ടികളോടെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് നിശ്ചലയായി ഇരുന്നു .

🙏അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണൻ ആ മുറിയിലേയ്ക്ക് കടന്നുവന്നു .ശ്രീകൃഷ്ണനെ കണ്ടമാത്രയിൽ ദ്രൗപദി ഓടി അദ്ദേഹത്തിന്റെ അടുത്തുചെന്നു .കെട്ടിപ്പിടിച്ച്, മാറിൽ മുഖം ചേർത്ത് നി:ശബ്ദയായി കണ്ണുനീർ വാർത്തു .കൃഷ്ണനും ഒന്നും മിണ്ടിയില്ല . പ്രിയസഖിയുടെ ശിരസ്സിൽ അദ്ദേഹം മൃദുവായി തലോടിക്കൊണ്ടിരുന്നു .

അല്പസമയത്തിനു ശേഷം ഭഗവാൻ ദ്രൗപദിയെ സ്വശരീരത്തിൽനിന്നു വേർപെടുത്തി  സമീപത്തുള്ള മഞ്ചത്തിൽ ഇരുത്തി .ദ്രൗപദി വിലപിച്ചു ."കൃഷ്ണാ ,എന്തൊക്കെയാണ് സംഭവിച്ചത് .ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല ."

"നിയതി അതിക്രൂരയാണ് ,പാഞ്ചാലി .അതൊരിക്കലും നമ്മുടെ ഇച്ഛയ്ക്കനുരൂപമായി ചരിക്കുകയില്ല .നിയതി നമ്മുടെ ഓരോ കർമ്മത്തെയും അതിന്റെ ആത്യന്തിക പരിണാമത്തിലേയ്ക്ക് നിശ്ചയമായും എത്തിയ്ക്കും .നീ പ്രതികാരം ചെയ്യാൻ ഇച്ഛിച്ചു .നിന്റെ പ്രതികാരം പൂർത്തിയായിരിയ്ക്കുന്നു . ദുര്യോധനദു:ശാസനന്മാർ മാത്രമല്ല ,കൗരവർ ഒന്നടങ്കം കാലപുരി പൂകിയിരിക്കുന്നു . നിനക്കു സന്തോഷിയ്ക്കാം ."

"ഹേ കൃഷ്ണ , അങ്ങ് വന്നത് എന്നെ ആശ്വസിപ്പിയ്ക്കാനോ അതോ കൂടുതൽ വേദനിപ്പിയ്ക്കാനോ ?"

"കൃഷ്ണേ , ഞാൻ നിന്നോട് പരമാർത്ഥത്തെപ്പറയാനാണ് വന്നത് .മനുഷ്യർക്ക് സ്വകർമ്മങ്ങളുടെ പരിണാമത്തെ കാണാനുള്ള ക്രാന്തദർശിത്വം ഇല്ല .ആ കർമ്മഫലങ്ങൾ തന്റെ സമക്ഷത്തിൽ എത്തുമ്പോഴാകട്ടെ അവയെ നിയന്ത്രിയ്ക്കാൻ അവന് സാദ്ധ്യവുമല്ല ."

ദ്രൗപദി - "ഈ യുദ്ധം നടന്നതിന്റെ പൂർണ്ണഉത്തരവാദിത്വം എനിയ്ക്കാനെന്നോ ?"

കൃഷ്ണൻ പുഞ്ചിരിച്ചു ." യാജ്ഞസേനി ,നീ സ്വന്തം വൈഭവത്തെ അത്രയ്ക്ക് പുകഴ്ത്താതെ ... ഞാൻ  പറഞ്ഞത് , അല്പം കൂടി ദൂരദർശിത്വം നിനക്കുണ്ടായിരുന്നുവെങ്കിൽ നീ ഇത്ര ദുഃഖിക്കേണ്ടിവരില്ലായിരുന്നു എന്നാണ് ."

ദ്രൗപദി -"ഞാൻ എന്ത് ചെയ്യണമായിരുന്നു എന്നാണ് അങ്ങ് പറഞ്ഞുവരുന്നത് ?"

കൃഷ്ണൻ -"സ്വയംവരമണ്ഡപത്തിൽവെച്ച് കർണ്ണനെ അപമാനിയ്ക്കുന്നതിനു പകരം നീ അയാൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഒരവസരം നൽകിയിരുന്നെങ്കിൽ സംഭവഗതി മറ്റൊന്നാകുമായിരുന്നു .പിന്നീട് കുന്തീമാതാവ് നിന്നോട് അഞ്ചുപേർക്കും പത്നിയായിരിയ്ക്കാൻ നിർദ്ദേശിച്ചപ്പോൾ അതിനെ നിരാകരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിൽ പരിണമിച്ചേനെ .പിന്നീട് ഇന്ദ്രപ്രസ്ഥത്തിലെ നിന്റെ കൊട്ടാരത്തിൽവെച്ച് നീ ദുര്യോധനരാജാവിനെ അപമാനിതനാക്കി .അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ രാജസഭയിൽ വെച്ച് നിന്നെ വസ്ത്രാക്ഷേപം ചെയ്യാൻ അവർ ഒരുമ്പെടുകയില്ലായിരുന്നു .അപ്പോഴും സംഭവപരിണാമം വ്യത്യസ്തമായേനെ .

വാക്ക് കർമ്മമാണ്, ദ്രൗപദി .ഓരോ ശബ്ദവും വിവേകപൂർവ്വം മാത്രം ഉച്ചരിക്കുക .അല്ലെങ്കിൽ അവയുടെ പരിണാമം പലപ്പോഴും ഭയാനകമായിരിയ്ക്കും . അത് നമ്മൾ  മാത്രമല്ല , നമ്മുടെ വംശം മുഴുവൻ അനുഭവിക്കേണ്ടി വരും .തന്റെ വിഷം വിഷപ്പല്ലുകളിൽ ഒളിപ്പിയ്ക്കുന്നതിനു പകരം വാക്കുകളിൽ ഒളിപ്പിയ്ക്കുന്ന ജീവിയാണ്  മനുഷ്യൻ. "

👉അതുകൊണ്ട് നല്ലപോലെ ചിന്തിച്ചുമാത്രം വാക്കുകൾ ഉച്ചരിയ്ക്കുക .ആരെയും വേദനിപ്പിയ്ക്കുന്ന വാക്കുകൾ പറയാതിരിയ്ക്കുക .

ഓം .
🙏
[15/09, 22:19] Narayana Swami Bhagavatam: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 ചിങ്ങം 30 (15/09/2019) ഞായർ_

*അധ്യായം 20, ഭാഗം 2 - പ്രഹ്ലാദ - അവധൂത സംവാദം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*"ഈ പെരുമ്പാമ്പ് എന്താണ് പഠിപ്പിച്ചത്?"  "അത് ഇവിടന്ന് എവിടേയും പോയി ഇരതിന്നുന്നത് ഞാൻ കണ്ടില്ല. നമുക്ക് എപ്പോഴും ഭക്ഷണത്തെക്കുറിച്ചുള്ള വിചാരമാണ് - രാത്രി അത്താഴം കഴിഞ്ഞാൽ പിറ്റേന്ന് കാലത്ത് പുട്ടും കടലയുമാണോ, ഇഡ്ഡലിയോ, ദോശയോ, ഊത്തപ്പമോ! പ്രാതൽ കഴിയുമ്പോഴേക്കും, ഉച്ചയ്ക്ക് ലഞ്ചിനുള്ള വിഭവങ്ങൾ എന്തൊക്കെയാണ്? വൈകുന്നേരം കാപ്പിക്ക് എന്തെങ്കിലും പലഹാരം ഇല്ല്യാണ്ടിരിയ്ക്യോ? അത്താഴം വല്യ ഹെവിയായിട്ടൊന്നുമല്ലെങ്കിലും, വല്ല പഴമോ മറ്റോ ഉണ്ടാവില്യേ? മനുഷ്യജീവിതത്തിന്റെ അധികസമയവും ഈ ആഹാരചിന്തയാണ്. ഇതെത്ര അകത്തുകൊണ്ടിട്ടാലും അതൊക്കെ പുറത്തുപോകയേയുള്ളൂ. അവസാനം ചീഞ്ഞ് വല്ല കഴുകനോ, പുഴുക്കൾക്കോ ആഹാരമാകാനുള്ള തടി സംരക്ഷിക്കാനാണ് ഈ ജീവിതം മുഴുവൻ മനുഷ്യൻ കിടന്നു പാടുപെടുന്നത്. നേരേ മറിച്ച് ഈ പെരുമ്പാമ്പിന് യാതൊരു പരിഭ്രമവുമില്ല. അങ്ങിനെ ചുരുണ്ടുകൂടി കിടക്കും. മഴക്കാലത്ത് മഴ പെയ്യുമ്പോൾ കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാനായി ചിലപ്പോൾ വല്ല മുയലോ മറ്റോ വരും. മുയൽ വായിൽവന്നു പെട്ടൂന്ന് വിചാരിച്ച് വലിയ ആർത്തിയൊന്നുമില്ല.കുറച്ചുകഴിഞ്ഞാൽ അത് ഇറങ്ങിയിട്ടുണ്ടാവും. അങ്ങിനെ ജീവിതത്തിൽ ആഹാരം സമ്പാദിക്കലാണ് ഏറ്റവും വലിയ സുഖം എന്നു കരുതുന്നതിനുപകരം അത് എന്നും സമാധിയിൽ ലയിച്ചിരിക്കുന്നു. ഈശ്വരൻ തന്ന ശരീരം, ഈശ്വരൻ വിളിച്ചാൽ പോകും. ഈ നിസ്സംഗത - വൈരാഗ്യവും യദൃച്ഛാലാഭ സന്തുഷ്ടിയും - ഈ ഗുരുവിൽ നിന്നാണ് ഞാൻ പഠിച്ചത്. ദത്താത്രേയനാണ് ഇതെല്ലാം പ്രഹ്ലാദനെ മനസ്സില്ക്കിയത്.*


*രാജസൂയ സദസ്സിൽ, ശ്രീകൃഷ്ണ പരമാത്മാവിന്റെ ദിവ്യസന്നിധാനത്തിൽ വെച്ചാണ് നാരദൻ പ്രഹ്ലാദചരിതം വർണിച്ചത്. ധർമപുത്രർ അദ്ദേഹത്തോട് അല്ലമിച്ചു, "പ്രഹ്ലാദനെപ്പോലൊരു ഹൃദയസംസ്കാരം ലഭിക്കാൻ സഹായകമായ എന്തെങ്കിലും അനുഷ്ഠാനങ്ങൾ അങ്ങേയ്ക്ക് നിർദേശിക്കാനുണ്ടോ? അന്നങ്ങ് ബദരീനാഥിൽവെച്ച് പ്രഹ്ലാദന് പറഞ്ഞുകൊടുത്ത കാര്യങ്ങൾ, ചുരുക്കമായിട്ടെങ്കിലും ഈ സദസ്സിൽ ഒന്നു പറഞ്ഞു കേൾപ്പിക്കാമോ?" നാരദൻ കൃഷ്ണപാദത്തിൽ ആവേശപൂർവം നമസ്കരിച്ചു.ഈ കൃഷ്ണൻ തന്നെ നരനാരായണമൂർത്തിയായി അവതരിച്ച് ഇന്നും ബദരീനാഥിൽ സജ്ജനങ്ങൾക്ക് ധർമാവബോധം അനുഗ്രഹിച്ച് അരുളിക്കൊണ്ടിരിക്കുന്നുണ്ടല്ലോ. ആ മഹർഷീശ്വരന്മാരിൽ നിന്ന് എനിക്ക് പകർന്നു കിട്ടിയ അതേ ആശയങ്ങളാണ് ഞാൻ പ്രഹ്ലാദനേയും മനസ്സിലാക്കിയത്. മനുഷ്യന്റെ ഏറ്റവും വലിയ നേട്ടം ഭഗവത്പാദത്തിൽ ഭക്തി കൈവരിക്കലാണ്.*


*ഭക്തി അഥവാ പരമമായ ധർമം ഭഗവാൻ തന്നെയാണ്. ഈശ്വരനല്ലാതെ എന്തൊക്കെയോ ഈ ലോകത്തിൽ ഉണ്ട് എന്ന തോന്നലാണ് മനസ്സിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. എല്ലാം ഈശ്വരനാണ് എന്നറിഞ്ഞാൽ പിന്നെ മനഃപ്രയാസമില്ല. പ്രഹ്ലാദസ്തുതിയിലും ഇതേ ആശയം ഉണ്ടായി. ബ്രഹ്മദേവൻപോലും ഭഗവാന്റെ സച്ചിദാനന്ദസ്വരൂപത്തിൽ നിന്നും പിറവി ലഭിച്ചൊരു പുണ്യാത്മാവാണ്. ഈശ്വരനെ അനവധിനാൾ അന്വേഷിച്ച് കണ്ടെത്തിയ ഒരാളാണ്. ഈശ്വരനെയല്ലാതെ മറ്റൊന്നും കണ്ടെത്താൻ കഴിയാത്തൊരാളായി മാറി അദ്ദേഹം. ആ കഴിവുകേടാണ് ബ്രഹ്മദേവന്റെ ഏറ്റവും വലിയ കഴിവ്. ഒരിടത്തും ഈശ്വരനെയല്ലാതെ ഒന്നും കാണാൻ സാധിക്കുന്നില്ല. ആ ശീലമാണ് പ്രഹ്ലാദനും കിട്ടിയത്. എവിടെ ഈശ്വരൻ? എന്നു ചോദിച്ചപ്പോൾ സർവത്ര - എവിടെ നോക്കിയാലും ഈശ്വരൻ എന്നായിരുന്നു മറുപടി. ഈയൊരു കഴിവ് ബ്രഹ്മാവിന് ആർജിക്കാൻ സാധിച്ചെങ്കിലും, പിന്നീട് ആളുകൾ പലപ്പോഴും ഈശ്വരനെ അന്വേഷിച്ചു പുറപ്പെട്ടിട്ടുണ്ട് - സത്യാന്വേഷണ പരീക്ഷണങ്ങൾ! കണ്ടെത്തിയില്ല എന്ന ഒരു ഭാവത്തിലാണ് ഇന്നും അവരിൽ പലരുടേയും നീക്കങ്ങൾ.*

              ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 *ഉണ്ണികൃഷ്ണൻ കൈതാരം*

© *സദ്ഗമയ സത്സംഗവേദി*

*തുടരും....*
[15/09, 22:20] Narayana Swami Bhagavatam: *സനാതനം 21*
🌸🌻🌸🌻🌸🌻🌸🌻🌸🌻

*ഇതുവരെ പറഞ്ഞ കാര്യങ്ങളുടെ ആകെ തുക ഇനി പറയുന്നു.*

*മനുഷ്യന്റെ ജീവിതലക്ഷ്യം സുഖം നേടുക എന്നതാണ്. ഓരോ കർമ്മവും ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നത് സുഖേച്ഛയാണ്. കർമ്മത്തിൽ നിന്ന് കിട്ടുന്ന സുഖം ക്ഷണികവും നശ്വരവുമാണ്. ആത്മ ജ്ഞാനത്തിൽ നിന്ന് കിട്ടുന്ന സുഖം നിത്യവും ശാശ്വതവുമാണ്. ഈ സുഖം അവന് നൂറ് വയസ്സ് വരെ ജീവിച്ചിരുന്നാലും ഭൗതിക ലാഭം കൊണ്ട് നേടാൻ കഴിയുകയില്ല. കാരണം കർമ്മം കൊണ്ടല്ല ജ്ഞാനം കൊണ്ടാണ് സുഖം നേടേണ്ടത് എന്നവൻ തിരിച്ചറിയുന്നില്ല. കർമ്മംകൊണ്ട് പണം, പ്രശസ്തി, സ്ഥാനമാനങ്ങൾ, അധികാരം, ബഹുമാനം, അംഗീകാരം എന്നിവ നേടി സുഖത്തെ നിലനിർത്താനാണ് മനുഷ്യൻ ശ്രമിക്കുന്നത്. ശരിയായ അറിവിന്റെ അഭാവം കൊണ്ടാണ് അവന് ദുഃഖിക്കാൻ ഇടവരുന്നത്.*

*ഒരു ഉദാഹരണം പറയാം. നമുക്ക് പരിചയമില്ലാത്ത ഒരാൾ മരിച്ചു എന്നറിയുമ്പോൾ നമുക്ക് ദുഃഖം ഉണ്ടാകുന്നില്ല. നമുക്ക് പരിചയമുള്ള ഒരാൾ മരിച്ചു എന്ന് അറിയുമ്പോൾ നമുക്ക് ദുഃഖമുണ്ടാകുന്നു. എന്നാൽ നമ്മുടെ ഏറ്റവും അടുത്ത ബന്ധു മരിച്ചു എന്നറിയുമ്പോൾ നമുക്ക് അതിലും കൂടുതൽ ദുഃഖമുണ്ടാകുന്നു. അപ്പോൾ അവിടെ ദുഖത്തിന് കാരണം മരണമല്ല, മരിച്ച വ്യക്തിയോടുള്ള മമതയാണ്. ദേഹമാണ് ഞാൻ എന്നുള്ള തെറ്റായ അറിവ് നമുക്ക് ദേഹത്തോട് മമത ഉണ്ടാക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു. ആത്മാവാണ് ഞാൻ എന്ന അനുഭവജ്ഞാനം നമ്മുടെ ദുഃഖത്തിൽ നിന്നും എന്നെന്നേക്കുമായി രക്ഷിക്കുന്നു.*

*സുഖം എന്റെ സ്വരൂപമാണ്. അപ്പോൾ ഞാൻ എന്തിന് സുഖം തേടി പുറമെ അലയണം? ഈ അനുഭവ ജ്ഞാനം നേടി ശാശ്വതമായ ശാന്തി കൈവരിക്കുകയാണ് നമ്മുടെ ജീവിത ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങളാണ് നമ്മുടെ ഋഷിവര്യന്മാർ നിരവധി ഗ്രന്ഥങ്ങളിലൂടെ നമുക്ക് പറഞ്ഞു തന്നിരിക്കുന്നത്.*

*തുടരും......*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190915
[15/09, 22:22] Narayana Swami Bhagavatam: _⛱☘⛱☘⛱☘⛱☘⛱☘⛱☘_

*_🔮ശുഭദിനം 🔮_*

*_ഇന്നത്തെ വാചകം_*
*_(ശുഭചിന്ത...)_*
*_2019 സെപ്റ്റംബർ 15 ഞായർ_*
*_1195 ചിങ്ങം 30_*
*________________________________________*

*_തെറ്റിനെ ന്യായീകരിക്കുന്നതല്ല വലുത്, മറിച്ച് അത് തുറന്നുസമ്മതിക്കുന്നതാണെന്ന സത്യം നാം തിരിച്ചറിയണം....._*

_മറ്റുള്ളവരുടെ പെരുമാറ്റങ്ങളെ മുൻവിധിയോടു കൂടി കാണുന്നതും അതിനനുസരിച്ച് പെരുമാറുന്നതും ശരിയായ കാര്യമല്ല......_

_ഒരാളോട് വെറുപ്പ് പുലർത്തുന്നതിന് മുമ്പായി മുൻവിധികളൊന്നുമില്ലാതെ പ്രശ്നത്തെ വിലയിരുത്താൻ ശ്രമിക്കുക........_

*_ആയിരം കുറ്റങ്ങൾ പറയാൻ നിമിഷങ്ങൾ മാത്രമെടുക്കുന്ന സമയംകൊണ്ട് ആരെകുറിച്ചെങ്കിലും നല്ല രണ്ടു വാക്കു പറയുക, അതുണ്ടാക്കുന്ന സന്തോഷവും ഉത്സാഹവും എത്ര വലുതായിരിക്കും....._*

*_______________________________________*
*_✍🏻tvsanilkollam@gmail.com_*
*_👳🏻Group@ ഇന്നത്തെ വാചകം.🙏🏻_*
*_______________________________________*

No comments: