Saturday, September 14, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  174
സുഖം ദു:ഖം, ലാഭം നഷ്ടം, ജയം പരാജയം ഇതൊക്കെ മനസ്സിന്റെ കല്പനകളാണ്. മനസ്സ് നമ്മളെക്കൊണ്ട് കളിപ്പിക്കാണ് . ഇതിൽ നിന്നും പുറത്ത് ചാടാ .ചാടാൻ എന്താ വഴി? ഈ രണ്ടിൽ നിന്നും മാറി ഒന്നിൽ നിൽക്കാ. ഒന്നെന്താ, മനസ്സിലാണല്ലോ ഈ വികാരം. മനസ്സിനു സുഖം വരട്ടെ ദു:ഖം വരട്ടെ ഇതു രണ്ടും എന്നെ ബാധിക്കുന്നില്ലെങ്കിൽ മനസ്സിനു പുറകിലുള്ള മാറാതെ നിൽക്കുന്ന വസ്തുവിൽ ഞാൻ സ്ഥാനം പിടിച്ചാൽ ദ്വന്ദ്വങ്ങൾ ഒന്നും എന്നെ ബാധിക്കില്ല. ഞാൻ വെറും സാക്ഷി, സാക്ഷിയായിട്ട് നിൽക്കുന്നു. സ്വരൂപത്തിൽ പ്രതിഷ്ഠിതൻ.ഞാൻ ഏകവും അദ്വയനുമായ ഏകസ്വരൂപനാണ്. സ്വയമേവ പൂർണ്ണ വസ്തുവാണ്. ദ്വന്ദങ്ങൾ ഒന്നും എന്നെ ബാധിക്കപ്പെടില്ല.എന്നാൽ പ്രവൃത്തിച്ചു കൊണ്ടേ ഇരിക്കും . അങ്ങനെ പ്രവൃത്തിച്ചാൽ പാപം വരില്ല എന്നു ഭഗവാൻ പറഞ്ഞു.പാപം എന്താ? എന്താ പാപത്തിന് ഒരു ഡെഫനിഷൻ കൊടുക്കാൻ പറ്റുക നമുക്ക് . പാപം എന്നു വച്ചാൽ ഒരേ ഒരു കാര്യമേ ഉള്ളൂ പാപം. ജഗത്തിനെ മുഴുവൻ ഒരു സർവേശ്വരൻ നടത്തി കൊണ്ടിരിക്കുമ്പോൾ , സകല പ്രവൃത്തികളും ഒരു മഹാശക്തി നടത്തിക്കൊണ്ടിരിക്കുമ്പോൾ അതിൽ നിന്ന് വേർപിരിഞ്ഞ് ഒരാളായി ഞാൻ ഉള്ളതായിട്ടും ഞാൻ ചെയ്യണതായിട്ടും ഒരു അഹങ്കാരം പൊന്തുണുവല്ലോ അതു തന്നെ പാപം. ആ പാപത്തെക്കൊണ്ട് നമ്മള് തന്നെ ശിക്ഷിക്കപ്പെടും. എന്താ ശിക്ഷിക്കപ്പെടുന്നത് എന്നു വച്ചാൽ അഹങ്കാരം പൊന്തുമ്പോൾ തന്നെ ദു:ഖമാണ്. ചെയ്യണതൊക്കെ അനുഭവിക്കേണ്ടി വരും. അതിന്റെ ഒക്കെ ഫലം അനുഭവിക്കേണ്ടി വരും.കർതൃത്വം കൊണ്ട് പുണ്യത്തിന്റെയും പാപത്തിന്റെയും ഫലം ഒരേ പോലെ അനുഭവിക്കേണ്ടി വരും. അപ്പോൾ പാപം എന്നു വച്ചാൽ കർതൃത്വം എന്നു തന്നെ അർത്ഥം. കർതൃത്വം ഉണ്ടെങ്കിൽ ദുഃഖം അനുഭവിക്കണം. എല്ലാ വൈഷമ്യങ്ങളും അനുഭവിക്കേണ്ടി വരും. എല്ലാത്തിലും മനസ്സ് സമസ്ഥിതിയിൽ വന്നു നിന്നാൽ ബ്രഹ്മാനുഭൂതി.

(നൊച്ചൂർ ജി )
Sunil Namboodiri 

No comments: