ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 182
ഇത്രയും നേരം ആത്മാവിന്റെ സ്വരൂപത്തെ പറഞ്ഞു. ഇനി ഇപ്പൊ യോഗം പറയാം.യോഗം എന്നു വച്ചാൽ കർമ്മയോഗം എന്നർത്ഥം. യോഗത്തിനുള്ള മാർഗ്ഗം ഞാൻ പറയാം കേൾക്ക.യോഗം എന്നതിനുള്ള സിമ്പിൾ വേർഡ് അതിനർത്ഥം ''സമത്വം യോഗം ഉച്യതേ " "യോഗ: ചിത്തവൃത്തി നിരോധ: " പതജ്ഞലി മഹർഷി യോഗത്തിന് ഡെഫനിഷൻ കൊടുക്കണത് ചിത്തവൃത്തികൾ മുന്നേ പറഞ്ഞുവല്ലോ ആരെങ്കിലും എന്തെങ്കിലും വിളിച്ചാൽ ഉടനെ എന്റെ ഉള്ളിൽ ഒരു ചിത്തവൃത്തി ഉണ്ടാവും. അർത്ഥം കൽപ്പിക്കുന്നതു കൊണ്ട് ചിത്തവൃത്തി ഉണ്ടാകും. ഈ ചിത്തവൃത്തിയെ നിരോധം ചെയ്യാൻ പറ്റുമെങ്കിൽ അത് യോഗം. ചിത്തവൃത്തി ഉണ്ടാവാതിരിക്കാൻ പറ്റുമെങ്കിൽ അത് യോഗം എന്ന് പതജ്ഞലി മഹർഷിയുടെ ഡെഫനിഷൻ. ഭഗവാൻ പറയണത് മനസ്സിൽ എത്ര തന്നെ വൃത്തികൾ പൂർവ്വപ്രാരബ്ധം കൊണ്ടു വന്നാലും അതുകൊണ്ട് ബാധിക്കാതെ സാക്ഷി മാത്രമായിട്ടു നിന്നാ മതി എന്നാണ് ഭഗവാൻ പറയണത്. മനസ്സിനോട് ശണ്ഠകൂടാനൊന്നും പോകണ്ട. നമ്മുടെ ശക്തി മനസ്സിനു കൊടുക്കാതെ മനസ്സിൽ നിന്നും പുറത്തേക്ക് ചാടിയാൽ കുറെ കഴിയുമ്പോൾ മനസ്സ് തനിയെ കെട്ടടങ്ങും. നമ്മള് പണ്ടു മനസ്സിനെ കൊണ്ട് ചെയ്യിപ്പിച്ചിട്ടാണ് മനസ്സ് ഇപ്പൊ ചിന്തിക്കണത് . ഇപ്പൊ ചെയ്യണത് നിർത്തിയിൽ കുറച്ച് കഴിഞ്ഞാൽ മനസ്സ് തനിയെ ഇല്ലാതായി വരും.മനസ്സിനോട് ശണ്ഠകൂടുകയേ വേണ്ടാ എന്നാണ്.ഇതിനെ ഭഗവാൻ യോഗം എന്നു വിളിക്കുണൂ. നിത്യ യോഗമാണിത്. ആത്മ നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വഭാവനാണ് എന്നറിയുന്നു.ഇതിനെ മറന്നുകളയരുത്, ഇതു നമ്മുടെ സ്വരൂപമാണ്. അപ്പൊ മനസ്സ് ചഞ്ചലപ്പെടുമ്പോൾ മനസ്സ് ഞാനല്ല മനസ്സ് ഞാൻ കാണുന്ന ഒരു വസ്തു . മനസ്സ് ഞാനല്ല. ശരീരവും ഞാനല്ല മനസ്സും ഞാനല്ല ഇത് അറിഞ്ഞ് പ്രവൃത്തി മണ്ഡലത്തിൽ പ്രവൃത്തിക്കുമ്പോൾ ഈ സാക്ഷി ഭാവത്തോടു കൂടെത്തന്നെ കർമ്മത്തിൽ, കർമ്മം ചെയ്യുമ്പോൾ ഫലത്തിൽ ഇച്ഛിക്കാൻ പാടില്ല എന്നൊക്കെ ഉപദേശിക്കും ല്ലേ പക്ഷേ എല്ലാവർക്കും പ്രാക്ടിക്കൽ ഡിഫിക്കൽ ട്ടി അറിയാം ഞങ്ങളോടു ചോദിച്ചിട്ടല്ല ഇച്ഛ വരണത് പ്രവൃത്തിക്കുമ്പോൾ ഇച്ഛ വരുണൂ ഉള്ളില്. അപ്പൊ ഭഗവാൻ പറയണത് ഇച്ഛ വരട്ടെ. ഇച്ഛാ എന്നു പറയണത് ഒരു ചിത്തവൃത്തിയാണ് .ആ ചിത്തവൃത്തിക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെ വിട്ടു നിൽക്കാ. എത്ര വേണങ്കിൽ ഇച്ഛിക്കട്ടെ മനസ്സ് അത് എന്തു വേണമെങ്കിൽ പറയട്ടെ അതിൽ നിന്നും വിട്ടു നിൽക്കുക. അതിനെ വിട്ടു നിൽക്കും തോറും മനസ്സിന് നമ്മളുടെ മേലുള്ള സ്വാധീനം കുറയും. ഇപ്പൊ മനസ്സ് പറയണത് ഒക്കെ നമ്മള് ചെയ്തോണ്ടിരിക്കാണെെ. മനസ്സിന്റെ കയ്യിൽ നമ്മള് ഉള്ളോടൊത്തോളം കാലം മഹേശ്വരന്റെ കയ്യിൽ നമ്മള് പെടില്ല എപ്പൊ മനസ്സിന്റെ പിടിയിൽ നിന്നും നമ്മൾ വിമുക്തമായോ, അതിനാണ് വേദ മാതാവ് എന്ത് പറയണത് രാവിലെ മുതൽ സന്ധ്യാവന്ദനം അനുഷ്ടിക്കൂ, ബ്രഹ്മ യജ്ഞം അനുഷ്ഠിക്കൂ അത് ചെയ്യൂ ഇത് ചെയ്യു എന്ന് ബ്രാഹ്മണരോട് പറയണത് .ഓരോരുത്തർക്കും ഓരോ അനുഷ്ടാനങ്ങൾ വച്ചിട്ട് ആ അനുഷ്ഠാനത്തിൽ ഇരുന്നു കൊണ്ടിരുന്നാൽ മനസ്സ് പറയണത് ഒന്നും നമ്മൾ കേൾക്കില്ല.മനസ്സ് പലതും പറയും സിനിമക്ക് പോണം എന്നു പറയും, പത്രം വായിക്കണം എന്നു പറയും നാട്ടില് വർത്തമാനം പറയണം എന്നു പറയും. ഇതിന് ഒന്നും സമയമില്ലാതെ ഒരേ നിഷ്ഠയിൽ ഇരിക്കുമ്പോൾ കുറച്ച് കഴിഞ്ഞാൽ മനസ്സിന് നമ്മുടെ മുകളിലുള്ള സ്വാധീനം നഷ്ടപ്പെടും. അല്ലെങ്കിൽ മനസ്സ് പറയണത് ഒക്കെ നമ്മള് ചെയ്തോണ്ടി രിക്കാണെെ. എന്നിട്ട് നമ്മള് പറയണത് ഇത് ഫ്രീഡം ആണ് എന്നാണ്. തോന്നിയപോലെ ജീവിക്കാനുള്ള ആഗ്രഹമാണ് ഫ്രീഡം.എന്നാൽ യോഗികൾ പറയുണൂ തോന്നിയതുപോലെ ചെയ്യാതിരിക്കലാണ് ഫ്രീഡം എന്ന്.
(നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment