Friday, September 20, 2019

ശ്ലോകം - 42, 43, 44

യാമിമാം പുഷ്പിതാം വാചം
പ്രവദന്ത്യവിപശ്ചിത:
വേദവാദതാ: പാർത്ഥ!
നാന്യദസ്തീതി വാദിന :     (42)

കാമാത്മാന: സ്വർഗ്ഗപരാ:
ജന്മകർമ്മഫലപ്രദാം
ക്രിയാവിശേഷബഹുലാം
ഭോഗൈശ്വര്യഗതിം പ്രതി,      (43)

ഭോഗൈശ്വര്യപ്രസക്താനാം
തയാപഹൃതചേതസാം
വ്യവസായാത്മികാബുദ്ധി:
സമാധൌ ന വിധീയതേ.        (44)

പാർത്ഥ !         = ഹേ അർജ്ജുന!
അവിപശ്ചിത: = മൂഢന്മാരും
വേദവാദരതാ: = വേദാന്തത്തിന്റെ  -
                             അർത്ഥവാദത്തിൽ -
                             തല്പരരും
അന്യത് = ഇതിൻ മീതെ വേറൊന്ന്
ന അസ്തി ഇതി= ഇല്ല എന്ന്
വാദിന :         = വാദിക്കുന്നവരും
കാമാത്മാന: = ആശനിറഞ്ഞ മന-
                             സ്സോട് കൂടിയവരും
സ്വർഗ്ഗപരാ: = സർഗ്ഗമാണ് മുഖ്യഫല -
                           മെന്ന് കരുതുന്നവരും
ജന്മകർമ്മഫലപ്രദാം = ജന്മകർമ്മഫല-
                                          പ്രദമായി
ഭോഗൈശ്വര്യഗതിംപ്രതി = ഭോഗൈശ്വ-
                            ര്യപ്രാപ്തിയെക്കുറിച്ച്
ക്രിയാവിശേഷ ബഹുലാം = അനേകം
                      കർമ്മഭേദങ്ങളുള്ളതുമായ
യാം =യാതൊരു
ഇമാം = ഈ
പുഷ്പിതാം വാചം = പുഷ്പിതമായ
                                      വാക്കിനെ
പ്രവദന്തി = പറയുന്നുവോ
തയാ  = ആ വാക്കിനാൽ
അപഹൃതചേതസ്സാം = അപഹരിക്ക -
                   പ്പെട്ട മനസ്സോട് കൂടിയവരും
ഭോഗൈശ്വര്യപ്രസക്താനാം = ഭോഗൈ -
                  ശ്വര്യ തല്പരന്മാരുമായവർക്ക്
സമാധൗ = സമാധിയിൽ (അന്ത:
                                            കരണത്തിൽ)
വ്യവസായത്മികാ = നിശ്ചയരൂപമായ
ബുദ്ധി:           = ബുദ്ധി
ന വിധീയതേ = സംഭവിക്കുന്നില്ല.

No comments: