Friday, September 20, 2019

[20/09, 12:03] +91 81368 99914: *🔱🔥ഭക്തന് ഭഗവാനുമായുള്ള ബന്ധം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮

ഭഗവദ് ഭക്തനാകുന്ന സമയം തന്നെ ഒരാള്‍ക്ക് ഭഗവാനുമായി നേരിട്ട് ബന്ധമുണ്ടാകുന്നു. ഇതൊരു സുവിസ്തരമായ കാര്യമാണ്.

അഞ്ചുതരത്തില്‍ ഏതെങ്കിലുമൊരു വിധത്തിൽ ഭക്തന്‍ പരമദിവ്യോത്തമപുരുഷനുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന് ചുരുക്കിപ്പറയാം.

1.ശാന്തരസത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ

2.ക്രിയാത്മകത്വത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ

3.മിത്രഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ

4.പിതൃഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ

5.കാമിഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ

അര്‍ജുനന് ഭഗവാനോട് സുഹൃദ്ബന്ധമായിരുന്നു. ഭൗതിക ലോകത്തില്‍ കാണുന്ന സുഹൃദ്ബന്ധവുമായി ഈ സുഹൃദ്ബന്ധത്തിന് തീര്‍ച്ചയായും വളരെ വ്യത്യാസമുണ്ട്. ഇത് അതീന്ദ്രിയമായ സൗഹൃദമത്രേ. എല്ലാവര്‍ക്കും അത് ലഭ്യമല്ല. ഭഗവാനുമായി എല്ലാവര്‍ക്കും പ്രത്യേക ബന്ധമുണ്ട്. അത് ഭക്തിയുതസേവനത്തിന്‍റെ പൂർണ്ണതയിൽ ഉദ്ഭൂതമാണുതാനും. എന്നാല്‍ നമ്മുടെ ജീവിതത്തിന്‍റെ ഈ കാലസ്ഥിതിയിൽ നാം പരമപുരുഷനെ മറന്നിരിക്കുന്നു എന്നു മാത്രമല്ല, ഭഗവാനുമായുള്ള സനാതനബന്ധംകൂടി വിസ്മരിച്ചിരിക്കുന്നു. കോടാനുകോടി ജീവസത്തകളുള്ളവയില്‍ ഓരോന്നിനും ഭഗവാനുമായി സനാതനമായ പ്രത്യേക ബന്ധമുണ്ട്. അതിനെ സ്വരൂപം എന്നു വിളിക്കാം. ഭക്തിയുതസേവനമെന്ന പ്രക്രിയയിലൂടെ ഈ സ്വരൂപത്തെ വീണ്ടെടുക്കാം. ആ നിലയെ സ്വരൂപസിദ്ധി, അതായത് മൂലസ്ഥിതിയുടെ പരിപൂര്‍ണ്ണത എന്നു പറയുന്നു. അര്‍ജുനന്‍ ഒരു ഭക്തനായിരുന്നു. അദ്ദേഹം സൗഹൃദത്തിലൂടെ പരമപുരുഷനുമായി ബന്ധപ്പെട്ടുമിരുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[20/09, 12:03] +91 81368 99914: *🔱🔥സോമയാഗം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮

സോമരസം മുഖ്യഹവിസ്സായി അഗ്നിയിൽ ഹോമിക്കുന്ന യജ്ഞങ്ങളാണ് സോമയാഗം.

യജ്ഞങ്ങൾ മനുഷ്യനെ ദേവനാക്കി ഉയർത്തും എന്ന് പുരാണങ്ങൾ ഉദ്ഘോഷിക്കുന്നു. യജ്ഞങ്ങൾ വൈദികം, താന്ത്രികം എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്. വൈദികയജ്ഞത്തിൽ മുഖ്യം സോമയാഗമാണ്.

യജ്ഞത്തിൽ സോമാഹുതിയുടെ എണ്ണമനുസരിച്ച് ഏഴു തരം സോമയാഗങ്ങൾ ഉണ്ട്. അവ '"'അഗ്നിഷ്ടോമം"", '"'അത്യുഗ്നിഷ്ടോമം'"', '"'ഉക്ഥ്യം", "ഷോഡശി", "വാജപേയം", '"'അതിരാത്രം", '"'അപ്തോര്യാമം" എന്നിവയാണ്.

സോമയാഗങ്ങളിൽ വച്ച് വലുതാണ് അഗ്നിയെന്ന അതിരാത്രം. സോമയാഗത്തിന് 6 ദിവസമെങ്കിൽ അതിരാത്രത്തിന് 12 ദിവസം വേണം. ഗൃഹസ്ഥനുമാത്രമേ യാഗം ചെയ്യാൻ അധികാരമുള്ളു. അയാൾ യാഗാധികാരമുള്ള കുടുംബത്തിൽ നിന്നായിരുക്കുകയും വേണം. സോമയാഗം ചെയ്യും മുമ്പ് അഗ്നി ആധാനംചെയ്യണം. അഗ്ന്യാധാനം ചെയ്തവരെ അടിത്തിരി എന്നും സോമയാഗം ചെയ്തവരെ സോമയാജി എന്നും അതിരാത്രം ചെയ്തവരെ അക്കിത്തിരി എന്നും വിളിക്കും. ഇവർ മരണം വരെ നിത്യവും രണ്ടുനേരം "അഗ്നിഹോത്രം" അനുഷ്ടിക്കണം.

വസന്ത ഋതുവിലെ (മീനം മേടം മാസങ്ങൾ) ഉത്തരായനവും വെളുത്തപക്ഷവും ദേവനക്ഷത്രവും (കാർത്തിക, രോഹിണി, പുണർതം, ഉത്രം എന്നീ നാളുകൾ) കൂടിയ ശുഭദിനത്തിലാണ് യാഗം ആരംഭിക്കേണ്ടത്.

ഹവിർ യജ്ഞങ്ങളിൽ ആദ്യത്തേതാണ്‌ ആധാനം, സോമയാഗങ്ങളിൽ ആദ്യത്തേതാണ്‌ അഗ്നിഷ്ടോമം, എറ്റവും വലിയ സോമയാഗമാണ്‌ അതിരാത്രം. ത്രേതാഗ്നിസാധ്യങ്ങളാണ്‌ മൂന്നും ആദ്യത്തേതിന്‌ ഒന്നും രണ്ടാമത്തേത്‌ ആറും അതിരാത്രം 12 ദിവസ കൊണ്ടുമാണ്‌ പൂർത്തിയാവുക.

ഒരു ദിവസം കൊണ്ട്‌ നടത്താവുന്ന യാഗം മുതൽ ആയിരം വർഷങ്ങൾ വരെ നടത്തേണ്ടുന്ന യാഗങ്ങൾ ഉണ്ട്‌.

ഇന്ത്യയിൽ സ്വാതന്ത്ര്യ ലബ്ദിക്കുമുന്നായി ധാരാളം യാഗങ്ങൾ നടന്നിരുന്നു എങ്കിലും അതിനുശേഷം ഏതാണ്ട്‌ ദശാബ്ദക്കാലത്താണ്‌ ഒരു യാഗം നടന്നുവരുന്നത്‌. ഭാരിച്ച ചിലവ്‌, അധ്വനം പണ്ഡിതന്മാരുടെ ദൗർലഭ്യം, വിശ്വാസത്തിന്റെ കുറവ്‌ എന്നിവയാണ്‌ കാരണങ്ങൾ. യജ്ഞങ്ങൾ വേദങ്ങളുടെ കർമകാണ്ഡങ്ങളാണ്. ഇതിലേക്ക് ഒരു തീർഥയാത്രയാണ് സോമയാഗം എന്ന് കരുതപ്പെടുന്നു. ഏകാഹം, അഹീനം, സത്രം എന്നിങ്ങനെ വിവിധ തരം യാഗകർമ്മങ്ങൾ ഉണ്ട്‌.

ചടങ്ങുകൾ
💢●●●●●●●●●🔥ॐ🔥●●●●●●●●●💢

ആധാനം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥

അഗ്ന്യാധാനം എന്നും പറയും. ഇഷ്ടി എന്ന് പറയുന്ന ദിവസേന ചെയ്യുന്ന ഹോമത്തിലൂടെ ചൈതന്യവത്താക്കിയ ഔപസാഗ്നിയെ യാഗശാലയിലെ ശ്രൗതാഗ്നിയുമായി യോജിപ്പിക്കുന്ന ചടങ്ങണിത്‌. ഔപാസാഗ്നി ജീവാത്മാവും ശ്രൗതാഗ്നി പരമാത്മാവുമാണെന്നാണ്‌ വിശ്വാസം. ഇതിനു ശേഷം തീകടയാനുള്ള അരണി കൈക്കൊള്ളലാണ്‌.

അരണി കടയൽ
💢●●●●●●●●●🔥ॐ🔥●●●●●●●●●💢

പ്രാകൃതകാലത്ത്‌ അഗ്നി ഉണ്ടാക്കിയിരുന്നത്‌ അരണി എന്ന മരം തമ്മിൽ ഉരച്ചാണ്‌. ഇതേ രീതിയിൽ തന്നെയാണ്‌ യാഗങ്ങൾക്ക്‌ തീ ഉണ്ടാക്കേണ്ടത്‌. അരണി ഒരു ദണ്ഡാകൃതിയിലും അത്‌ ഉരക്കുന്നതിന്‌ ഉരൽ രൂപത്തിൽ മറ്റൊന്നും ഉണ്ടാക്കുന്നു. ദണ്ഡാകൃതിയിലുള്ള അരണിയിൽ കടയാൻ (തിരിക്കാൻ) പാകത്തിന്‌ കയർ കെട്ടിയിരിക്കും. ഒരു പുരോഹിതൻ ഈ ചരട്‌ കടയുമ്പോൾ മറ്റൊരാൾ ഘർഷണത്തിനായി അരണി ഉരലിലേക്ക്‌ അമർത്തിപ്പിടിക്കും. അഗ്നിസ്ഫുരണങ്ങൾ ഉണ്ടാകുന്ന മാത്രയിൽ അവ പകരാനായി ഉണങ്ങിയ ചെടിയുടെ വേരുകളും മറ്റ്‌ പെട്ടെന്ന് തീപിടിക്കുന്ന കമ്പുകളും വച്ചിരിക്കും. തീ ഉണ്ടാകുന്നത്‌ പല ഘടകങ്ങളെ ആശ്രയിച്ച്‌ ഇരിക്കും.

അഗ്നിഷ്ടോമം
💢●●●●●●●●●🔥ॐ🔥●●●●●●●●●💢

അരണിയിൽ നിന്ന് തീ ഉണ്ടാക്കിയശേഷം അത്‌ ഹോമ കുണ്ഡത്തിലേക്ക്‌ പകരുന്നു. പിന്നീട്‌ പല തരത്തിലുള്ള ഹോമങ്ങൾ നടക്കുന്നു. കുശ്മാണ്ഡഹോമം ഇതിലൊന്നാണ്‌.

അഗ്നിഷ്ടോമത്തിന്‌ മുന്നോടിയായി ആധാനം നടത്തുന്നു. ഇതിന്‌ ഋത്വിക്കുകൾ ആവശ്യമാണ്‌. ആധാനത്തോടെ സോമയാഗം ആരംഭിക്കുന്നു. 17 ഋീത്വിക്കുകൾ ഇതിനു വേണം. ഈ ഋത്വിക്കുകളെ യജമാനൻ വരിക്കുന്നു. പിന്നീട്‌ അരണി കടഞ്ഞ്‌ യാഗശാലയിലെ മൂന്ന് ഹോമ കുണ്ഡങ്ങളിലായി സമർപ്പിക്കുന്നു. തുടന്ന് യാഗം തുടങ്ങിയെന്ന് പ്രഖ്യാപിക്കുന്ന താണ്‌ ഹോതൃ ഹോമം

ശ്രദ്ധ ലഭിക്കാനായി ചെയ്യുന്ന കർമ്മമാണ്‌ ശ്രദ്ധാഹ്വാനം

എല്ലാവരും ചേർന്ന് നിശ്ചയദാർഡ്യം പ്രഖ്യാപിക്കാനായി ചൂടുള്ള നെയ്യിൽ വിരൽ മുക്കി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങാണ്‌ സഖ്യം ചേരൽ

സോമലത സ്ഥാപിക്കൽ
💢●●●●●●●●●🔥ॐ🔥●●●●●●●●●💢

മൂന്നാം ദിവസത്തെ ചടങ്ങാണിത്‌. യാഗത്തിനു വേണ്ട സോമലത വാങ്ങി സ്ഥാപിക്കലാണിത്‌. കൊല്ലങ്കോട്‌ രാജാവിന്റെ അധീനത്തിൽ വളരുന്ന സോമലത എന്ന ചെടിയെ കോഫ്‌സൻ എന്ന തമിഴ്‌ ബ്രാഹ്മണനാണ്‌ 2006ൽ യാഗത്തിനെത്തിച്ചത്‌. ഇതേ ദിവസം തന്നെ സുബ്രമണ്യാഹ്വാനമെന്ന ചടങ്ങുമുണ്ട്‌. ജന്മം കൊണ്ട്‌ ശൂദ്രനായ യജ്ഞപുരുഷൻ കർമ്മം കൊണ്ട്‌ ബ്രാഹ്മണനാകുന്ന ചടങ്ങാണിത്‌.

യൂപം കൊള്ളൽ
💢●●●●●●●●●🔥ॐ🔥●●●●●●●●●💢

നാലാം ദിവസംനടക്കുന്ന ചടങ്ങാണിത്‌. കൂവളത്തടിയാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. ഇത്‌ ക്ഷേത്രത്തിലെ കൊടിമരത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.

യൂപം സ്ഥാപിക്കൽ
💢●●●●●●●●●🔥ॐ🔥●●●●●●●●●💢

അടുത്തത്‌ യൂപം സ്ഥാപിക്കൽ എന്ന ചടങ്ങാണ്‌. യാഗമൃഗത്തെ ഈ കൊടിമരത്തിൽ കെട്ടിയിടുന്നു.

സോമാലത്‌ നാലാം ദിവസം പുഴയിലെ കല്ലുകൾ കൊണ്ട്‌ ഇടിച്ച്‌ പിഴിയുന്നു.

സോമാഹുതി
💢●●●●●●●●●🔥ॐ🔥●●●●●●●●●💢

ആഞ്ചാം ദിവസം നടക്കുന്ന ഈ ചടങ്ങാണിത്‌. ബ്രഹ്മമുഹൂർത്തത്തിൽ കിഴക്കൻ ചക്രവാളത്തിൽ ചെമ്പഴുത്ത നിറം പ്രത്യക്ഷപ്പെടുമ്പോഴാണീ ചടങ്ങ്‌. സോമരസം "ഉപാംശു" എന്ന മരപ്പാത്രത്തിൽ പകർന്ന് വച്ചു നടത്തുന്ന ഹോമത്തിന്‌ ഉപാംശുഹോമം എന്നും വിളിക്കുന്നു.

ആറാം ദിവസം നടക്കുന്ന എട്ട്‌ നാഴിക വീതമുള്ള മൂൻ സവനങ്ങൾ പ്രാതഃസവനം : പാവമാന സ്തുതി (ശുദ്ധീകരണ സ്തുതി) മദ്ധ്യന്ദിന സവനം: ദ്വിദേവത്യ പ്രചാരം ( ഐന്ദ്രാവയവം, മൈത്രാവരുണം, ആശ്വിനം എന്നീ മരപ്പാത്രങ്ങളിൽ സോമയെ ശേഖരിക്കൽ) തൃതീയ സവനം: ആദിത്യഗ്രഹണമാണ്‌ ഇതിലെ മുഖ്യ ക്രിയ. ആദിസ്ഥ്യാലി എന്ന മൺ പാത്രത്തിൽ സോമരസവും തൈരുംചേർത്ത്‌ നടത്തുന്ന ഹോമം) തുടർൻ അനുയാജം എന്ന ഹോമത്തിൽ ഹോതൻ യജമാനനെ സോമയെ യജിച്ചവൻ എന്നർത്ഥംവരുന്ന സോമയാജി എന്ന് വിളിക്കുന്നു. തൂടർന്ന് ഹരിയോജനം. അതോടെ സോമരസം കൊണ്ടുള്ള ക്രിയകൾ അവസാനിക്കുന്നു.

യാഗത്തിനിടക്ക്‌ സംഭവിച്ചിരിക്കാവുന്ന പിഴവുകൾക്ക്‌ പ്രായശ്ചിത്തമായി കൽപപ്രായശ്ചിത്തം നടത്തുന്നു. പിന്നീട്‌ അവഭൃഥം. ഇത്‌ യാഗത്തിന്‌ ഉപയോഗിച്ച സാധനങ്ങൾ ശരിയാം വിധം ജലാശയത്തിലൊഴുക്കി എല്ലാവരും കുളിച്ച്‌ പുതുവസ്ത്രം ധരിച്ച്‌ യാഗശാലയിൽ തിരിച്ചെത്തുന്നു. തുടർന്ന് അപൂർവ്വം എന്ന നെയ്യ ഹോമിക്കുന്നു. യജമാനൻ പരന്നു കത്തുന്ന തീയിനെ വണങ്ങി യൂപം തീയിലേക്ക്‌ തള്ളിയിടുന്നു.

യാഗശാല അഗ്നിക്കിരയാക്കൽ
💢●●●●●●●●●🔥ॐ🔥●●●●●●●●●💢

അടുത്ത ദിവസം യാഗനിവേദ്യമായ സൗമ്യം വിളമ്പുന്നു. സദസ്യർക്ക്‌ സൗമ്യം നൽകിയശേഷം പ്രത്യാഗമനം എന്ന ക്രിയയിലൂടെ അഗ്നിയെ അരണിയിലേക്ക്‌ ആവഹിച്ച്‌ യഹമാനൻ തന്റെ ഇല്ലത്തേക്ക്‌ കൊണ്ടു പോകുന്നു. ഇതോടെ യഗശാല കത്തിച്ച്‌ ചാമ്പലാക്കുന്നു. നേത്രാഗ്നിയേ അരണിയിലേക്ക്‌ തിരിച്ച്‌ ആവാഹിക്കുന്ന ചടങ്ങും നടക്കുന്നു. അരണിയിലേക്ക്‌ ആവാഹിച്ച ത്രേതാഗ്നി വീണ്ടൂം യജമാനനും പത്നിയും സ്വഗൃഹത്തിലേക്ക്‌ കൊണ്ട്‌ പോയിമരണം വരെ യജിക്കണം എന്നാണ്‌ വിധി.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[20/09, 12:03] +91 81368 99914: *🔱🔥എന്താണ് ഭക്തി..? ആരാണ് യഥാര്‍ത്ഥ ഭക്തന്‍.....?🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮

നാമെല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ ഭക്തി. ക്ഷേത്രങ്ങളില്‍ പതിവായി പോകുകയോ, നെറ്റിയില്‍ കുറി തൊടുകയോ, ആചാരാനുഷ്ടാനങ്ങളില്‍ പങ്കെടുക്കുകയോ, സ്ഥിരമായി പ്രാര്‍ത്ഥനകള്‍ നടത്തുകയോ ചെയ്യുന്ന ആരെ കണ്ടാലും ഉടന്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാം; അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു ഭക്തന്‍ അല്ലെങ്കില്‍ ഭക്തയാണ് എന്ന്. പക്ഷെ അങ്ങിനെ പറയുന്നത് ശരിയാണോ ? ഇത്തരം കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്ന എല്ലാവരും ഭക്തര്‍ എന്ന വിശേഷണത്തിന് യോഗ്യരാണോ ?

ഒരിക്കലുമല്ല, അങ്ങിനെ കാണുന്നവരെയെല്ലാം സൂചിപ്പിക്കുവാന്‍ ആ വാക്ക് ഉപയോഗിക്കുന്നത് ഒരു കാരണവശാലും ശരിയല്ല. പുരാണങ്ങളും മറ്റു ഹൈന്ദവ ഗ്രന്ഥങ്ങളും വായിച്ചാല്‍ ഈശ്വരനെ പൂജിക്കുന്നവരെയും പ്രത്യക്ഷപ്പെടുത്തുന്നവരെയും എല്ലാം നമുക്ക് അറിയുവാന്‍ കഴിയും പക്ഷെ അവരെ എല്ലാവരെയും നാം ഭക്തന്‍ എന്ന് വിശേഷിപ്പിക്കാറില്ല ഉദാഹരണം: രാവണന്‍, ഹിരണ്യകശിപു, ത്രിപുരാസുരന്‍, അന്ധകാസുരന്‍, മുതലായ എല്ലാവരും തന്നെ സ്ഥിരമായി ഈശ്വരപൂജ നിര്‍വ്വഹിച്ചിരുന്നവരും, കഠിന തപസ്സിനാല്‍ ഭഗവാനെ പ്രത്യക്ഷപ്പെടുത്തി ഒരുപാട് വരങ്ങള്‍ നേടിയവരും ആയിരുന്നു. പക്ഷെ ഇവരെയൊന്നും നാം ഭക്ത രാവണന്‍ എന്നോ ഭക്ത കൈടഭന്‍ എന്നോ മറ്റും വിശേഷിപ്പിക്കാറില്ല; അതേ സമയം ഭക്തന്‍ എന്ന പദവി നാം കൊടുക്കുന്ന ചില പുരാണ കഥാപാത്രങ്ങളും ഉണ്ട്. ഉദാഹരണം: ഭക്ത ഹനുമാന്‍, ഭക്ത പ്രഹ്ലാദന്‍, ഭക്ത കുചേലന്‍...,,, എന്നിങ്ങനെ...

ഇനി മുകളില്‍ പറഞ്ഞ രണ്ടു കൂട്ടരും തമ്മിലുളള വ്യത്യാസം എന്തെന്ന് പഠിച്ചാല്‍ നമുക്ക് ഭക്തി എന്തെന്ന് മനസ്സിലാക്കുവാന്‍ കഴിയും. വിരക്തി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് യഥാര്‍ത്ഥ ഭക്തി ഉണ്ടാകുന്നത്. പക്ഷെ എന്താണ് വിരക്തി ? ഈ ശരീരം നശ്വരമാണ് എന്നും; അതിനാല്‍ ഈ ശരീരവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ലൌകിക സുഖങ്ങളും വന്നും പോയും ഇരിക്കുന്നവയാണ് എന്നും മനസ്സിലാക്കുമ്പോള്‍ ശരീരത്തിനാല്‍ മാത്രം ലഭിക്കുന്ന സുഖം തേടി ജീവിക്കുന്ന നമ്മുടെ ജീവിതത്തിന് എന്ത് അര്‍ത്ഥമാണ് ഉള്ളത് ? അതിനാല്‍ സുഖം തേടുന്നു എങ്കില്‍ നിത്യമായ ഒരു വസ്തുവില്‍ ആയിരിക്കണം. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ നമുക്ക് എന്നെന്നും ആശ്രയിക്കുവാന്‍ പാകത്തില്‍ ഒരു മാറ്റവും കൂടാതെ എന്നും ഒരുപോലെ നില നില്‍ക്കുന്ന ആ തത്വം ഏതാണ് ?

ഇവിടെയാണ്‌ ഒരാളുടെ സത്യാന്വേഷണം ആരംഭിക്കുന്നത്; ഈ അന്വേഷണത്തിലൂടെ മുന്നോട്ടു പോകുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും ലക്ഷ്യപ്രാപ്തി ഉണ്ട് എന്ന് അതിനെ സാക്ഷാത്കരിച്ച നമ്മുടെ ഗുരുവര്യന്മാര്‍ നമ്മോടു തെളിവുകള്‍ നിരത്തി പറഞ്ഞു തരുന്നു. ആ തത്വത്തെ തന്നെയാണ് നാം ഈശ്വരന്‍ എന്നും, പരമാത്മാവ്‌ എന്നും, ആനന്ദ അവബോധം എന്നും മറ്റും പറയുന്നത്. ഹരിനാമ കീര്‍ത്തനത്തില്‍ ഗുരുവര്യന്‍ എഴുത്തച്ഛന്‍ പറയന്നു ''അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നു കണ്ണ് മനമാകുന്ന കണ്ണതിന് കണ്ണായിടുന്ന പൊരുള്‍ താനെന്നുറയ്ക്കുമളവാനന്ദമെന്തു ഹരി നാരായണായ നമ:".

ഇത്രയും മനസ്സിലാക്കിക്കഴിഞ്ഞ ഒരു വ്യക്തിയെ ജീവിതത്തിലെ ഒരു പ്രാരബ്ദങ്ങളും ഒരിക്കലും ബാധിക്കുകയില്ല. കാരണം ഈ പ്രപഞ്ചത്തിലെ നിയമം അനുസരിച്ച് തന്റെ ഇന്ദ്രിയങ്ങളും മനസ്സും പ്രവര്‍ത്തിക്കുന്നു എന്നും എല്ലാറ്റിനും സാക്ഷിയായ ആ പരമാത്മാവിനെ സക്ഷാത്കരിക്കുകയാണ് തന്റെ പരമമായ ലക്‌ഷ്യം എന്നും; ഒപ്പം ക്ഷണികവും സ്വപ്ന സദൃശവുമായ ഈ ജീവിതം ഈശ്വരാര്‍പ്പണമായി ജീവിച്ചു തീര്‍ക്കണം എന്നും അവന്‍ മനസിലാക്കുന്നു. അങ്ങിനെ മനസ്സിലാക്കി ജീവിക്കുന്ന ഒരാളാണ് യഥാര്‍ത്ഥ ഭക്തന്‍.; ഈശ്വരനോട് ആവശ്യപ്പെടുവാന്‍ അവന് ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. അവന്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും അവന്റെ എല്ലാ ആവശ്യവും ഭഗവാന്‍ തന്റെ സ്വന്തം ആവശ്യമായി കണ്ട് സാധിച്ചു കൊടുക്കുന്നു എന്നത് നമുക്ക് ഭക്തന്മാരുടെ പുരാണ കഥകള്‍ വായിച്ചാല്‍ മനസ്സിലാവുന്നതാണ്.

ഈശ്വരാര്‍പ്പണമായി കര്‍മ്മം ചെയ്യുന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഭക്ത ഹനുമാന്‍.,. അദ്ധേഹത്തെപ്പോലെ കര്‍മ്മം അനുഷ്ടിക്കുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ? എന്തെങ്കിലും ഒരു ഫലം ആഗ്രഹിച്ചുകൊണ്ടാണോ ഹനുമാന്‍ നമുക്ക് ചിന്തിക്കുവാന്‍ പോലും അസാധ്യമായ കര്‍മങ്ങള്‍ അനുഷ്ടിച്ചത് ? അത് പോലെ തന്നെ പ്രഹ്ലാദന്‍.; സ്വന്തം പിതാവ് തന്നെ ഇല്ലാതാക്കുവാന്‍ ചെയ്യുന്ന ദുഷ്ക്കര്മങ്ങള്‍ എന്തെന്ന് പോലും അറിയാതെ ഭഗവാനില്‍ സര്‍വ്വവും അര്‍പ്പിച്ച് എല്ലാം ഭഗവാന്റെ ലീലകള്‍ ആയി കണ്ടു കൊണ്ട് എല്ലാ ആപത്തുകളെയും നേരിടുന്നു; ഒരു തലനാരിഴയ്ക്ക് പോലും പോറല്‍ പറ്റാതെ ഭഗവാന്‍ തന്റെ ഭക്തനെ എല്ലാ ആപത്തുകളില്‍ നിന്നും മോചിപ്പിക്കുന്നു. കുചേലനും ഇങ്ങനെ തന്നെ, ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി; സ്വകര്‍മ്മ ഫലമായി ലഭിച്ച ദാരിദ്ര്യം സഹിക്ക വയ്യാതെ ഭഗവാനെ കാണുവാന്‍ പുറപ്പെടുന്നു. അവിടെ ഭഗവദ് ഭക്തിയില്‍ എല്ലാം മറന്നു ഭഗവാന്റെ സ്നേഹോപചാരങ്ങള്‍ ഏറ്റു വാങ്ങി; പോയ കാര്യം മറന്നു തിരിച്ചു പോരുന്നു. പക്ഷെ അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ നല്‍കി ഭഗവാന്‍ തന്റെ ഭക്തനെ അനുഗ്രഹിക്കുന്നു. എന്തെങ്കിലും ചോദിച്ചിട്ടാണോ ഭഗവാന്‍ ഇവരെ അനുഗ്രഹിച്ചത് ? ഒരിക്കലുമല്ല, ഈശ്വരാര്‍പ്പണമായി കര്‍മ്മങ്ങള്‍ ചെയ്യുന്നവന് ലോകത്തില്‍ മറ്റുള്ളവര്‍ അതിശയിക്കുന്ന രീതിയില്‍ കര്‍മ്മം ചെയ്യുവാനുള്ള ശക്തി നല്‍കി ഭഗവാന്‍ എന്നും തന്റെ ഭക്തന്മാരെ കാത്തു രക്ഷിക്കുന്നു.

ഭക്തി എന്താണെന്ന് മനസ്സിലായി എങ്കില്‍; സ്വയം ഭക്തന്‍ എന്ന ഒരു പദത്തിന് നാം യോഗ്യരാണോ എന്ന് സ്വയം ചിന്തിക്കുക. സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ഈശ്വരനെ വിളിക്കുന്നവന്‍ ഭക്തനല്ല മറിച്ച് ആസക്തന്‍ ആണെന്നറിയുക. ഇന്ന് ക്ഷേത്രങ്ങളില്‍ കാണുന്നവരില്‍ അധികവും ഇങ്ങനെ ആസക്തി എന്ന രോഗം ബാധിച്ചവര്‍ ആണ് എന്നതാണ് സത്യം. അതിനാല്‍ ക്ഷണികമായ ഫലങ്ങള്‍ മാത്രം നല്‍കുന്ന ആസക്തിയെ വിട്ടു എല്ലാ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ഭക്തിയെ സ്വീകരിക്കുക.

ഇത് കൂടാതെ ചിലര്‍ പ്രയോഗിക്കുന്ന ഒരു വാക്കാണ്‌ ''വിശ്വാസം അഥവാ വിശ്വാസി''. അതുമായി സനാതന ധര്‍മ്മത്തിന് ഒരു ബന്ധവുമില്ല. സ്വന്തമായി ഒരു അറിവും ബുദ്ധിയും ഇല്ലാത്ത മനുഷ്യരുടെ സങ്കല്‍പ്പിക അഭയ കേന്ദ്രം മാത്രമാണ് വിശ്വാസം. ഒരു വിശ്വസി ഒരിക്കലും സത്യത്തില്‍ എത്തിച്ചേരുന്നതല്ല. കാരണം വിശ്വാസം എല്ലാം അന്ധവിശ്വാസം തന്നെയാണ്; അത് സമ്പൂര്‍ണ്ണ നാശത്തിലേക്കുള്ള പാതയാണ്; ഒരു സംശയവും വേണ്ട. പതിനെട്ടു പുരാണങ്ങളിലും നാല് വേദങ്ങളിലും ഇതിഹാസങ്ങളിലും ഭഗവദ് ഗീതയിലും "വിശ്വാസം'' എന്നോ "വിശ്വസിക്കണം'' എന്നോ ഒരു വാക്ക് പോലും കാണിച്ചു തരുവാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല.

വെറുമൊരു വിശ്വാസിയായി സര്‍വ്വനാശം വരുത്തി വെക്കാതെ സനാതന ധര്‍മ്മം അനുശാസിക്കുന്ന ഭക്തിയോഗം; കര്‍മ്മയോഗം; ജ്ഞാനയോഗം; രാജയോഗം മുതലായ മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്ന് പിന്തുടരുന്നതാണ് ഏവര്ക്കും നല്ലത്. ശ്രീമദ് ഭഗവദ് ഗീതയിൽ ഇവയെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്, അവ വായിച്ചു പഠിക്കാന്‍ ശ്രമിക്കുക.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[20/09, 12:03] +91 81368 99914: *🔱🔥ശ്രീ ഗോപാലസുന്ദരി മൂര്‍ത്തി🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮

ശ്രീകൃഷ്ണ പരമാത്മവില്‍ ലയിച്ച ലളിത ദേവിയുടെഒരു ധ്യാന സ്വരൂപമാണ് ശ്രീ ഗോപാലസുന്ദരി മൂര്‍ത്തി. ശ്രീകൃഷ്ണ സ്വാമിക്കാന് ധ്യാനത്തില്‍ പ്രാധാന്യം. ഈമൂര്‍ത്തിയെ ഉപാസകര്‍ ഒഴികെ ഉള്ളവര്‍അറിയാന്‍ സാധ്യത കുറവാണ്. മിശ്രമൂര്‍ത്തിയായഭഗവാന്‍ രാജസികനാണ്. ശ്രദ്ധിച്ച് അത്യന്തം ഭക്തിപൂര്‍വ്വം ഉപാസിച്ചാല്‍ ഈ ജന്മത്തില്‍ സകലഭൌതികതയും ആസ്വതിച്ച് അവസാനംഭഗവത്സമക്ഷത്തില്‍ എത്തിച്ചേരുകയുംപരമാത്മാവില്‍ വിലയം പ്രാപിക്കുകയുംചെയ്യാം.

ധ്യാനം
"പാല്‍ കടലിന്‍റെതിന്മേല്‍ ഇരിക്കുന്നവനും എട്ടു കൈകൊണ്ടു താമരപൂവ്, ചക്രം, കരിമ്പുവില്ല്, പുഷ്പഷരങ്ങള്‍, അന്ഗുശം, കയറ്, വീണ, വേണു എന്നിവ ധരിക്കുന്നവനും, മൂന്ന് കണ്ണുള്ളവനും, സര്‍വാഭരണ വിഭൂഷിതനും, ശ്രീഭഗവതി, ഭൂമിദേവി എന്നിവരാല്‍ ശോഭിക്കുന്നവനും ചുവന്ന ദേഹനിറമുള്ളവനും ബ്രഹ്മാവ് മുതലായ അനേകം ഈശ്വരന്മാരാല്‍ സ്തുതിക്കപെടുന്നവനുമായ ഗോപാലവേഷധാരിയായ ശ്രീകൃഷ്ണഭഗവാനെ . "
ത്രിപുരസുന്ദരി മന്ത്രപ്രകരണത്തില്‍ പറഞ്ഞ സകല ക്രിയകളും പ്രയോഗങ്ങളും, ഗോപാലസുന്ദരിമന്ത്രം കൊണ്ടും ചെയ്യാവുന്നതാണ്.

ഗോപാലസുന്ദരീമന്ത്രത്തിന് 33 ബീജാക്ഷരങ്ങളുണ്ട്. രാജഗോപാലമന്ത്രത്തിന്റെ 18 ബീജാക്ഷരങ്ങളും ശ്രീവിദ്യാ പഞ്ചദശാക്ഷരീ മന്ത്രത്തിന്റെ 15 ബീജാക്ഷരങ്ങളും ചേർന്നതാണ് 33 അക്ഷരങ്ങളുള്ള ഗോപാലസുന്ദരീമന്ത്രം. ദക്ഷിണദ്വാരക എന്നറിയപ്പെടുന്ന മന്നാർഗുഡി രാജഗോപാലസ്വാമി ക്ഷേത്രത്തിലെ രാജഗോപാലമൂർത്തിയെ ശ്രീവിദ്യാരാജഗോപാലമൂർത്തി എന്ന് വിളിക്കുന്നു. വിഗ്രഹത്തിന്റെ കാൽചുവട്ടിൽ ശ്രീചക്രം ഉണ്ട്. ബ്രഹ്മോൽസവദിനത്തിൽ ഗോപാലസ്വാമിയെ മോഹിനിയായി (മദനഗോപാലസുന്ദരി ) അലങ്കരിക്കുന്നു.

ഗോപാലസുന്ദരീധ്യാനം (ശ്രീകൃഷ്ണകർണ്ണാമൃതം (3 -104 ) _

''കൊദണ്ഡമൈക്ഷവമഖണ്ഡമിഷും ച പൗഷ്പം, ചക്രാബ്ജപാശ ശ്രുനി കാഞ്ചനവംശനാളം ബിഭ്രാണമഷ്ടവിധബാഹുഭിർ അർക്കവർണ്ണം , ധ്യായേത് ഹരിം മദനഗോപവിലാസവേഷം...' ''

പുഷ്പബാണങ്ങൾകൊണ്ട് ഉണ്ടാക്കിയ കോദണ്ഡധനുസ്സ് ധരിച്ചവനും ശംഖുചക്രങ്ങളും പാശാങ്കുശങ്ങളും സ്വർണ്ണമുരളിയും ധരിച്ചവനും ഉദയസൂര്യന്റെ അരുണനിറമുള്ളവനും പ്രേമസ്വരൂപമായ ഗോപാലരൂപിയുമായ എട്ടുകൈകളുള്ള ഹരിയെ ധ്യാനിക്കുന്നു... ''

കദാചില്ലളിതേശാനീപുംരൂപാകൃഷ്ണവിഗ്രഹഃ '' യാണ് ഗോപാലസുന്ദരി.. ലളിതാദേവി കൃഷ്ണരൂപത്തിലും അറിയപ്പെടുന്നു. വേദാഗമപുരാണങ്ങളില് ദേവിയുടെ എത്രയോ രൂപങ്ങൾ വിവരിച്ചിട്ടുണ്ട്...

ഹിന്ദുശാസ്ത്രത്തിൽ ഏറ്റവും അധികം രൂപങ്ങൾ ഉള്ളത് ദേവിക്കാണ്. കരുണാമയിയായ പരമേശ്വരി ഭക്തർക്ക് വിവിധ രൂപങ്ങളിൽ ദർശനമേകുന്നു. നാമരൂപങ്ങൾക്ക് അതീതയെങ്കിലും ഭക്തരോടുള്ള അനുകമ്പനിമിത്തം കല്യാണഗുണങ്ങളോടുകൂടിയ സഗുണരൂപങ്ങളിൽ ദേവി ആവിർഭവിക്കുന്നു. താന്ത്രികഗ്രന്ഥങ്ങളിൽ പറയുന്ന അപൂർവ്വമായ ഒരു ദേവീരുപമാണ് ഗോപാലസുന്ദരി. ഗോപാലന്റെയും ത്രിപുരസുന്ദരിയുടെയും സംയോജിതരൂപമാണ് ''ഗോപാലസുന്ദരി'' . ദേവിയുടെ പരമമായ ആവിർഭാവമാണ് ലളിതാദേവി. ലളിതാദേവി ശ്രീമഹാരാജ്ഞി'യാണ് . ത്രിപുരസുന്ദരിയാണ് , ബ്രഹ്മവിഷ്ണുശിവന്മാരുടെയും പ്രപഞ്ചത്തിന്റെയും നിയന്താവാണ്. എല്ലാറ്റിലും കുടികൊള്ളുന്ന പരമശക്തിയെന്ന് ഋഗ്വേദം ദേവിയെ സ്തുതിക്കുന്നു. '

'അഹം രുദ്രേഭിശ്ചരാമ്യഹമാദിത്യൈരുത വിശ്വദേവൈഃ
അഹം മിത്രാവരുണോഭാ ബിഭർമ്മ്യഹമിന്ദ്രാഗ്നീ അഹമശ്വിനോഭാ..''
(ഋഗ്വേദം ദേവീസൂക്തം.)

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[20/09, 12:04] +91 81368 99914: *📍🔥ശിവോപാസനയുടെ സവിശേഷതകൾ🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮

സമൂഹത്തിലെ മിക്ക ജനങ്ങള്‍ക്ക് ചെറുപ്പത്തിലെ വായിച്ചതും കേട്ടിട്ടുള്ളതുമായ വിവരങ്ങളില്‍ നിന്നായിരിക്കും ദേവീ-ദേവന്മാരെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന അല്പമായ വിവരം കാരണം ഈശ്വര വിശ്വാസവും അവരില്‍ കുറവായിരിക്കും. ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഭഗവാനില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാവുകയും ഈ വിശ്വാസം പിന്നീട് ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയില്‍ നടക്കുകയും ചെയ്യും.

ശിവന്‍
💢══卐══➖🔥ॐ🔥➖══卐══💢

ശിവന്‍ എന്നാല്‍ മംഗളകരവും കല്യാണസ്വരൂപവുമായ തത്ത്വം. ശിവന്‍ സ്വയം സിദ്ധനും സ്വയം പ്രകാശിയുമാണ്. ശിവന്‍ സ്വയം പ്രകാശിച്ചുകൊണ്ട് ഈ സമ്പൂര്‍ണ വിശ്വത്തെയും പ്രഭാമയമാക്കുന്നു. അതിനാലാണ് ശിവനെ പരബ്രഹ്മം എന്നു വിളിക്കുന്നത്. ശിവന്റെ കൃപ നേടുന്നതിനായി ഭക്തന്മാര്‍ മഹാശിവരാത്രി ദിവസം ഭക്തിഭാവത്തോടെ ശിവനെ ആരാധിക്കുന്നു. എപ്പോഴും നാമജപം ചെയ്തു കൊണ്ടിരിക്കുന്ന ഒരേയൊരു ദേവനാണ് ശിവന്‍. ശിവന്‍ എപ്പോഴും ബന്ധമുദ്രയില്‍ ആസനസ്ഥനായിരിക്കും.

ശിവലിംഗത്തിന് അര്‍ദ്ധപ്രദക്ഷിണം വയ്ക്കുന്നതിന്റെ കാരണമെന്ത് ?
💢══卐══➖🔥ॐ🔥➖══卐══💢

പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഓവ് മുതല്‍ തുടങ്ങി തന്റെ ഇടതുവശത്തു കൂടി നടന്ന് ഓവിന്റെ മറു വശം വരെ പോകുക. ഇനി ഓവ് മുറിച്ചു കടക്കാതെ തിരിച്ച് പ്രദക്ഷിണം തുടങ്ങിയ സ്ഥലം വരെ വന്ന് പ്രദക്ഷിണം പൂര്‍ണമാക്കുക. ഓവിന്റെ സ്രോതസ്സില്‍ നിന്നും ശക്തി ബഹിര്‍ഗമിക്കുന്നതിനാല്‍ സാധാരണ വ്യക്തി ആ ഓവിനെ വീണ്ടും വീണ്ടും മുറിച്ചു കടന്നാല്‍ അയാള്‍ക്ക് ശക്തിയുടെ ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശിവലിംഗത്തിന് അര്‍ദ്ധപ്രദക്ഷിണം മാത്രം വയ്ക്കുക. സ്വയംഭൂ അഥവാ വീട്ടിലെ ശിവലിംഗത്തിന് ഈ നിയമം ബാധകമല്ല.

ഭസ്മം, രുദ്രാക്ഷം എന്നിവയുടെ ആന്തരാര്‍ഥം?
💢══卐══➖🔥ॐ🔥➖══卐══💢

ഭസ്മം : ശരീരം നശ്വരമാണ് എന്ന കാര്യം സദാ സ്മരണയിലിരിക്കണം എന്ന് ഭസ്മം സൂചിപ്പിക്കുന്നു.

രുദ്രാക്ഷം : രുദ്രാക്ഷം ബീജമാണ്, അതൊരിക്കലും നശിക്കുകയില്ല. ആത്മാവും അതേ പോലെയാണ്. രുദ്രാക്ഷം ആത്മാവിന്റെ പ്രതീകമാണ്.

ശിവന് കൂവളയില എന്തിന്, എങ്ങനെ അര്‍പ്പിക്കണം ?
💢══卐══➖🔥ॐ🔥➖══卐══💢

കൂവളത്തിലയില്‍ ശിവതത്ത്വം കൂടുതല്‍ ആകര്‍ഷിക്കാനുള്ള കഴിവുള്ളതിനാല്‍ ശിവന് അത് അര്‍പ്പി ക്കുന്നു. ശിവന് 3 ഇലകള്‍ ഒരുമിച്ചുള്ള കൂവളത്തിലകള്‍ അര്‍പ്പിക്കുമ്പോള്‍ ഇലയുടെ അഗ്രഭാഗം നമ്മുടെ നേരെ വരത്തക്ക രീതിയില്‍ ശിവലിംഗത്തില്‍ കമഴ്ത്തി വയ്ക്കുക. ഇതിലൂടെ ഇലകളില്‍നിന്നും നിര്‍ഗുണ തലത്തിലെ സ്പന്ദനങ്ങള്‍ കൂടുതല്‍ അളവില്‍ പ്രക്ഷേപിക്കപ്പെട്ട് ഭക്തര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നു.

മഹാശിവരാത്രി വ്രതത്തിന്റെ മഹത്ത്വം എന്താണ് ?
💢══卐══➖🔥ॐ🔥➖══卐══💢

ശിവന്‍ രാത്രിയുടെ ഒരു യാമത്തില്‍ വിശ്രമിക്കുന്നു. ഈ യാമത്തിനെയാണ് ‘മഹാശിവരാത്രി’ എന്നു പറയുന്നത്. ശിവന്റെ വിശ്രമസമയത്ത് ശിവതത്ത്വത്തിന്റെ പ്രവര്‍ത്തനം നില്‍ക്കുന്നു; അതായത് ആ സമയത്ത് ശിവന്‍ ധ്യാനാവസ്ഥയില്‍നിന്നും സമാധി-അവസ്ഥയിലേക്കു പോകുന്നു. ശിവന്റെ സമാധി-അവസ്ഥ എന്നാല്‍ ശിവന്‍ തനിക്കുവേണ്ടി സാധന ചെയ്യുന്ന സമയം. ഈ സമയത്ത്, അന്തരീക്ഷത്തിലെ തമോഗുണം ശിവന്‍ സ്വീകരിക്കാത്തതിനാല്‍ അന്തരീക്ഷത്തില്‍ തമോഗുണവും അതു കാരണം അനിഷ്ട ശക്തികളുടെ ബലവും വളരെയധികം വര്‍ധിക്കുന്നു. അതുകൊണ്ട് അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാനായി നാം മഹാശിവരാത്രി വ്രതം അനുഷ്ഠിച്ച് ശിവതത്ത്വം നേടാന്‍ ശ്രമിക്കുന്നു.

വ്രതത്തിന്റെ ഫലം :
‘മഹാശിവരാത്രി വ്രതം’ അനുഷ്ഠിക്കുന്നവരില്‍ എന്റെ കൃപാകടാക്ഷം താഴെ പറയും പ്രകാരമുണ്ടാകും –

1. പുരുഷന്മാരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണ്ണമാകും,

2. കുമാരികമാര്‍ക്ക് ആഗ്രഹിക്കുന്നതുപോലുള്ള വരനെ കിട്ടും,

3. വിവാഹിത സ്ത്രീകളുടെ സൗഭാഗ്യം നിലനില്‍ക്കും,

എന്നിങ്ങനെ ശിവന്‍ സ്വയം ഭക്തന്മാര്‍ക്ക് വചനം നല്‍കിയിട്ടുണ്ട്.

എന്തുകൊണ്ടാണ് മഹാശിവരാത്രി ദിവസം ശിവന്റെ നാമം ജപിക്കുന്നത് ?
💢══卐══➖🔥ॐ🔥➖══卐══💢

മഹാശിവരാത്രിക്ക് ലോകത്ത് വര്‍ധിക്കുന്ന തമോഗുണത്തില്‍ നിന്നും സംരക്ഷണം നേടുന്നതിനായി ശിവതത്ത്വത്തെ ആകര്‍ഷിച്ചെടുക്കുന്ന ശിവന്റെ നാമം കൂടുതലായി ജപിക്കുവാന്‍ ശ്രമിക്കുക. മഹാശിവരാത്രി ദിവസം ശിവതത്ത്വം മറ്റു ദിവസങ്ങളെക്കാള്‍ 1000 മടങ്ങ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നു. അതിന്റെ ഗുണം നേടുന്നതിനായി ‘ഓം നമഃ ശിവായ’ എന്ന നാമം എത്ര അധികം സാധിക്കുന്നുവോ അത്ര അധികം ജപിക്കുക.

ശിവജപം :
💢══卐══➖🔥ॐ🔥➖══卐══💢

നമഃ ശിവായ എന്നത് ശിവന്റെ പഞ്ചാക്ഷരീ മന്ത്രമാകുന്നു. ജപത്തിലെ ഓരോ അക്ഷരത്തിന്റെയും അര്‍ഥം ഇപ്രകാരമാണ് :

ന – എല്ലാവരുടേയും ആദിദേവന്‍
മ – പരമജ്ഞാനം നല്‍കുന്നവന്‍, മഹാപാതകങ്ങളെ നശിപ്പിക്കുന്നവന്‍
ശി – മംഗളകാരിയും ശാന്തവും ശിവാനുഗ്രഹം നേടിത്തരുന്നതും
വാ – വൃഷഭവാഹനം, വാസുകി, വാമമംഗി ശക്തി ഇവയുടെ പ്രതീകം
യ – പരമാനന്ദസ്വരൂപനും ശിവന്റെ ശുഭമായ വാസസ്ഥാനവും
അതിനാല്‍ ഈ 5 അക്ഷരങ്ങളെ ഞാന്‍ നമസ്‌കരിക്കുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[20/09, 12:04] +91 81368 99914: *🔱🔥ഭക്ത ഹനുമാൻ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮

ഭാഗം - 05

വടക്കെകോട്ടവാതുക്കൽ എത്തിയ ഹനുമാൻ വിവേകപൂർവ്വം ആലോചിച്ചു. "ഇത്രയും ശക്തമായ രാക്ഷസസൈന്യം കാവൽനിൽക്കുന്ന ലങ്കാപുരിയിൽ വാനരപ്പട എത്തിയാൽ തന്നെ ഇവരുമായി ഒരു യുദ്ധത്തിൽ ജയിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. പോരാത്തതിന് ഇവരുടെ കൈയ്യിൽ വിശേഷപ്പെട്ട ആയുധങ്ങൾ പലതും കാണാനുണ്ട്. ഇതിനെല്ലാമുപരി ഇവർ രാക്ഷസന്മാരാണ്. രാക്ഷസന്മാർക്ക് 'സാമം' എന്താണെന്ന് അറിയുകപോലുമില്ല. 'ദാനവും ഭേദവും' കൊണ്ടും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. 'ദണ്ഡം' മാത്രമാണ് പോംവഴി. വാനരവർഗ്ഗത്തിൽ ഇവിടെയെത്താൻ കഴിവുള്ളവർ ഒരു പക്ഷേ വെറും നാലുപേർ മാത്രമായിരിക്കും. സുഗ്രീവൻ, അംഗദൻ, നീലൻ പിന്നെ ശ്രീരാമസ്വാമിയുടെ കൃപകൊണ്ട് ഇവിടെയെത്തിച്ചേർന്ന ഞാനും. ശരി, ഇതൊക്കെ പിന്നീട് നോക്കാം. ഇപ്പോൾ സീതാദേവി എവിടെയാണെന്ന് കണ്ടു പിടിക്കുകയാണ് വേണ്ടത്. രാവണൻ ഒന്നും അറിയാൻ പാടില്ല. അതിന് ഉപായം കണ്ടെത്തണം. എന്റെ ഈ രൂപത്തിൽ പകൽ വെളിച്ചത്തിൽ ഇവിടെ നിൽക്കുന്നത് അപകടമാണ്".

ശ്രീരാമദാസൻ ഹനുമാൻ കോട്ടയുടെ പുറത്ത് ഒരു ഭാഗത്ത് മാറിയിരുന്ന് പെട്ടെന്ന് തന്റെ രൂപം ഒരു പൂച്ചയുടെ വലുപ്പത്തിലേക്ക് ചെറുതാക്കി. സൂര്യാസ്തമയത്തെ പ്രതീക്ഷിച്ചു കൊണ്ട് മാരുതി അവിടെയിരുന്നു.

സന്ധ്യമയങ്ങിയപ്പോൾ രാജപാതകൾ കൊണ്ടു വിഭജിച്ച,  തൂവെള്ളിതൂണുകളും കനകജാലകങ്ങളും കൊണ്ട് അലങ്കരിച്ച, ഗന്ധർവ്വനഗരം പോലെയുള്ള ലങ്കാപുരിയിൽ ആഞ്ജനേയൻ പ്രവേശിച്ചു.

വളരെ ഉയരത്തിലുള്ള ഒരു പ്രാകാരത്തിന്റെ മുകളിലെത്തിയ ഹനുമാൻ മഹാപുരിയുടെ മാഹാത്മ്യം കണ്ട് ആശ്ചര്യസ്തബ്ധനായി അൽപ്പസമയം നിന്നു.

മന്ദിരങ്ങളുടെ പടികളെല്ലാം സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. തറയിൽ രത്നവും  വൈഡൂര്യവും പതിച്ചിരിക്കുന്നു. തനി തങ്കം കൊണ്ടുണ്ടാക്കിയ വാതിൽപ്പടികൾ, പക്ഷികളുടെ കളകളാരവങ്ങൾ, ഇങ്ങനെ രമ്യവും ഐശ്വര്യപൂർണ്ണവുമായ ലങ്കാപുരിയെ ആർക്കും ആക്രമിച്ച് കീഴ്പ്പെടുത്തുക എന്നത് ക്ഷിപ്രസാദ്ധ്യമല്ല. വിവിധങ്ങളായ ചിന്തകൾ മാരുതിയുടെ മനോമുകുരത്തിലൂടെ മിന്നിമറഞ്ഞു. ഒട്ടും സംശയിക്കാതെ മുന്നോട്ട് നീങ്ങിയ വായുപുത്രന്റെ മുന്നിൽ പെട്ടെന്ന് ഘോരമായ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു.

തുടരും.......

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

No comments: