Sunday, September 22, 2019

[22/09, 22:29] +91 99610 02135: *കാളി  അഷ്ടോത്തര ശതനാമാവലി* 

*കാളി കപാലിനി കാന്താ* *കാമദാ കാമസുന്ദരീ*
*കാളരാത്രി : കാളികാ ച* *കാലഭൈരവ പൂജിതാ*
*കുരുകുല്ലാ കാമിനീ ച* *കമനീയ സ്വഭാവിനി*
*കുലീനാ കുലകർത്രി ച*

*കുല വര്‍ത്മ പ്രകാശിനീ*
 *കസ്തൂരീ രസനീലാ ച* *കാമ്യാ കാമസ്വരൂപിനീ*
*കകാര വര്‍ണ നിലയാ* *കാമധേനു :കരാളികാ*
*കുല കാന്താ കരാളാസ്യാ* *കാമാർത്താ  ച കലാവതീ*
 *കൃസൊദരീ ച കാമാഖ്യാ* *കൌമാരീ കുലപാലിനീ*
*കുലജാ കുലകന്യാ ച* *കുലഹാ കുലപൂജിതാ*
*കാമേസ്വരീ കാമാകാന്താ* *കുഞ്നേശ്വര  കാമിനീ*
*കാമദാത്രീ കാമഹർതീ* *കൃഷ്ണാ ചൈവ കപര്ദ്ദിനീ*
*കുമുദാകൃഷ്ണ ദേഹാ ച* *കാളിന്ദീ കുലപൂജിതാ*
*കാശ്യപീ കൃഷ്ണമാതാ ച*  *കുലീസാമ്ഗി കലാ  തഥാ*
*ക്രിം രൂപാ കുല ഗമ്യാ ച*  *കമലാ കൃഷ്ണപൂജിതാ*
*ക്രസാം ഗീ കിന്നരീ കര്ത്രീ*
 *കലകന്ദി   ച കാര്‍ത്തിക*
*കംബു കണ്ടീ കൌലിനീ ച*
*കുമുദാ കാമജീവിനീ*
*കുലസ്ത്രീ കൃർത്തികാ* *കര്‍ത്യാ കീര്തനച്* *കുലപാലികാ*
*കാമദേവ കലാ കല്പ്പലതാ*
 *കാമംഗ വര്‍ദ്ധിനി*
*കുന്ദാ  ച കുമുദപ്രീതാ* *കദംബ കുസുമോത്സുക*
*കാദംബിനീ  കമലിനീ* *കൃഷ്ണാനന്ദപ്രദായനീ*
  *കുമാരീ പൂജനരതാ കുമാരീ ഗണശോഭിതാ*
*കുമാരീരഞ്ജന രതാ കുമാരീ വ്രതധാരിണീ*
*കങ്കാളീ  കമനീയാ ച കാമ*
 *സ്യാസ്ത്ര വിശാരദാ*
*കപാല ഖട്യാംഗ ധരാ* *കാലഭൈരവ രൂപിണീ*
*കോടരീ കോടരാക്ഷി ച* *കാശി  കൈലാസ വാസിനീ*
*കാർത്യായനീ  കാര്യകരീ* *കാവ്യ ശാസ്ത്ര പ്രമോദിനീ*
 *കാമാകാര്‍ഷ്ണ രൂപാ ച* *കാമപീടനിവാസിനീ*
*കങ്കിനീ കാകിനീ ക്രീഡാ* *കുല്ശ്ചിത   കലഹ പ്രിയാ*
*കുണ്ടഗോളോല്ഭവ പ്രാണാ*
 *കൌശികീ  കീര്‍ത്തിവര്‍ദ്ധിനീ*
*കുംഭസ്തനീ  കടാക്ഷാ ച* *കാവ്യാ കോക നാദപ്രിയാ*
*കാന്താര വാസിനീ കാന്തി* :
*കടിനാ കൃഷ്ണ വല്ലഭാ*
*ഇതി കാളീ അഷ്ടോത്തര സതനാമ സ്തോത്രം സമാപ്തം*.

*ഓം ഐം ക്ലിം സ്വൊ ഹ്രീം ഭദ്രകാളിയെ സ്വാഹാ* :
[22/09, 22:51] Reghu SANATHANA: *പേരാൽ*

ഹൈന്ദവമത വിശ്വാസികളുടെ പുണ്യവൃക്ഷമാണ്‌ പേരാൽ. ഉത്തരേന്ത്യയിൽ മിക്കവാറും ചെറുതോ വലുതോ ആയ ഒരു അമ്പലവും അതിനു ചുവട്ടിൽ കാണും, ഇല്ലെങ്കിലും ആ മരത്തെ തന്നെ പൂജിക്കാറുമുണ്ട്‌. കടുത്തചൂടിൽ പക്ഷിമൃഗാദികൾക്കും വഴിപോക്കർക്കും അഭയം നൽകുന്ന പേരാൽ ഇന്ത്യൻ സംസ്കാരത്തിന്റെ തന്നെ ഭാഗമായി കരുതപ്പെടുന്നു. എല്ലാ വഴിവക്കിലും ഗ്രാമങ്ങളിലും പേരാൽ നട്ടുവളർത്താറുണ്ട്‌. പേരാലിന്റെ കൊമ്പിൽ യക്ഷഗന്ധർവാദികൾ വസിക്കുന്നതായി ഹിന്ദുക്കൾ വിശ്വസിക്കുന്നു. വേദാന്തതത്ത്വോപദേശിയായ ദക്ഷിണാമൂർത്തി പേരാലിന്റെ തണലിലിരുന്നാണ്‌ ജ്ഞാനോപദേശം നൽകിയത്‌. പേരാലിന്റെ ചുവട്ടിൽ വച്ച്‌ പിതൃശ്രാദ്ധം നടത്തുന്നത്‌ നല്ലതാണ്‌. പ്രയാഗിലുള്ള ഒരു പേരാലിന്റെ ചുവട്ടിൽവച്ചാണ്‌ ശ്രീരാമൻ അച്ഛന്റെ ശ്രാദ്ധം നടത്തിയത്‌ എന്ന് ചരിത്രം.

പേരാൽ  തണൽ മരമാണ്‌. ഗ്രാമാതിർത്തിയിൽ വച്ചുപിടിപ്പിക്കണമെന്ന്‌ മനുസ്മൃതിയിൽ കാണുന്നു. ജലദൌർലഭ്യം ഉണ്ടാവാതിരിക്കാൻ ജലാശയങ്ങളുടെ കരയിൽ പേരാൽ നടണമെന്ന് വരാഹമിഹിരൻ ബൃഹൽസംഹിതയിൽ ഉപദേശിക്കുന്നു.

 തൊലി, പൂമൊട്ട്, പൂവ്, കായ് എന്നിവയ്ക്ക് ഔഷധഗുണമുള്ള പേരാൽ വായുമലിനീകരണത്തെ പിടിച്ചുനിർത്താൻ ഏറ്റവും കഴിവുള്ള മരമാണെന്ന് അഹമ്മദാബാദിൽ നടന്ന  ഗവേഷണത്തിൽ പറയുന്നു. ആലിൻകായകൾ ഭക്ഷിക്കുന്ന കാക്കകൾ ഉൾപ്പെടെയുള്ള പക്ഷികളാണ് ആൽമരങ്ങളുടെ വ്യാപനത്തിന് പ്രധാനമായി സഹായിച്ചിരുന്നതെങ്കിലും കാക്കകളും പക്ഷികളും വംശനാശഭീഷണി നേരിടുന്നതും ആൽമരങ്ങളുടെ വ്യാപനത്തെ ബാധിക്കുന്നു.

പേരാലിന്റെ ഇലയിലാണ്‌ കൃഷ്ണൻ വിശ്രമിക്കുന്നത്‌ എന്ന് ഹൈന്ദവ  വിശ്വാസം.

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി
- എന്ന് ബാലമുകുന്ദാഷ്ടകത്തിൽ പറയുന്നു.
[22/09, 23:14] Reghu SANATHANA: ആദിത്യ ഹൃദയം പുണ്യം, സര്‍വ ശത്രു വിനാശനം
☀☀☀☀☀☀☀☀☀☀☀☀☀☀☀☀
രാമായണത്തിൽ ശ്രീരാമന് അഗസ്ത്യൻ ഉപദേശിച്ചു നൽകിയ മന്ത്രമാണ് ആദിത്യഹൃദയം. രാവണനുമായുള്ള യുദ്ധത്തിൽ രാമൻ തളർന്നു ചിന്താധീനനായി നിൽക്കുന്ന അവസരത്തിൽ രാവണൻ വാശിയോടുകൂടി വീണ്ടും ആക്രമണത്തിനു തുനിഞ്ഞു. ദേവൻമാർ മുകളിൽ യുദ്ധരംഗം കാണാൻ വന്നു നില്ക്കുകയാണ്. ഒപ്പം അഗസ്ത്യനും ഉണ്ടായിരുന്നു.
രാമന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് ഉത്കണ്ഠപൂണ്ട മഹർഷി താഴോട്ടിറങ്ങി രാമന്റെ അടുക്കൽ വന്ന് ശത്രുക്ഷയം വരുത്തുന്നതിന് ആദിത്യഹൃദയം ജപിക്കുന്നത് നല്ലതാണെന്നു പറയുകയും അതു യഥാവിധി ഉപദേശിക്കുകയും ചെയ്തു. രാമൻ അതു മൂന്നുരു ജപിച്ച് വിജൃംഭിതവീര്യനായി രാവണനെ എതിരിട്ടു വധിച്ചുവെന്നാണ് വിശ്വാസം.

ആപത്തിലും കുഴപ്പത്തിലും ഭയത്തിലും സൂര്യനെ കീർത്തനം ചെയ്യുന്നവന് ഇടിവ് ഏൽക്കില്ല എന്നാണ് ഈ സ്തോത്രത്തിന്റെ ഫലശ്രുതി.

ഓം അസ്യ ശ്രീ ആദിത്യ ഹൃദയ സ്തോത്ര മഹാ മന്ത്രസ്യ ഭഗവാൻ അഗസ്ത്യ ഋഷി, അനുഷ്ടുപ്പ് ഛന്ദ: ആദിത്യ ഹൃദയ ഭൂത ഭഗവാൻ ബ്രഹ്മ ദേവത,ഹിരണ്യ രേതോ രൂപ ആദിത്യോ ബീജം, ശം ശക്തി, ബ്രഹ്മ കീലകം , നിരസ്ത അശേഷ വിഘ്നതയാ ബ്രഹ്മവിദ്യാ സിദ്ധൌ സർവദാ ജയ സിദ്ധൌ ച വിനിയോഗഃ

മാഹാത്മ്യം:
ആദിത്യ ഹൃദയം പുണ്യം, സർവ ശത്രു വിനാശനം, ജയാവാഹം, ജപം നിത്യം, അക്ഷയം ,പരമം ശിവം.സർവ മംഗല മാംഗല്യം, സർവപാപ പ്രനാശനം, ചിന്താ ശോക പ്രശമനം, ആയുർ വർദ്ധനമുത്തമം. രശ്മിമന്തം, സമുദ്യന്തം, ദേവാസുരനമസ്കൃതം,പൂജയസ്വ വിവസ്വന്തം, ഭാസ്കരം, ഭുവനേശ്വരം.
സ്തോത്രം
സർവ്വദേവാത്മകോ ഹേഷകഃ തേജ്വസീ രശ്മിഭാനവഹഃ
ഏഷ ദേവാ സുരഗണാൻ ലോകാൻ പാതി ഗഭസ്തിഭിഹി
ഏഷ ബ്രഹ്മാ ശ്ച വിഷ്ണുംശ്ച ശിവസ്കന്ദ പ്രജാപതിഹി
മഹേന്ദ്രോ ധനദഃസ്കാലോ യമഃ സോമോ ഹ്യം പാം പതിഃ
പിതരോ വസവഃ സാധ്യാ യശ്വിനോ മരുതോ മനുഃ
വായുർവഹ്നി പ്രചാപ്രാണാ ഋതുകർത്താ പ്രഭാകരഹഃ
ആദിത്യ സവിതാ സുര്യാ ഖഗാ പൂഷാ ഗഭസ്തിമാൻ
സുവർണസദ്ര്ശോ ഭാനുഃ ഹിരണ്യരേതാ ദിവാകരഃ
ഹരിദശ്വ സഹസ്രാച്ചിർ സപ്തസപ്തിർ മരീചിമാൻ
തിമിരോമദന ശംബുസ്ത്വഷ്ടാ മാർത്താണ്ഡ അംശുമാൻ
ഹിരണ്യഗർഭാ ശിശിരസ്തപനോ ഭാസ്കരോ രവിഹി
അഗ്നിഗർഭോ ദിതേഹ് പുത്രഃ ശങ്ക ശിശിര നാശനഹ
വ്യോമനാാദസ്തമോ ഭേദി ഋഗ്യ ജുസ്സാമപാരഗഃ
ഗനവൃഷ്ടിരപാം മിത്രോ വിന്ധ്യവിതിപ്ലവങ്കമഃ
അതപീ മഢലീ മൃത്യൂ പിഗളഃ സർവ്വതാപനഃ
കവിർവിശ്വോ മഹാതേജാഃ രക്ത സർവ ഭവോത് ഭവഃ
നക്ഷത്ര ഗ്രഹ താരാണാം അധിപോ വിശ്വഭാവനഃ
തേജസാമപി തേജസ്വി ദ്വാദശാത്മാൻ നമോസ്തുതേ
നമഃ പൂർവായ ഗിരയേ പശ്ചിമായാത്ധ്രയേ നമ:
ജ്യോതിർഗണാനാം പതയേ ദിനാധിപതയേ നമ:
ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമഃ
നമോ നമഃ സഹസ്രാംശോ ആദിത്യായ നമോ നമഃ
നമ ഉഗ്രായ വീരായ സാരംഗായ നമോ നമഃ
നമ പത്മ പ്രഭോധായ മാർത്താണ്ഡായ നമോ നമഃ
ബ്രഹ്മേശനാ അച്ഛുതേശായ സൂര്യാദിത്യവർച്ചസേ
ഭാസ്വതേ സർവ്വഭക്ഷായാ രൗദ്രായ വപുസേ നമഃ
തപോഗ്നായ ഹിമഗ്നായ ശത്രുഘ്നായാ മിതാത്മനേ
കൃതഘ്നഘ്നനായ ദേവായാ ജ്യോതിഷാം പതയേ നമഃ

തപ്തചാമീ കരാഭായ വഹ്നയേ വിശ്വ കർമ്മണേ
നമസ്തമോഭി നിഘ്നായ രുചയേ ലോക സാക്ഷിണേ

നാശ്യയഃ തേഷ വൈ ഭൂതം തദേവ സുജതി പ്രഭുഃ
പായത്യേഷ തപത്യേഷ വർഷത്യേഷ ഗഭസ്തിഭിഹി

രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നത് ഉത്തമമാണ്. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ. ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃദയം എന്നിവ ജപിക്കാൻ പാടില്ല.

No comments: