മനുസ്മൃതി - അദ്ധ്യായം - അഞ്ച്_*
*~____________________________ _________~*
*_ശ്ലോകം - 77_*
*_വിഗതം തു വിദേശസ്ഥം ശൃണുയാദ്യോഹ്യനിർദേശം_*
*_യ ച്ഛേഷം ദശരാത്രസ്യ താവദേവാ ശുചിർ ഭവേത്_*
*_അർത്ഥം:_*
*_വിദേശത്തു വച്ചുണ്ടായ ബന്ധുവിന്റെ മരണം പത്തു ദിവസം കഴിയുന്നതിനു മുൻപ് അറിഞ്ഞാൽ പത്തു ദിവസമാകാൻ ബാക്കിയുള്ള ദിവസം മാത്രമേ അശൗചം ഉണ്ടായിരിക്കുകയുള്ളൂ._*
*_ശ്ലോകം - 78_*
*_അതിക്രാന്തേ ദശാഹേ ച ത്രിരാത്രമശുചിർ ഭവേത്_*
*_സംവത്സരേ പ്യതീതേ തു സ്പൃഷ്ട്വൈവാപോ വിശുദ്ധ്യതി_*
*_അർത്ഥം :_*
*_വിദേശത്തു വച്ചു മരിച്ച സപിണ്ഡന്റ വിവരം പത്തു ദിവസം കഴിഞ്ഞ് അറിഞ്ഞാൽ മൂന്നുദിവസത്തെ ആശൗചമനുഷ്ഠിക്കണം. ഒരു വത്സരം കഴിഞ്ഞാണ് അറിയുന്നതെങ്കിൽ അറിഞ്ഞയുടൻ കുളിച്ചാൽ അശുദ്ധി തീരുന്നതാണ്._*
താളിയോല
No comments:
Post a Comment