പുരാണമുത്തശ്ശിക്കഥ*
🏽🏽🏽
*വിനായക ചതുർത്ഥി ആണല്ലൊ ഇന്ന്. അപ്പോൾ വിനായകനെ പറ്റി തന്നെയുള്ള ഒരു കഥയാകാം ഇന്ന് എല്ലാവരും കേട്ടോളു*
*ഏത് ആഘോഷങ്ങളുടേയും പ്രധാന ദേവത ഗണപതിയാണെങ്കിലും ഗണപതിക്കു മാത്രമായുള്ള ആഘോഷമാണ് വിനായക ചതുർത്ഥി. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസം ഗണപതിവിഗ്രഹങ്ങൾ നിർമ്മിച്ച് പൂജ ചെയ്ത് വിഗ്രഹങ്ങൾ കടലിലൊഴുക്കുക എന്ന ഒരു രീതി വടക്കേ ഇന്ത്യയിൽ സർവ്വസാധാരണമാണ്. ഇപ്പോൾ കേരളത്തിലും ഇത് ആചരിക്കുന്നതായി കാണുന്നു.*
*വി നായക ചതുർത്ഥി ദിവസം നമ്മൾ ചന്ദ്രനെ കാണാൻ പാടില്ല എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ടാവുമല്ലൊ. ചന്ദ്രനെ അന്നേ ദിവസം കണ്ടാൽ അപവാദം, മാനഹാനി തുടങ്ങിയ കണ്ട ആൾക്ക് സംഭവിക്കും എന്നാണ് ഫലം. ഇതിനു ആസ്പദമായി ഒരു കഥയുണ്ട് പറയാം*
*ഗണപതിമോദക പ്രിയ നാണല്ലൊ ,.മധുര പലഹാരങ്ങൾ എല്ലാം തന്നെ ഇഷ്ടമാണ്. മധുരം കഴിച്ചു കഴിച്ച് ലംബോദരനാണന്നാണ് പറയുന്നത്. വിനായക ചതുർത്ഥി ദിവസം പ്രത്യേകം പലഹാരങ്ങൾ പൂജിച്ച് ഗണപതിയെ സംതൃപ്തരാക്കാറുണ്ട്..വിശ്വാസി കൾ . ഒരു ഗണേശ ദിനത്തിൽ വീടുതോറും സഞ്ചരിച്ച് ഭക്തന്മാർ നൽകിയ മോദകമെല്ലാം ഭക്ഷിച്ച് രാത്രിയിൽ വീട്ടിലേക്ക് തിരിച്ചു ഗണപതി. തന്റെ വാഹനമായ എലിയുടെ പുറത്താണ് ഗണേശൻ യാത്ര ചെയ്തത്. വഴിയിൽ ഒരു പാമ്പിനെ കണ്ട എലി ഭയന്നു വിറക്കാൻ തുടങ്ങി. അപ്പോഴുള്ള ഗണപതിയുടെ നില നമ്മുക്ക് ഊഹിക്കാവുന്നതേയുള്ളു. എലിയുടെ കാലിടറി.ഓ! ദാ! കിടക്കുന്നു ഗണപതി താഴെ. വയറു പൊട്ടത്തക്ക മാണല്ലൊ ഗണപതി മോദകം കഴിച്ചിരിക്കുന്നത്.വീണപ്പോൾ വയറുപ്പൊട്ടി മോദകമെല്ലാം പുറത്തേക്ക് ചാടി.തന്റെ പ്രിയപ്പെട്ട മോദകം അങ്ങനെ കളയാൻ പറ്റുമോ? എല്ലാം തിരിച്ചു വയറ്റിൽ തന്നെ കുത്തിനിറച്ചു പോലും! ഇതിന് കാരണക്കാരനായ പാമ്പിനെ പിടിച്ച് വയറിന് ചുറ്റും വഴവള്ളി പോലെ കെട്ടി മോദകത്തെഭദ്രമാക്കി.ഗണപതിയുടെ ഈ പ്രവൃത്തികളെല്ലാം കണ്ടു കൊണ്ട് ആ കാശത്തിൽ ഒരാളിരു ന്നിരുന്നു ചിരിച്ചു.- നമ്മുടെ ചന്ദ്രൻ .ചന്ദ്രൻ പരിഹസിച്ച് ചിരിച്ചത് ഗണേശനിഷ്ടമായില്ല. ക്ഷു പിതനായ ഗണേശൻ ചന്ദ്രനെ ശപിച്ചു., "ഗണേശ പൂജാദിനം നിന്നേ ആരും നോക്കാതെ പോകട്ടെ ." എന്നായിരുന്നു ശാപം. എന്തായാലും ഇന്നും ഈ ദിവസം ചന്ദ്രനെ നോക്കാൻ മടിക്കുന്ന വിശ്വാസികൾ ഉണ്ടെന്നുള്ളത് പരമാർത്ഥം. ഞാൻ കണ്ടിട്ടുള്ള ഒരു കാര്യം പറയട്ടെ. വിനായക ചതുർത്ഥി ദിവസം ആരെങ്കിലും അബദ്ധത്തിൽ ചന്ദ്രനെ കണ്ടാൽ അപമാനവും മാനഹാനിയും ഭയന്ന് അതിന്റെ ഫലം ഇല്ലാതാക്കാൻ അടുത്ത വീട്ടിലെ വേലി പൊളിക്കും.(ഇന്ന് വേലി പൊളിക്കാൻ വേലി ഉണ്ടായിട്ടു വേണ്ടേ. ഇന്നെല്ലാം മതിലുകളല്ലേ? (അന്നൊന്നും മതിലുകൾ ഇന്നത്തെപ്പോലെ പ്രചാരത്തിലില്ലായിരുന്നു. ഭൂരിഭാഗവും പൊളിക്കാവുന്ന വേലികളായിരുന്നു. വർഷം തോറും വേലി കെട്ടുക ഒരു ജോലി തന്നെയായിരുന്നു) അപ്പോൾ വീട്ടുകാർ ചീത്ത പറയും. അതോടെ ചന്ദ്ര ദർശന ഫലം പോയി.ആ വർഷം അതേ പറ്റി പേടി വേണ്ട എല്ലാം ശുഭം.*
നാളെ *''ഗണപതിയുടെ പ്രാതൽ "* എന്ന കഥയുമായി
*ലളിത കൈമൾ*
🏽🏽🏽
*വിനായക ചതുർത്ഥി ആണല്ലൊ ഇന്ന്. അപ്പോൾ വിനായകനെ പറ്റി തന്നെയുള്ള ഒരു കഥയാകാം ഇന്ന് എല്ലാവരും കേട്ടോളു*
*ഏത് ആഘോഷങ്ങളുടേയും പ്രധാന ദേവത ഗണപതിയാണെങ്കിലും ഗണപതിക്കു മാത്രമായുള്ള ആഘോഷമാണ് വിനായക ചതുർത്ഥി. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസം ഗണപതിവിഗ്രഹങ്ങൾ നിർമ്മിച്ച് പൂജ ചെയ്ത് വിഗ്രഹങ്ങൾ കടലിലൊഴുക്കുക എന്ന ഒരു രീതി വടക്കേ ഇന്ത്യയിൽ സർവ്വസാധാരണമാണ്. ഇപ്പോൾ കേരളത്തിലും ഇത് ആചരിക്കുന്നതായി കാണുന്നു.*
*വി നായക ചതുർത്ഥി ദിവസം നമ്മൾ ചന്ദ്രനെ കാണാൻ പാടില്ല എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ടാവുമല്ലൊ. ചന്ദ്രനെ അന്നേ ദിവസം കണ്ടാൽ അപവാദം, മാനഹാനി തുടങ്ങിയ കണ്ട ആൾക്ക് സംഭവിക്കും എന്നാണ് ഫലം. ഇതിനു ആസ്പദമായി ഒരു കഥയുണ്ട് പറയാം*
*ഗണപതിമോദക പ്രിയ നാണല്ലൊ ,.മധുര പലഹാരങ്ങൾ എല്ലാം തന്നെ ഇഷ്ടമാണ്. മധുരം കഴിച്ചു കഴിച്ച് ലംബോദരനാണന്നാണ് പറയുന്നത്. വിനായക ചതുർത്ഥി ദിവസം പ്രത്യേകം പലഹാരങ്ങൾ പൂജിച്ച് ഗണപതിയെ സംതൃപ്തരാക്കാറുണ്ട്..വിശ്വാസി
നാളെ *''ഗണപതിയുടെ പ്രാതൽ "* എന്ന കഥയുമായി
*ലളിത കൈമൾ*
No comments:
Post a Comment