Friday, September 06, 2019

സുഭാഷിതം

ആപൂര്യമാണമചലപ്രതിഷ്ഠ് സമുദ്രമാപഃ പ്രവിശന്തി യദ്ദതം_*
*_തദ്ദതം കാമാ യം പ്രവിശന്തി സർവേ സ ശാന്തിമാപ്നോതി ന കാമകാമി🌻_*
🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅

*🔊അർത്ഥം:*

*_🔖സദാ പുഴ സമുദ്രത്തിലേക്ക് ഒഴുകിയിട്ടും അത് നിറയാത്ത പോലെ വർധിച്ച മോഹത്തിന്റെ പ്രവാഹം ഒട്ടും തന്നെ ഒരുവനെ അലട്ടുന്നില്ലെങ്കിൽ അയാൾ ശാന്തിയോടെ ജീവിക്കുന്നു. എല്ലാ മോഹങ്ങളുടെയും പുറകെ പോക്കുന്നയാൾ ഒരിക്കലും ശാന്തി നേടുന്നില്ല._*

*🎙വ്യാഖ്യാനം:*

*✒️ഇന്ദ്രിയങ്ങൾക്കു മേൽ കടിഞ്ഞാണിടാൻ കഴിയുന്നവർ ശ്രേഷ്ഠമായ ജീവിതം നയിക്കുന്നു. ആത്മീയ തലത്തിൽ ജ്ഞാനം നേടുന്ന പക്ഷം വിചാര-വികാരങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നു. യാതൊരു അവസ്ഥയിലും അവർ അധികം പ്രതികരിക്കുന്നില്ല. എന്തെന്നാൽ ഭൂമിയിൽ ഒന്നും ശാശ്വതമല്ലെന്ന ജ്ഞാനം അവരിൽ ഉറച്ചു കഴിഞ്ഞിരിക്കുന്നു. അങ്ങനെയുള്ളവർ സമാധാനത്തിന്റെ മനോഹരമായ താഴ്‌വരയിൽ ജീവിതം ആസ്വദിക്കുന്നു.🌞✒️*

🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆
*എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു.*
*___________________________________________________*

No comments: