സോമലത
യാഗങ്ങളില്‍ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയില്‍ അഗ്നിയില്‍ അര്പ്പിിക്കുന്ന ഔഷധസസ്യങ്ങളില്‍ പ്രധാനം. ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത. (ശാസ്ത്രീയനാമം: Sarcostemma acidum). വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു. മറ്റു Apocynaceae കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇതിന്റെ തണ്ടിലും കൊഴുപ്പുള്ള പാല്‍ ഉണ്ടാവാറുണ്ട്. ചവര്പ്പു ള്ള ഈ പാലില്‍ നിന്നും ഒരു ലഹരിയുള്ള ദ്രാവകം ഉണ്ടാക്കിയിരുന്നു.
സര്ക്കോ്സിമ അബ്സിഡം എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് സോമലത. ഇല ഇല്ലാത്ത ശാഖകളുള്ള വള്ളിയാണിത്. സോമലതയുടെ പൂവിന് വെളുപ്പും ഇളംപച്ചയും കലര്ന്നു നിറം. സവിശേഷമായ സുഗന്ധമാണ് ഇതിനുള്ളത്. എട്ടു വര്ഷം കൂടുമ്പോള്‍ പൂക്കും. ബിഹാറിലും ബംഗാളിലുമാണ് സോമലത കൂടുതല്‍ കാണുന്നത്. 1350 മീറ്ററിലധികം ഉയരമുള്ള കുന്നുകളില്‍ സോമലത നന്നായി വളരും.
ഔഷധ സസ്യമെന്നതാണ് യാഗശാലയ്ക്കു പുറത്ത് സോമലതയുടെ സ്ഥാനം. ഹൈഡ്രോ ഫോബിയ, ചൊറിച്ചില്‍, നാഡീ സംബന്ധമായ രോഗങ്ങള്‍, പേ വിഷബാധ എന്നിവയെ ചെറുക്കുന്ന ഔഷധമാണിത്. കുളിരുള്ള ഇതിന്റെ നീര് ലഹരിയുള്ളതും ശക്തിയുള്ള പ്രതിരോധശേഷിയോടു കൂടിയതുമാണ്. വേദകാലത്തിന്റെി കണ്ടെത്തലായതിനാലാവാം, സോമലതയ്ക്ക് നിത്യയൗവ്വനം നിലനിര്ത്താതനാവുമെന്നും വിശ്വസിക്കപ്പെടുന്നു. മരണത്തെ അതിജീവിക്കാനാവുമെന്ന് കൊട്ടാരം വൈദ്യന്മാര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിനൊന്നും ശാസ്ത്രീയ വിശദീകരണമില്ല. ആയുര്വേുദാചാര്യന്‍ സുശ്രുതന്റെി സംഹിതയില്‍ 24 ഇനം സോമലതകളെക്കുറിച്ചു വിവരിക്കുന്നുണ്ട്. ചന്ദ്രമാ എന്ന സോമതലയാണ് ഇതില്‍ ഏറ്റവും ഗുണമുള്ളതെന്നു സുശ്രുതന്‍ പറയുന്നു. ഇതു സിന്ധു നദീതടത്തിലാണ് വളര്ന്നി രുന്നത്
Shared from Beena Antony,s Post
No comments:
Post a Comment