മനസ്സു വെച്ചാൽ ആർക്കും കണ്ടെത്താം ദൈവത്തെ *
ഒരുവസ്തുതകണ്ടെത്തെണമെങ്കിൽ അതിന്റെ അംഗീകൃത രീതിശാസ്ത്രത്തിലൂടെ തന്നെ അന്വേഷിക്കേണ്ടതുണ്ട്.
നാലും നാലും എട്ടാണ്. എട്ടിനെ എട്ട് കൊണ്ട് ഗുണിച്ചാൽ അറുപത്തിനാല് കിട്ടും.ഇത് നാം കണ്ടെത്തിയ ഒരു സിദ്ധാന്തമാണ്.ഇതിന്റെ അസാന്നിധ്യത്തിൽ ഗണിത ശാസ്ത്രം അഭ്യസിക്കുക വയ്യ... എന്നാൽ ഈ തത്വം ശരീരശാസ്ത്ര പഠനത്തി ന്c ഉപയുക്തമല്ല.
ഇത് പോലെ തന്നെ ഭൂഗർഭശാസ്ത്രത്തിനും, ഗോളാന്തര ഗവേഷണത്തിനും, ജന്തു പഠനത്തിനുമെല്ലാം പ്രത്യേകം പ്രത്യേകം മാധ്യമങ്ങളാവശ്യമാണ്.
ഇപ്പറഞ്ഞതെല്ലാം കേവലം ഭൗതിക കാര്യങ്ങൾ.
എന്നാൽ സർവ്വശക്തനായ ദൈവം അരൂപിയാകുന്നു. അധ്യാത്മിക ശാസ്ത്രത്തിലൂടെയും ആത്മീയമായ അറിവിലൂടെയും മാത്രമേ നമുക്ക് ദൈവത്തെ കണ്ടെത്താനാവൂ.
ഇതിനു് ദൈവം നമുക്ക് മുമ്പിൽ രണ്ട് മാർഗങ്ങൾ തുറന്നു വെച്ചിട്ടുണ്ട്. ഒന്ന്, ആത്മീയറിവിന്റെ കേദാരങ്ങളായ വേദഗ്രന്ഥങ്ങൾ.രണ്ട്, മനുഷ്യരുൾപ്പെടെ ദൈവത്തിന്റെ സൃഷ്ടി ജാലങ്ങളടങ്ങുന്ന ഈ മഹാപ്രപഞ്ചം.
ഇവയെ കുറിച്ച ചിന്തയിലൂടെയും മനന പഠനങ്ങളിലൂടെയും മാത്രമേ നമുക്ക് ദൈവത്തെ കണ്ടെത്താനാവുകയുള്ളൂ.
ഒരു ചെമ്പനീർപൂവ് കണ്ടാൽ നാം അത് കൗതുകപൂർവ്വം ആസ്വദിക്കും.പക്ഷെ കണ്ണ് എന്ന മാധ്യമം ഇല്ലാത്ത ആൾക്ക് ആ പൂവിന്റെ വർണ മനോഹാരിത കാണുകയേ വയ്യ. മൃദുലമായപൂ വിതളുകളുടെ സൗന്ദര്യം അവരുടെ മനം കുളിർപ്പിക്കുന്നില്ല.
ആധ്യാത്മികജ്ഞാനമുള്ളവരുടെയും അത് ലഭിക്കാത്തവരുടെയും ഉദാഹരണം ഇത് പോലെയാകുന്നു...
സർവാത്മാക്കൾക്കും നാഥനായ പരമാത്മാവ് = ഈശ്വരൻ ജ്യോതിസ്വരൂപവും, നിരാകാരവും, അജൻമാവും, അഭോക്താവും, അകർത്താവും, അയോണിയുമാണെന്ന് സർവധര്മങ്ങളും പറയുന്നുണ്ട്... എന്നാൽ പൂർണമായും ഭൗതികതയിൽ അകപ്പെട്ട മനുഷ്യന് ആത്മീയതയെന്തെന്നറിയാത്തതിനാൽ ആത്മാവിനെയോ പരമാത്മാവിനെയോ ശരിയായി മനസിലാവുന്നില്ല.. അതിനാൽ സ്വയത്തെയോ, മറ്റെന്തിനെയൊക്കെയോ ദൈവമെന്ന് മനസിലാക്കുന്നു... അതിന്ടെപേരിൽ കലഹങ്ങളും കോലാഹളങ്ങളും സൃഷ്ടിക്കുന്നു..!!!
No comments:
Post a Comment