Friday, September 06, 2019

ശിവാനന്ദലഹരി*
           🔱🔱🔱🔱🔱🔱🔱



*ശ്ലോകം 44*


*കരലഗ്നമൃഗഃ കരീന്ദ്രഭംഗോ*
*ഘനശാര്‍ദൂലവിഖണ്ഡനോഽസ്തജന്തുഃ |*
*ഗിരിശോ വിശദാകൃതിശ്ച ചേതഃ-*
*കുഹരേ പഞ്ചമുഖോസ്തി മേ കുതോ ഭീഃ*

കരലഗ്നമൃഗഃ – കയ്യി‍ല്‍ മാനേന്തിയവനായും;
 കരീന്ദ്രഭംഗഃ – ഗജാസുരന്റെ ദര്‍പ്പമടക്കിയ(വധിച്ച)വനായും;

 ഘനശാര്‍ദൂല വിഖണ്ഡനഃ – ഭയങ്കരനായ വ്യാഘ്രാസുരനെ കൊന്നവനായും;

 അസ്തജന്തുഃ – (തന്നില്‍ )ലയിച്ച ജീവജാലങ്ങളോടു കൂടിയവനായും;

 ഗിരിശഃ – പര്‍വ്വതത്തി‍ല്‍ പള്ളികൊള്ളുന്നവനായും;

 വിശദാകൃതിഃ ച – സ്വച്ഛമായ തിരുമേനിയോടു കൂടിയവനുമായ;

 പഞ്ചമുഖഃ – അഞ്ചുശിരസ്സുകളോടുകൂടിയ പരമേശ്വര‍ന്‍ ; 

മേ ചേതഃകഹരേ – എന്റെ ഹൃദയമാകുന്ന ഗുഹയി‍ല്‍;

 അസ്തി – ഇരുന്നരുളുന്നുണ്ട്;

 ഭീഃ കുതഃ – ഭയപ്പെടുന്നതെന്തിന്ന് ?

കയ്യില്‍ മാനേന്തി, ഗജാസുരനേ കൊന്ന് ഭയങ്കരനായ വ്യാഘ്രാസുരനേയും വധിച്ച് ജീവജാലങ്ങളെല്ല‍ാം തന്നി‍ല്‍ ലയിക്കെ, പര്‍വ്വതത്തി‍ല്‍ പള്ളികൊള്ളുന്ന സ്വച്ഛമായ തിരുവുടലാര്‍ന്ന അഞ്ചു ശിരസ്സുകളുള്ള ഈശ്വരനെന്ന സിംഹം എന്റെ ഹൃദയമാകുന്ന ഗുഹയില്‍ ഇരുന്നരുളുമ്പോ‍ള്‍ ഭയത്തിന്നവകാശമെവിടെ ?

 *തുടരും*


*കടപ്പാട്*

No comments: