Friday, September 06, 2019

ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ദ്വിതീയ സ്കന്ധം*
             *രണ്ടാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

          *_സ്ഥൂലമായ ഭഗവത് സ്വരൂപത്തിൽ മനസ്സിനെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്ന സാധകന്മാർക്ക് ക്രമേണ സൂക്ഷ്മവും ആന്തരികവുമായ സാധനക്കുള്ള ശക്തി സിദ്ധിക്കും. അപ്പോൾ ഹൃദയകമലത്തിൽ ഭക്താനുഗ്രഹാർത്ഥം പ്രകടിതമായ ഭഗവാന്റെ ജഗന്മാേഹനരൂപം ചിന്തിക്കുവാൻ തുടങ്ങണം. അതിസുന്ദരമായ ശ്രീപാദംമുതൽ ധ്യാനമാരംഭിക്കണം. മന്ദഹാസസുന്ദരമായ ശ്രീമുഖത്ത് എത്തിയാൽ അവിടെതന്നെ മനസ്സിനെ നിർത്തുക . ഇതാണ് ധ്യാനസമ്പ്രദായം. ഇപ്രകാരമുള്ള സാധന കൊണ്ടു പ്രേമത്തിന്റെ പരമകാഷ്ഠയേയോ സാക്ഷാൽക്കാരത്തേയോ പ്രാപിച്ചു സാധകൻ ഇവിടെവെച്ചു തന്നെ മുക്തനായിത്തീരുന്നു._*

          *_അതിനു സാധിക്കാത്ത സാധകൻ അർച്ചിരാദിമാർഗ്ഗേണ ബ്രഹ്മലോകം പ്രാപിച്ചു ക്രമേണ മുക്തനായിത്തീരുന്നു. ഏതായാലും ആ കരുണാമൂർത്തിയിൽ പ്രേമം ഉണ്ടാക്കുവാൻ സഹായിക്കുന്ന മാർഗ്ഗമേതോ അതുതന്നെ ശ്രേഷ്ഠം. അതുകൊണ്ട് അവിടുത്തെ ലീലകൾതന്നെ ശ്രവിക്കണം. അവിടുത്തെ തിരുനാമങ്ങൾ തന്നെ ജപിക്കണം. അവിടുത്തെ ദിവ്യമംഗള വിഗ്രഹം തന്നെ ധ്യാനിക്കണം._*

                  *തുടരും,,,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*

No comments: