ശ്രീകൃഷ്ണനിൽ പ്രേമം വളർത്തിയാൽ ഭാഗ്യമുണ്ടാവുന്നു.
ശ്രീകൃഷ്ണസ്മരണയിൽ നിത്യം സ്നാനം ചെയ്താൽ എല്ലാ പാപവും പൊടിയായിപ്പോവുന്നു.
ശ്രീകൃഷ്ണചരണാമൃതപ്രേമം നിത്യം പാനം ചെയ്താൽ നമ്മുടെ മനോവൃത്തി തന്നെ മാറിയിരിക്കും.
ശ്രീകൃഷ്ണ ഭഗവാനെ നിത്യം തിലകമണിയിച്ചാൽ നമ്മൾ സർവ്വത്ര സമ്മാനിതരാവും
ശ്രീകൃഷ്ണ ചരണത്തെ സ്വയം തിലകമായണിഞ്ഞാൽ നമ്മുടെ മനസ്സു ശാന്തമാവും
ശ്രീകൃഷ്ണ ഭഗവാന് നിത്യം നിവേദ്യം അർപ്പിച്ചാൽ സംസാരത്തിലെ എല്ലാ ഭോഗവും നമുക്ക് ലഭിക്കും.
ശ്രീകൃഷ്ണന്റെ പ്രസാദം സ്വയം ലഭിച്ചാൽ നാം നിഷ്പാപരവും
ശ്രീകൃഷ്ണന്റെ മുൻപിൽ ദീപം തെളിയിച്ചാൽ നമ്മുടെ ജീവൻ പ്രകാശമാനമാവും
ശ്രീകൃഷ്ണന് ധൂപം സമർപിച്ചാൽ നമ്മുടെ ദു:ഖമാകുന്ന മേഘം ഒഴിഞ്ഞു പോകും.
ശ്രീകൃഷ്ണന് നിത്യം പുഷ്പം അർപിച്ചാൽ നമ്മുടെ ജീവന്റെ ആരാമം മാഹാത്മ്യമേറിയതാവും
ശ്രീകൃഷ്ണ ഭജനം സദാ തുടർന്നാൽ നമ്മുടെ യശസ്സ് വർദ്ധിക്കും
ശ്രീകൃഷ്ണനെ നിത്യം പ്രണമിച്ചാൽ സംസാരം ദൂരെ പോയൊളിക്കും
ശ്രീകൃഷ്ണന് നിത്യം മണിയടിച്ച് പൂജിച്ചാൽ നമ്മുടെ ദുഷ്പ്രവൃത്തികൾ മാഞ്ഞു പോകും
ശ്രീകൃഷ്ണന് നിത്യം ശംഖനാദം സമർപ്പിച്ചാൽ നമ്മുടെ ശരീരം നിരോഗമായിത്തീരും.
ശ്രീകൃഷ്ണ ഭഗവാനെ നിത്യം പ്രേമിച്ചുറങ്ങിയാൽ നമുക്ക് ആ ചൈതന്യത്തെ ദർശിക്കാൻ സാധിക്കും
ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രം നിത്യം ദർശിച്ചാൽ നമ്മുടെ ദു:ഖം പ്രഭു ദൂരെക്കളയും.
ശ്രീകൃഷ്ണ ഭഗവാന് അർപിച്ച വസ്തുക്കളുടെ ഉപഭോഗം നമുക്ക് പരമാനന്ദത്തെ കൊണ്ടുവന്നു തരും
ശ്രീകൃഷ്ണ ഭഗവാനെ വാത്സല്യത്തോടെ ആഹാരം കഴിപ്പിച്ചാൽ സംസാരവിഷയങ്ങൾ ഇല്ലാതാകും.
ശ്രീകൃഷ്ണനോടെന്തും ചൊദിച്ചാൽ അന്യമായതല്ലാത്ത സ്വന്തമായ ഭഗവാനെ ലഭിക്കും
ശ്രീകൃഷ്ണ ഭഗവാന്റെ പ്രസാദമായി സുഖ ദുഖങ്ങളെ മാനിച്ച് അനുഭവിച്ചാൽ നമ്മൾ സദാ സുഖിയായിത്തീരും
ശ്രീകൃഷ്ണ ഭഗവാനെ സദാ ധ്യാനിച്ചാൽ പ്രഭു അവസാന കാലത്ത് നമ്മെ സ്വന്തം ധ്യാനത്തിൽ വച്ച് സംരക്ഷിക്കും
ഹരേ കൃഷ്ണ
No comments:
Post a Comment