ശ്രീകൃഷ്ണ_നിവേദ്യം*
🥀🥀🥀🥀🥀🥀🥀🥀
ഭഗവാന്റെ നിവേദ്യത്തിനു വളരെ മാഹാത്മ്യമുണ്ട്. അതിൽ അമ്പത്തിയാറു വ്യഞ്ജനങ്ങളെക്കൊണ്ടുണ്ടാക്കുന് ന 56 പ്രകാരമുള്ള ഭക്ഷണ വിഭവങ്ങൾ നിവേദിക്കുന്നത് ഛപ്പൻ ഭോഗ് എന്ന പേരിൽ വളരെ പ്രസിദ്ധമാണ് വൃന്ദാവനത്തിൽ. ഈ നിവേദ്യം രസഗുള തുടങ്ങി തൈര്, അഹ്നം, പൂരി, പപ്പടം ആദിയായവയിൽ അവസാനിക്കുന്നു.
ഈ പ്രസിദ്ധമായ നിവേദ്യത്തിന്നു പിന്നിലും വളരെ ഭക്തിമയമായ ഒരു കഥയുണ്ട്. യശോദ ബാലകൃഷ്ണന് ദിവസത്തിൽ എട്ടുതവണ ഭക്ഷണം നൽകാറുണ്ടായിരുന്നു. അതായത് ബാലകൃഷ്ണൻ ദിവസത്തിൽ എട്ടുതവണ ആഹാരം കഴിക്കാറുണ്ടായിരുന്നു. ഇന്ദ്രൻ പ്രകോപിതനായപ്പോൾ വ്റജത്തെ രക്ഷിക്കാൻ ഭഗവാൻ ശ്രീകൃഷ്ണൻ ഗോവർദ്ധനപർവ്വതം തന്റെ ചെറുവിരലിൽ ഉയർത്തി നിന്നു. അന്നു 7 ദിവസം തുടർച്ചയായി ഭഗവാൻ ഭക്ഷണവും ജലവും ഗ്രഹിക്കാതെയാണ് പർവ്വത മുയർത്തി നിന്നത്. എട്ടാമത്തെ ദിവസം ഇന്ദ്രൻ വർഷം അവസാനിപ്പിച്ചു. എല്ലാ വ്‌റജവാസികളോടും ഭഗവാൻ ഗോവർദ്ധന പർവതത്തിന്റെ പുറത്തേക്കു വരുവാൻ പറഞ്ഞു. ആ ദിവസങ്ങൾ മുഴുവൻ ഭക്ഷണം കഴിക്കാതെ കഷ്ടപ്പെടു നിന്ന ഭഗവാനെ ഓർത്ത് വ്‌റജവാസികൾക്കും മാതാവ് യശോദയ്ക്കും എന്തെന്നില്ലാത്ത സങ്കടമായി. ഭഗവാനിൽ അനന്യ ഭക്തി ചേർന്നു 7 ദിവസം 8 നേരത്തെ ആഹാരമായി 7x 8 - 56 ഭഗവാന് 56 വ്യഞ്ജനങ്ങൾ ചേർത്ത 56 പ്രകാരത്തിലുള്ള ഹൃദ്യമായ ഭക്ഷണ വിഭവങ്ങളുണ്ടാക്കി അവർ ഭഗവാനു നിവേദിച്ചു. ആ നിവേദ്യത്തെയാണ് ഛപ്പൻ ഭോഗ് എന്നു പറയുന്നത്.
ഗോപസ്ത്രീകൾ ഒരു മാസക്കാലം യമുനയിൽ സ്നാനം ചെയ്ത് കാർത്ത്യായനീ വ്റതമെടുത്ത് കാർത്യായനീ പൂജ ചെയ്ത് അർചിച്ചു. അവരുടെ മനോ കാമനകൾ പൂർത്തീകരിക്കാൻ നന്ദഗോപകുമാരനെ പതിയായി ലഭിക്കാൻ ചെയ്ത ഈ പുണ്യത്തിൽ സന്തോഷിച്ച് വ്റതസമാപ്തിയിൽ അവരുമായി ഭഗവാൻ സഹകരിക്കുന്നു. ഇതിന്നു ഉപലക്ഷ്യമായി ഗോപസ്ത്രീകൾ 56 കുട്ടം വ്യഞ്ജനങ്ങൾ ചേർത്ത 56 പ്രകാരത്തിലുള്ള ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കി ഭഗവാന് നിവേദിക്കുന്നു. ഇതിനെ ഛപ്പൻ ഭോഗ് എന്നാണ് പറയുന്നത്.
ഗോലോകത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ ശ്രീ രാധികയോട് ചേർന്നു ദിവ്യകമലത്തിൽ വിരാജമാനനാണ്. ഈ കമല പുഷ്പത്തിന് 3 വരി ഇതളുകളാണ് ഉള്ളത്. ആദ്യത്തെ വരിയിൽ 8 -ഉം രണ്ടാമത്തെ വരിയിൽ 16 ഇതളുകളും മൂന്നാമത്തെ വരിയിൽ 32 ദളങ്ങളും ഉണ്ട്. ഈ ദളങ്ങളെല്ലാം ഭഗവാന്റെ സഖികളാണ്. മദ്ധ്യത്തിൽ ഭഗവാനിരിക്കുന്നു. ഇപ്രകാരം 56 സഖികൾ ചേർന്നു ഭഗവാനു സങ്കൽപിക്കുന്ന നിവേദ്യത്തെ ഛപ്പൻ ഭോഗ് എന്നു പറയുന്നു.
ഈ വിഭവങ്ങൾ ഏതെല്ലാമെന്നും വി സ്തരിക്കുന്നുണ്ട്.മലയാളത്തിൽ മുഴുവൻ വിഭവങ്ങളും എഴുതാൻ എളുപ്പമല്ലാത്തതിനാൽ അവ ഏതെന്നു എഴുതുന്നില്ല.
നമ്മുടെ അനന്യ ഭക്തിയുടെ കണ്ണുനീർ ഭഗവാനു നിവേദിച്ചാലും 56 അക്ഷരങ്ങൾ ചേർന്ന നാമാർച്ചന ശുദ്ധ ഭക്തി ചേർത്തു ഭഗവാന്റെ ചരണ കമലങ്ങളിൽ സമർപിച്ചാലും അതു ഭഗവാനു ഛപ്പൻ ഭോഗ് തന്നെ .
No comments:
Post a Comment