Friday, September 06, 2019

പ്രഭാത ചിന്തകൾ
🔅🔅🔅🔅🔅🔅🔅🔅🔅🔅

🔅 _*എല്ലാവർക്കും തങ്ങളുടെ   ദുഖങ്ങൾ പറയാൻ ഒരാൾ ഉണ്ടാവുക എന്നത്‌ വലിയൊരു ആശ്വാസമാണ്‌...മറ്റൊരാളോട്‌ തങ്ങളുടെ വേദനകൾ പങ്കു വക്കുമ്പോൾ മനസ്സിന്റെ ഭാരം പകുതിയായി കുറയുന്നത്‌ കാണാം. ..*_


🔅 _*നല്ലൊരു കേൾവിക്കാരൻ ആവുക എന്നത്‌ പലപ്പോഴും  ഒരു പുണ്യം കൂടി ആവുന്നത്‌ ഇങ്ങനെയാണ്‌  .*_


🔅 _*ആരും കേൾക്കാനില്ലാത്തതിന്റെ പേരിൽ സമനില തെറ്റിയതും ഒരാളെങ്കിലും കേൾക്കാൻ ഉണ്ടെങ്കിൽ തിരുത്താൻ കഴിയുന്നതുമായ ഒട്ടേറെ ജീവിതങ്ങൾ ഉണ്ട്‌ .*_


🔅 _*പരിഹാരം നിർദ്ദേശിക്കുമ്പോൾ അല്ല കേൾവി പ്രസക്തമാവുന്നത്‌. ; കേൾവി തന്നെ ഒരു പരിഹാരം ആണ്‌. ഒന്നു നിലവിളിക്കാൻ പോലും ആകാത്തവരുടെ നിസ്സഹായതക്കുള്ള ഏക പോംവഴി കേൾവി മാത്രം ആണ്‌ .*_


🔅 _*തുറന്നിരിക്കുന്ന കാതുകൾ ആണ്‌ തുറക്കാത്ത പല ജീവിതങ്ങളുടെയും അഭയകേന്ദ്രം ..ആർക്കും എല്ലാ കാര്യങ്ങളും എല്ലാവരോടും പങ്കു വക്കാനാകില്ല . അടുപ്പം കൊണ്ടൊ ആകർഷണീയത കൊണ്ടോ അനുഭവം കൊണ്ടോ ചിലരുടെ മുന്നിൽ മാത്രമാണ്‌  മനസ്സിന്‌ സ്വയം വെളിപ്പെടുത്താനാകൂ ..അതും അനുകൂലമായ മനോനില ഉണ്ടാവുമ്പോൾ മാത്രം .*_


🔅 _*കേൾക്കുന്നവന്റെ സമയത്തേക്കാൾ പറയുന്നവന്റെ സാഹചര്യമാണ്‌ കേൾവിയിൽ പ്രധാനം.. കേൾക്കാൻ ഒരാൾ ഉണ്ടെന്നതും പറയാൻ ഒരിടം ഉണ്ടെന്നതും തരുന്ന ആത്മവിശാസം ചെറുതല്ല....*_

🔅🔅🔅🔅🔅🔅🔅🔅🔅🔅
                  ശുഭദിനം......

No comments: