അലക്‌സാണ്ടർ ചക്രവർത്തി മരിക്കാറായ സമയത്ത് അദ്ദേഹത്തിന് ഒരാഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ." ശവപ്പെട്ടിയിൽ കിടത്തുമ്പോൾ തന്റെ രണ്ടു കൈയും പുറത്തേക്കിടണം". ജീവിതകാലം മുഴുവൻ യുദ്ധം ചെയ്തു കൊണ്ടിരുന്ന അലക്സാണ്ടർ ചക്രവർത്തി, വെറും കൈയോടെയാണ് മടങ്ങുന്നതെന്ന് ജനങ്ങൾ തിരിച്ചറിയട്ടെ. എനിക്കു പറ്റിയ അബദ്ധം ഇനിയാർക്കും സംഭവിക്കരുത് ".
തത്വചിന്തകനായ ഡയോജിനിസ്സ് പല പ്രാവശ്യം ഉപദേശിച്ചു നോക്കിയതാണ്."എത്ര യുദ്ധം ജയിച്ചാലും അങ്ങയ്ക്ക് തൃപ്തി ഉണ്ടാകാൻ പോകുന്നില്ല. ഞാനാകട്ടെ ഒരു യുദ്ധവും ചെയ്യാതെ തന്നെ പരിപൂർണ സംതൃപ്തനായി ഇവിടെ ഇരിക്കുന്നു." പക്ഷെ അതൊന്നും അലക്സാണ്ടർ ചെവിക്കൊണ്ടില്ല. "എനിക്ക് ഏതാനും യുദ്ധം കൂടി ജയിക്കാനുണ്ട്, അതു കഴിഞ്ഞ് അങ്ങയുടെ അടുത്തുവന്ന് സ്വസ്ഥമായി ഇരിക്കാൻ എനിക്കാഗ്രഹമുണ്ട്. പക്ഷെ, അതു നടന്നില്ല. അതിനു മുന്നെ അദ്ദേഹം രോഗബാധിതനായി .
ഇത് ഒരു അലക്സാണ്ടർ ചക്രവർത്തിയുടെ മാത്രം കഥയല്ല. നമ്മൾ ഓരോരുത്തരുടെയും കഥയാണ്.ജീവിതകാലം മുഴുവനും ചെറുതും വലുതുമായ യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നവരാണ് നമ്മളെല്ലാം. സമാധാനം ഒരു മരീചിക പോലെ അകന്നകന്ന് പോകുന്നു. ഒടുവിൽ ഈ യുദ്ധത്തിനിടെ നമ്മളോരോരുത്തരും തളർന്നുവീഴുന്നു.
"നിങ്ങളുടെ വീടിന് തീപിടിച്ചിരിക്കുകയാണ്. നിങ്ങളാകട്ടെ അന്ധതയിലും "
സമയം ഇനിയും വൈകിയിട്ടില്ല. നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയും. കണ്ണിന് യഥാർത്ഥ കാഴ്ച തിരിച്ചു കിട്ടുകയും ചെയ്യും"
അതിനായിരിക്കട്ടെ ഇനിയുള്ള പരിശ്രമം.
(കടപ്പാട്:

No comments:
Post a Comment