Tuesday, September 10, 2019

ഐകമത്യസൂക്തം. ലോകം മുഴുവനും അങ്ങീകരിചിരിക്കുന്ന ലോകപൈതൃക ഗ്രന്ഥമായ ഋഗ്വേദത്തിലെ അവസാന സൂക്തമാണ്. UNESCO കൊടുത്ത പേര് "International manthra of unity" എന്നാണ്. അതിന്‍റെ അര്‍ത്ഥം അറിയാത്തതിന്‍റെ കുഴപ്പം മാത്രമാണ് ഇവിടെ മതേതരക്കാര്‍ക്ക് സംഭവിച്ചത്.
ഐകമത്യ സൂക്തത്തില്‍ ഒരു ദൈവത്തിന്‍റെയോ, ഒരുമതത്തിന്‍റെയോ, ഒരു ധര്‍മ്മത്തിന്‍റെയോ പേര് പോലും പറയുന്നില്ല. ലോകനന്മക്ക് നമ്മള്‍, ഞാന്‍ ഞങ്ങള്‍ ഒന്നിച്ചുനിന്ന് എങ്ങനെപ്രവര്‍ത്തിക്കണം എന്നല്ലാതെ ഒന്നും തന്നെ അതില്‍ പറയുന്നില്ല.
ഇതാണ് ആ മന്ത്രവും അതിന്‍റെ അര്‍ത്ഥവും:

സംഗച്ഛധ്വം

 - നമുക്കൊരുമിച് മുന്നോട്ടു പോകാം,
സംവദത്വം - നമുക്കുള്ളുതുറന്നു സംസാരിക്കാം,
സംവോമനാംസി ജാനതാ - മാനസീകമായി തുറന്നു ചര്‍ച്ചചെയ്തു നമുക്ക് പരസ്പരം അറിയാം,
ദേവാബാഗയതാപൂര്‍വേ സംജാനാനാ ഉപാസതേ - ഏതുകര്‍മ്മം ചെയ്യുമ്പോഴും അത് ഈശ്വരീയ സമര്‍പ്പണമായി നമുക്ക് ചെയ്യാം,
സമാനോ മന്ത്ര: - നമ്മള്‍ ആലപിക്കുന്ന ഏതു പ്രാര്‍ത്ഥനയും ഒരേപോലെയുള്ളതാവട്ടെ,
സമിതി സമാനി - ഏതു ഒത്തുചേരലുകളും നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ഒരേ വീക്ഷണത്തോട് കൂടിയാവട്ടെ,
സമാനം മനസഹചിത്തമേഷാം - നമ്മുടെ മനസ്സ്, ചിന്ത, വീക്ഷണം എല്ലാം ഒരുപോലുള്ളതാവട്ടെ,
സമാനം മന്ത്രം അഭിമന്ത്രമേവ - നമ്മുടെ ചിന്താദാരകള്‍ പരസ്പരം പ്രശംസനീയമാവട്ടെ, എന്‍റെ മന്ത്രത്തിനു അഭിമന്ത്രമാവട്ടെ നിങ്ങളുടെ മന്ത്രം,
സമാനേനവോ ഹവിഷാജുഹോമേ - എല്ലാ സമര്‍പ്പണവും നമുക്ക് ഒരേ ലക്ഷ്യത്തിനു വേണ്ടിയുള്ളതാവട്ടെ,
സമാനീവ ആഹുതി സമാനഹൃദയാനിവഹ - നമ്മുടെ നിലനില്‍പ്പും നമ്മുടെ ഹൃദയമിടിപ്പ് പോലും ഒരേ താളത്തിലും ലയത്തിലും ഉള്ളതാകട്ടെ,
സമാനമസ്തുവോമനോ യഥാവസ്തു സഹാവസതി - ഒരേ മനസ്സോടുകൂടി നമുക്ക് പ്രവര്‍ത്തിച്ചു എത്രകാലം ജീവിക്കുന്നുവോ അത്രയും കാലം ചിരിച്ചുകൊണ്ട് സന്തോഷത്തോടുകൂടി ജീവിക്കാന്‍ നമുക്ക് സാധിക്കട്ടെ.
ഈ മന്ത്രത്തില്‍ മതത്തേയും ദൈവത്തേയും കണ്ടെത്തിയ രാഷ്ട്രീയക്കാരെടെ ബുദ്ധി തെളിയാന്‍ ഒരു മതേതര സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാം.  
sanathanam

No comments: