Friday, October 04, 2019

[04/10, 15:30] Narayana Swami Bhagavatam: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 കന്നി 18 (04/10/2019) വെള്ളി_

*അധ്യായം 24 ,ഭാഗം 5 - കൃഷ്ണാവതാരം - പ്രസ്താവം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*സ്നേഹിക്കാം ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും*
*സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും പ്രതീക്ഷിപ്പാൻ*
*സ്നേഹത്തിൻ ഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം*
*ദേഹമെന്നതിൻ ചൂടിൽ ദഹിച്ചാൽ ദഹിച്ചോട്ടെ*
*മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ!*

*അവിടുത്തേടെ എല്ലാ ലീലകളും ചലനങ്ങളും സ്നേഹ സമ്പുഷ്ടമാണ്. സ്നിഗ്ദ്ധസ്മിതം, സ്നിഗ്ദ്ധൗദാര്യം, സ്നിഗ്ദ്ധവാക്യം, സ്നിഗ്ദ്ധവിക്രമം... കാണാനും എന്തൊരഴക്! ഇങ്ങിനെ സകലരുടേയും ഹൃദയങ്ങളെ മധുരിപ്പിച്ചുകൊണ്ട്, "സൗന്ദര്യോത്തരതോപി സുന്ദരതരം, ത്വദ്രൂപം ആശ്ചര്യതോപ്യാശ്ചര്യം!"  ഭഗവാന്റെ ശ്രീമുഖം ഒരു തവണ കണ്ട ആളുകൾക്ക് നിത്യോത്സവം. അന്ന് കംസന്റെ തടവറയിൽ കൊടികയറിയ കൃഷ്ണാവതാരമഹോത്സവം പിന്നീട് അമ്പാടിയിൽ കുറെ നാൾ തുടർന്നു. പിന്നെ മധുരയിൽ, ദ്വാരകയിൽ. രാമാവതാരത്തിന്റെ സമാപനത്തിൽ എല്ലാവരേയും സരയൂ നദിയിൽ - സച്ചിദാനന്ദപ്രവാഹത്തിൽ - ആമഗ്നരാക്കി. ഉദ്ധവർ, അർജുനൻ എന്നീ ശക്തിയേറിയ മാധ്യമങ്ങളിലൂടെയാണ്. കൃഷ്ണാവതാര സന്ദേശം -ജ്ഞാനപ്രവാഹം - ഇന്നും ലോകത്തിൽ പ്രസരിപ്പിച്ചുകൊണ്ട്, മാനവരാശിയെ മുഴുവൻ സ്നേഹിച്ചുകൊണ്ട്, ആ സ്നേഹസ്വരൂപി ഈ പ്രപഞ്ചത്തെ ഭാസുരമാക്കുന്നത്. ആ ശ്രീകൃഷ്ണപരമാത്മാവിനെ ഞാനിതാ നമസ്കരിക്കുന്നു.*


*ശ്രീശുകൻ ഇത്രയും പറഞ്ഞപ്പോൾ പരീക്ഷിത്ത് ഒന്ന് പരിഭ്രമിച്ചു. ഇത്രേയുള്ളൂ? ഇപ്പോൾ ഭഗവാന്റെ കഥ മുഴുവൻ പറഞ്ഞൂന്ന് വരുത്തിയോ?അവിടുന്ന് സോമവംശവും, സൂര്യവംശവും, പല അവതാരങ്ങളുമൊക്കെ വിസ്തരിപ്പ പറഞ്ഞു. കൃഷ്ണാവതാരം വന്നപ്പോഴേക്കും ശ്ലോകത്തിൽ കഴിയ്ക്കുകയോ? അതുകൊണ്ട് അൽപമൊന്ന് വിസ്തരിച്ച് അവിടുന്ന് പാടികേൾപ്പിക്കണം എന്ന് പ്രാർത്ഥിച്ചപ്പോൾ, തുടർന്ന് ശ്രീശുകൻ ആ അവതാരലീലകൾ അനുസ്മരിച്ചു.*


*പണ്ടെന്നോ നടന്ന സംഭവമായി നാം അവിടുത്തെ എഴുന്നള്ളത്തിനെ കാണരുത്. കരുണാമൂർത്തിയായ അവിടുന്ന് ഓരോ ഹൃദയത്തിലേക്കും എഴുന്നള്ളാൻ തയ്യാറായി ഇരിക്കുകയാണ്. ഓരോ ജീവാത്മാവിനും ഓരോ ശ്രീകൃഷ്ണപരമാത്മാവിനെ സമ്മാനിക്കാനുള്ള കഴിവും, കാരുണ്യവും അവിടുത്തേയ്ക്കുണ്ട്. ഗുരുവായൂരപ്പാ! അടിയങ്ങളുടെ ഹൃദയവും, ഒരു പക്ഷേ കൽത്തുറുങ്കിനേക്കാൾ കഷ്ടമായ അവസ്ഥയിലാണ്. എങ്കിലും അവിടുന്ന് അവിടെ അവതരിയ്ക്കണേ! നമുക്ക് പ്രാർത്ഥിക്കാം. നാം ഓരോരുത്തരുടേയും ഹൃദയകവാടം നാം തുറന്നിടുക. ഭഗവാനു സ്വാഗതമരുളാം. അവിടുന്ന് നമ്മുടെ ഹൃദയത്തിലേക്ക് വരുമ്പോൾ വേണ്ടവണ്ണം സ്വീകരിയ്ക്കാൻ നമുക്ക് അറിയാമോ? നമ്മളെ വേണ്ടരീതിയിൽ കൊണ്ടുനടത്തണേ എന്ന് പ്രാർഥിച്ചുകൊണ്ട് അവതാരാധ്യായത്തിലേക്ക് പ്രവേശിക്കാം.*



    ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 *ഉണ്ണികൃഷ്ണൻ കൈതാരം*

© *സദ്ഗമയ സത്സംഗവേദി*


*തുടരും....*
[04/10, 15:31] Narayana Swami Bhagavatam: *🔱അമ്മേ മൂകാംബികേ ദേവീ*🔱

*🙏ഓം ശ്രീ മഹേശ്വര്യൈ നമഃ*🙏

*കൊല്ലവർഷം 1195 കന്നി  18*
*(4/10/2019) വെള്ളി*

*🌺നവരാത്രി ആറാം ദിവസം*🌺

*🌹കാത്യായനി ദേവി*🌹

🌺🍃🌺🍃🌺🍃🌺🍃🌺

*നവരാത്രിയുടെ ആറാം ദിവസത്തിൽ ദേവിയെ കാത്യായനിയായാണ് ആരാധിക്കുന്നത് ...'വിശുദ്ധിയിലേക്ക് അയനം  ചെയ്യുന്നവള്‍' എന്നാണ് കാത്യായനിയുടെ അർത്ഥം .*

*ത്രിനേത്രയും ചതുര്‍ഭുജയും ചന്ദ്രക്കല ശിരസ്സിൽ ചൂടിയവളുമാണ്  ദേവി. വലതുകൈയിൽ  അഭയമുദ്രയും  വരമുദ്രയും. ഇടതുകൈയില്‍ വാളും, താമരപ്പൂവും.  ദേവീപ്രീതിയാൽ  രോഗം, ദു:ഖം എന്നിവയെല്ലാം  അകന്നു ധനധാന്യ സമൃദ്ധിയുണ്ടാവും. ...*
*സര്‍വ്വൈശ്വര്യദായികയായ  കാത്യായനീദേവി  കാത്യായന മഹർഷിയുടെ  പുത്രിയായാണ്  അവതരിച്ചത്.*  *സിംഹവാഹിനിയായി സർവ്വർക്കും അനുഗ്രഹങ്ങൾ ചൊരിയുന്നു.*

*ആറാം ദിന പൂജ കന്യകമാര്‍ക്കു വളരെ വിശേഷപ്പെട്ടതാണ്.ചണ്ഡികയായും ആരാധിക്കുന്ന പതിവുണ്ട് ധനധാന്യസൗഭാഗ്യങ്ങളുടെ കാരകനായ വ്യാഴത്തിന്റെ ദേവതയാണ് കാത്യായനീ ദേവി. അതിനാൽ കാത്യായനീ ദേവീ പ്രീതിയിലൂടെ വ്യാഴപ്രീതിയും ലഭിക്കും. ചുവന്ന പൂക്കളാണ് ദേവിക്ക് പ്രിയം. ..*

*🙏നവരാത്രിയുടെ ആറാം ദിനത്തിൽ ദേവിയെ കാത്യായനീ ഭാവത്തിൽ പ്രാർത്ഥിക്കേണ്ട മന്ത്രം :*🙏

*🌹"ചന്ദ്രഹാസോജ്ജ്വലകരാ* *ശാര്‍ദ്ദൂലവരവാഹനാ* *കാത്യായനീ*
*ശുഭം ദദ്യാദേവീ* *ദാനവഘാതിനീ"*🌹

*🙏അമ്മേ ശരണം*🙏

*🙏ദേവീ ശരണം*🙏

*🌾ലിനീഷ്*
*സദ്ഗമയ സത്സംഗ വേദി*🌾

*🔱അമ്മേ ജഗദംബികേ ദേവീ*🔱
[04/10, 15:31] Narayana Swami Bhagavatam: *🌹നവരാത്രി ആറാം നാൾ🌹*

*ചണ്ഡ വീരാം ചണ്ഡമായാം*
*ചണ്ഡമുണ്ഡ പ്രഭാംഞ്ജനി*
*പൂജയാമി സദാ ദേവിം* *ചണ്ഡീകാം ചണ്ഡ വിക്രമാം..,*

നവരാത്രി ആറാം നാളിൽ ഷഷ്ഠിയാണ് തിഥി.
കടുംപിങ്ക് നിറത്തിനു പ്രാധാന്യമുള്ള നവരാത്രിയുടെ ആറാം ദിവസം ദേവികാർത്യായനിപൂജയാണ് നടത്തേണ്ടത്. വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവള്‍ എന്നാണ് കാർത്യായനിയുടെ അര്‍ത്ഥം.

കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ(പാർവതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാർത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത് , ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറി. ആദി പരാശക്തി ആയി മഹിഷാസുര മർദ്ധിനി ആയി ദേവി മാറി. നവരാത്രിയിൽ പാർവതിയുടെ കാർത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത് .

അറിവില്ലായ്‌മയ്ക്ക് മേല്‍ ജ്ഞാനം നേടുന്ന വിജയമാണ് ഈ ആറാം ദിവസം നവരാത്രി പൂജയില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുക. ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിംഹവാഹിനിയായി വരുന്നതാണ് കാർത്യായനീരൂപം.

*കാർത്യായിനീ മഹാമായേ*
*മഹായോഗിന്യധീശ്വരി*
*നന്ദഗോപസുതം ദേവീപതിം*
*മേ കുരുദ്ധ്യേ നമഃ*

No comments: