Friday, October 04, 2019

[05/10, 06:46] +91 81548 18748: ഭാഗ്യോദയേന ബഹുജന്മസമാര്‍ജ്ജിതേന സത്സംഗമേവ ലഭതേ
പുരുഷോ യദാ വൈ I അജ്ഞാനഹേതുകൃതമോഹ
മഹാന്ധകാര
നാശം വിധായ ഹി തദോദയതേ വിവേകഃ II

( അനേകജന്മങ്ങളില്‍ അനുഷ്ടിച്ച സല്ക്കര്‍മ്മങ്ങളുടെ ഫലരൂപമായ ഭാഗ്യം എപ്പോള്‍ അനുഭവിക്കാന്‍ തക്കവിധം പാകമാകുന്നുവോ, അപ്പോള്‍ സജ്ജന സംസര്‍ഗ്ഗം ലഭിക്കും. ഉടന്‍ തന്നെ ആത്മസ്വരൂപം അറിയാത്തതിനാലുണ്ടായ ശരീരാദികളിലുള്ള ഭ്രമമാകുന്ന ഗാഢാന്ധകാരം നശിക്കും. വിവേകമാകുന്ന - ആത്മജ്ഞാന മാകുന്ന - സൂര്യനുദിക്കും )

( പദ്മപുരാണം,
ഭാഗവത മാഹാത്മ്യം 2-76 )
[05/10, 07:25] Narayana Swami Bhagavatam: 📚📚📚📚📚📚📚📚📚📚

*വിദ്യാരംഭവും ഗുരുപരമ്പര മഹത്വവും*

"ഓം ഗുരുബ്രഹ്മ, ഗുരു വിഷ്ണുര്‍, ഗുരുദേവോ മഹേശ്വര,
ഗുരു സാക്ഷാല്‍ പരബ്രഹ്മ, തസ്മൈ ശ്രീ ഗുരവേ നമ :"

ആര്‍ഷ ഭാരത സംസ്കാരത്തില്‍ ഗുരു പരമ്പരക്കുള്ള സ്ഥാനം ദൈവതുല്യമോ അതിലുപരിയോ ആകുന്നു. "മാതാ പിതാ ഗുരു ദൈവം" എന്ന മഹത്തായ സന്ദേശം ഉദ്ധരിക്കുമ്പോള്‍, ഭൂമിയില്‍ ജന്മം തന്ന മാതാവ് പ്രഥമ സ്ഥാനത്തിലും, മാതാവിലൂടെ കുട്ടി മനസ്സിലാക്കിയ പിതാവ് രണ്ടാമതും , മാതാ പിതാക്കള്‍ വിദ്യാരംഭ ത്തിലൂടെ കുട്ടിയെ ഏല്‍പ്പിക്കുന്ന ഗുരുക്കന്മാര്‍ മൂന്നാമതും, ഗുരുവിലൂടെ ദൈവ സങ്കല്‍പ്പവും ആത്മബോധവും ഗ്രഹിക്കുന്ന കുട്ടിയുടെ ജീവിതത്തില്‍ ദൈവം നാലാമതും കടന്നു വരുന്നു. മാതാപിതാക്കളെ പ്രദക്ഷിണം ചെയ്യുക വഴി സകല ലോകങ്ങളെയും ചുറ്റിവന്നു അഥവാ സര്‍വ്വ ലോകങ്ങലേക്കാളും മഹത്വമാണ് മാതാപിതാക്കള്‍ക്കുള്ളത് എന്ന് നമ്മെ പഠിപ്പിക്കുന്ന ഗണേശഭഗവാന്‍റെ കഥയും, എന്റെ മുന്നില്‍ ഗുരുവും ദൈവവും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടാല്‍ ആദ്യം ഞാന്‍ ഗുരുവിനെ പ്രണമിക്കും എന്ന് പറഞ്ഞു തന്ന മഹത് വചനങ്ങളും മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും മഹിമ നമുക്ക് മനസ്സിലാക്കി തരുന്നു. ഇവിടെ ദൈവം എന്നത് ആത്മജ്ഞാനവും പരമമായ അറിവും, ബോധവും ആകുന്നു.

ഹിന്ദു ധര്‍മ്മമനുസരിച്ച് വിദ്യാരംഭ ദിവസം വിശിഷ്ടമാകുന്നത് മാതാവും പിതാവും ഗുരുവും ദൈവവും ഒന്ന് ചേരുന്ന പവിത്രമായ മുഹൂര്‍ത്തമായതുകൊണ്ട് തന്നെ. ഒരു കുട്ടിയുടെ ഭൌതികവും ആത്മീയവും ആയ വളര്‍ച്ചക്ക് അടിസ്ഥാനമാകുന്ന സനാതനമൂല്യങ്ങള്‍ കുട്ടിയിലേക്ക് ആദ്യമായി വന്നു ചേരുന്നതോ തുടക്കം കുറിക്കുന്നതോ ആയ മുഹൂര്‍ത്തമായതിനാല്‍ വിദ്യാരംഭം പരമപ്രധാന്യമര്‍ഹിക്കുന്നു. ഗുരുവിന്‍റെ പ്രാധാന്യവും ഗുരുത്വത്തിന്‍റെ മഹത്വവും കുട്ടിയിലേക്ക് പകര്‍ന്നു കൊടുക്കുന്ന വിദ്യാരംഭ ദിവസം ഹിന്ദു പുരാണങ്ങള്‍ പ്രകാരം ഏറ്റവും വിശിഷ്യമായ ദിവസമാകുന്നു.

മഹിഷാസുര മര്‍ദ്ദിനിയായ ദേവി സര്‍വ്വലോകഹിതാര്‍ത്ഥം അസുരനെ നിഗ്രഹിക്കുകയും വിജയദശമി നാളില്‍ സകലഭക്തര്‍ക്കും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു. ദേവന്മാരാല്‍ അസാധ്യമായ മഹിഷാസുരനിഗ്രഹത്തിലൂടെ അശാന്തിയില്‍ നിന്നും ശാന്തിയിലേക്കും, തമസ്സില്‍ നിന്നും പ്രകാശത്തിലേക്കും, അജ്ഞാനത്തില്‍ നിന്നും ജ്ഞാനത്തിലേക്കും ഭക്തരെ നയിച്ച പരാശക്തിയായ ജഗന്മാതാവ് സകല വിദ്യാ വിലാസിനിയായി സരസ്വതി ദേവിയായി പദ്മ ദളങ്ങളില്‍ അനുഗ്രഹം നല്‍കി വിരാജിക്കുന്നു. സകല വിഘ്നങ്ങളും അകറ്റുവാന്‍ ഗണപതി ഭഗവാനേയും, വാണീശ്വരിയേയും, ഐശ്വര്യ ദായിനിയായ ലക്ഷ്മി ദേവിയും മനസ്സില്‍ ധ്യാനിച്ച്‌ ഗുരു സമക്ഷത്തില്‍ കുട്ടികള്‍ വിദ്യാരംഭം കുറിക്കുമ്പോള്‍, ഗുരുശിഷ്യ ബന്ധത്തിന്‍റെ ഉദാത്ത സങ്കല്‍പ്പമായ ഗുരുദക്ഷിണയിലൂടെ അറിവിന്‍റെ തുടക്കം കുറിക്കുന്ന ശിഷ്യന്‍റെ ജീവിത യാത്രയില്‍ താങ്ങും തണലുമായി ഗുരുവിന്‍റെ ഉപദേശങ്ങള്‍ എന്നും വഴികാട്ടുന്നു.

സംസ്കൃതഭാഷയില്‍ അന്ധകാരമെന്ന അര്‍ഥം വരുന്ന 'ഗു' എന്ന പദവും, അകറ്റുന്ന എന്ന അര്‍ഥം വരുന്ന 'രു' എന്ന പദവും കൂടിച്ചേരുമ്പോള്‍ ഗുരു എന്നതു മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്‍റെ വെളിച്ചം പകരുന്ന അഥവാ പരമ മായ സത്യം മനസ്സിലാക്കി തരുന്ന സാക്ഷാല്‍ ദൈവം തന്നെയാകുന്നു. "ഗുരു ബ്രഹ്മ ഗുരുര്‍ വിഷ്ണു " എന്ന് തുടങ്ങുന്ന ശ്ലോകം ഗുരു സാക്ഷാല്‍ പരബ്രഹ്മം തന്നെയാണെന്ന് ഉദ്ധരിക്കുന്നു. ഗുരുവിലൂടെ അല്ലാതെ, ഗുരുവിന്‍റെ അനുഗ്രഹത്തിലൂടെ അല്ലാതെ ഭഗവാന്‍റെ കൃപ നമ്മളിലേക്ക് എത്തുന്നത്‌ അസാധ്യം തന്നെ.

ലോകത്തിന്‍റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിനു അഭിമാനിക്കുവാന്‍ നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ഈ മഹത്തായ സംസ്കാരം കാലാകാലങ്ങളില്‍ ജീവിച്ചിരുന്ന ഗുരുപരമ്പരകളിലൂടെ ശിഷ്യരിലേക്കും, മറ്റുള്ളവരിലേക്കും കൈമാറി വന്നവതന്നെയാണ്. വസിഷ്ടാശ്രമവും, സാന്ദീപിനി ആശ്രമവും രാമനും കൃഷ്ണനും ആത്മോപദേശമേകിയെങ്കില്‍ സ്വാമി വിവേകാനന്ദനും, ചട്ടമ്പിസ്വാമികളും, ശ്രീ നാരായണ ഗുരുവും മറ്റു ഗുരുക്കന്മാരും ഇന്നും നമ്മളിലേക്ക് ആ അറിവിന്‍റെ ഗംഗാ പ്രവാഹം എത്തിച്ചുതരുന്നു.

ഈ സനാതനമായ മഹത്തായ പാരമ്പര്യവും അതിലൂടെ കൈമാറി വന്ന ശ്രേഷ്ഠമായ സംസ്കാരവും അറിവും തികച്ചും ഈശ്വരീയമാണ്. അതുകൊണ്ട് തന്നെ വിദ്യാരംഭത്തിന്‍റെ പ്രാധാന്യവും ഗുരുപരമ്പര മഹത്വവും കാലാധിവര്‍ത്തിയായി ഈ മണ്ണില്‍ നിലനില്‍ക്കുക തന്നെ ചെയ്യും.

📚📚📚📚📚📚📚📚📚📚
[05/10, 07:26] Narayana Swami Bhagavatam: 🙏നമസ്‍തേ🙏

സന്തോഷമാണ് ഏറ്റവും വലിയ നേട്ടം. സത്യസന്ധരായ കൂട്ടുകാരാണ് ഏറ്റവും മികച്ച സമ്പാദ്യം. ചോദ്യമാണ് വിദ്യ നേടാൻ ഉത്തമം. ക്ഷമായാണ് ഏറ്റവും നല്ല ആനന്ദം.....


മനുഷ്യർ ആരും എല്ലാം തികഞ്ഞവരല്ല. നിരന്തര കർമ്മങ്ങളിൽ ഏർപ്പെടുമ്പോൾ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികം. അത് മനസ്സിലാക്കുന്നവർ മറ്റുള്ളവരുടെ തെറ്റുകൾ പൊറുക്കാൻ തയ്യാറാകുന്നു. അഹന്തയില്ലാത്ത ഒരു മനസ്സിനേ ക്ഷമിക്കാനുള്ള ശക്തിയുണ്ടാകൂ. ക്ഷമ ശീലമാക്കിയവർ യോഗികളാണ്. ക്രോധത്തിനും വിദ്വേഷത്തിനും എതിരായുള്ള ആയുധമാണ് ക്ഷമ. മനുഷ്യന്റെ ഏറ്റവും ശ്രേഷ്ഠമായ ശീലമാണ് ക്ഷമാശീലം....🙏🌞🙏

No comments: