Sunday, October 13, 2019

[13/10, 14:04] Reghu SANATHANA: 🥥🥥🥥🥥🥥🥥🥥🥥🥥

  *വിശ്വാസവും,ശാസ്ത്രവും*
                       

*ഉടച്ച നാളികേരം മലർത്തിവയ്ക്കരുത്.*


          മൃതദേഹം കിടത്തിയിരിക്കുന്നതിന് സമീപം എണ്ണയൊഴിച്ച് തിരി കത്തിക്കുന്നത് ഉടച്ച നാളികേരത്തിലാണ്. ഉടച്ച നാളികേരം മലർത്തിവയ്ക്കുന്നത് കണ്ടാൽ പഴമക്കാർ ശകാരിക്കുന്നതിന് ഒരു കാരണം ഇതാണ്. കൂടാതെ ഭക്ഷ്യവസ്തു മലർത്തി വച്ച് മലിനപ്പെടുത്തരുതെന്ന നിർബന്ധവും  അവർക്കുണ്ടായിരുന്നു.

 അന്നം ബ്രഹ്മമാണെന്നും അതിനെ നിന്ദിക്കരുതെന്നും നമ്മുടെ പൂർവ്വികർ വിശ്വസിച്ചിരുന്നു. ആഹാരവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിന് എന്തെല്ലാം ഗുണങ്ങൾ ചെയ്യുന്നുവെന്നും അവർ മനസ്സിലാക്കിയിരുന്നു.

 അതിനാൽ അതിനെ വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കണമെന്ന് അവർ നിഷ്ക്കർഷിച്ചിരുന്നു.

ഉടച്ച നാളികേരം മലർത്തിവെച്ചാൽ അതിനുള്ളിൽ ക്ഷുദ്രജീവികൾ പ്രവേശിക്കുകയും അതിൽ നിന്നുണ്ടാകുന്ന വിഷാംശം അറിയാതെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. അതു കൊണ്ടാണ് ഉടച്ച നാളികേരം മലർത്തിവെക്കരുതെന്നു പറയുന്നത്.


🥥🥥🥥🥥🥥🥥🥥🥥🥥
[13/10, 14:07] Reghu SANATHANA: 🔥 *മൃത്യുഞ്ജയ ഹോമം* 🔥

*ആദ്യം മന്ത്രം പരിചയപ്പെടാം*

*മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം.ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്*. *കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു*.

*ആദ്യം ധ്യാനം ചൊല്ലണം ..അത് ഇപ്രകാരമാണ്*.

*നമ: ശിവാഭ്യാംനവയൌവനാഭ്യാം*

*പരസ്പരാശ്ലിഷ്ടവപുര്‍ധരാഭ്യാം*

*നാഗേന്ദ്രകന്യാംവൃഷകേതനാഭ്യാം*

*നമോനമ:ശങ്കര പാര്‍വതിഭ്യാം*

*മന്ത്രാര്‍ത്ഥം* ✍


*വെള്ളരിവണ്ടിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെമരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേഎന്‍റെ മരണം സ്വാഭാവികമുള്ളതാക്കിഎന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ*.


*ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌*.


*അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്*.
*മൃത്യുഞ്ജയ മന്ത്രം ഗുരു ഉപദേശത്തോടെ ചൊല്ലേണ്ടതാണ് എന്നാണ് ശാസ്ത്രം*.
*എന്നാൽ അക്ഷര തെറ്റു ഇല്ലാതെ ജപിക്കാൻ കഴിയുന്നവർക്ക് ശ്രീ പരമേശ്വരനെ ഗുരുവായി സങ്കല്പിച്ചു ജപിച്ചു തുടങ്ങാം*

*ചൊല്ലിയ ശേഷം അറിഞ്ഞും അറിയാതെയും വന്ന തെറ്റുകൾക്ക് ഭഗവാനോട് ക്ഷമ ചോദിക്കുകയും വേണം*

 
*ഓം ത്ര്യംബകം യജാമഹെ*

*സുഗന്ധിം പുഷ്ടി വര്‍ദ്ധനം*

*ഉര്‍വാരുകമിവ ബന്ധനാത്*

*മൃത്യോര്‍ മുക്ഷീയ മാമൃതാത്*

ॐ *ഓം = ഓംകാരം, പ്രണവമന്ത്രം*

*ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ*

*യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു*

*സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ*

*പുഷ്ടി = പുഷ്ടി, അഭിവൃദ്ധി*

*വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്*

*ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)*

*ഇവ = പോലെ*

*ബന്ധനാന് = ബന്ധനത്തിൽ നിന്ന്*

*(മത്ത്ങ്ങയെ /(വെള്ളരിയിൽ )അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.)*

*മൃത്യോഃ = മരണത്തിൽ നിന്ന്*

*മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക*

*മാ = അല്ല*

*അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്*

*( മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല.)*



*നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം*.
*ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108 , 1008  ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു*.

*മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്*.

*നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു*.
*ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌*.

*പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.  ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു*.

🙏 *മഹാ മൃത്യുഞ്ജയ ഹോമം*🙏

*ജീവിതത്തില് ഏതെങ്കിലും ഘട്ടത്തില് പ്രതിസന്ധികള് നേരിടാത്തവര് ഇല്ല. ജാതകവശാലും   കർമ്മവൈകല്യം മൂലവും വിഷമങ്ങള് ഉണ്ടാകാം. അത്തരം വിഷമങ്ങള്ക്ക്  ഒരളവു വരെ പരിഹാരം ചെയ്യുന്നതിനായി വൈദീക താന്ത്രിക കര്മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്മ്മങ്ങളില് ഏറ്റവും പ്രാധാന്യം ഏറിയതാണ് ഹോമങ്ങള്. ദശാപഹാരകാലം വളരെ ദോഷകരവും ആയുസ്സിനെ ഹനിക്കാന്പോലും പര്യാപ്തവുമാകുമ്പോള് ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില് നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്ഘായുസ്സോടെയും  ജീവിക്കാന് ശിവ പ്രീതികരമായ  മൃത്യുഞ്ജയഹോമം നടത്തുന്നു. മൂര്ത്തി ഭേദം അനുസരിച്ച് പേരാല് മൊട്ടുകൊണ്ടും കറുക കൊണ്ടും അമൃത് കൊണ്ടും ഹോമം നടത്താറുണ്ട്. പ്രധാന ദ്രവ്യങ്ങൾ  7 എണ്ണമാണ് അമൃത വള്ളി  പേരാൽ മൊട്ട് കറുത്ത എള്ള് ബലികറുക പശുവിൻ പാൽ മധുരമില്ലാത്ത പാൽപ്പായചോറ് പശുവിൻ നെയ്യ് . എത്ര കഠിന  ജ്വര രോഗങ്ങള്ക്കും ഈ ഹോമം പരിഹാരമാണ്. കൂടാതെ, ജീവിതത്തിലേക്ക് തിരികെവരാന് യാതൊരു സാധ്യതയും ഇല്ലാതെ സന്നിഗ്ധാവസ്ഥയില് (കോമ) തുടരുന്ന രോഗികളുടെ കാര്യത്തില് മൃത്യുഞ്ജയ ഹോമത്തിലൂടെ ദുരിതജീവിതത്തില്നിന്ന് മോക്ഷം നല്കാനും സാധിക്കുന്നു*.

*ഈ ഹോമം പാപഹരം കൂടിആയതിനാലാണ് ഇപ്രകാരം സാധിക്കുന്നത്*.
*ജ്യോതിഷവുമായി ബന്ധപ്പെട്ട് മറ്റൊരു അവസരത്തില് കൂടി ഈവഴിപാട് നിര്ദ്ദേശിക്കുകയാണ്*.
*അടുത്ത ബന്ധുക്കള് മരിക്കുന്ന സമയം 'പിണ്ഡനൂല്, വസുപഞ്ചകം, കരിനാള് ( തമിഴ്പക്ഷം) തുടങ്ങിയ ദോഷങ്ങള് ഉണ്ടെങ്കില്  ബലി കര്മ്മം ചെയ്യേണ്ടവര് (മക്കള്, അനന്തരവര്, ചെറുമക്കള് തുടങ്ങിയവര്) ഗൃഹത്തില് (തറവാട്ടില്) ഒരു കൂട്ടുമൃത്യുഞ്ജയ ഹോമം ചെയ്യുന്നത് ഗുണകരം ആയിരിക്കും*. *പ്രത്യേകിച്ച് മരണസമയത്തെ ദോഷത്തിനു മറ്റു പരിഹാരങ്ങള് ചെയ്യാന് കഴിഞ്ഞില്ല എങ്കില്*.


*മൃത്യുഞ്ജയഹോമത്തിന്റെ ചെലവു താങ്ങാന് കഴിയാത്തവര് ശിവക്ഷേത്രത്തില് ഭക്തിപൂര്വ്വം മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തിയാലും അപകടം ഒഴിവാക്കാന്കഴിയും*.


*വിധിയെ പരിഹാരങ്ങള്കൊണ്ട്  തടയാന് സാധിക്കില്ല എന്നത് കര്മ്മവിപാക പ്രകരണത്തില് വ്യക്തമായി  സൂചിപ്പിച്ചിട്ടുണ്ട്. എന്നാല് ഈശ്വര ഭജനത്തിലൂടെ വിധിയുടെ ഗതി മാറ്റി വിടാന് കഴിയും എന്നത് നിസ്തർക്കമാണ്*.


*ഗുരു ഉപദേശമില്ലാതെ മന്ത്രം ജപിച്ചാൽ വിപരീതഫലം ഉണ്ടാക്കും. ഋഷി:ചന്ദോദേവതകളെ ഉ പന്യസിക്കാതെ മന്ത്രം ജപിക്കരുത് .അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം*.


*മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു*.


*ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌*.

*ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു*.

*ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഈ മന്ത്രം യജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്*.


🔥🌹 *യജ്ഞവും ,ഹോമവും*🌹🔥


*പ്രപഞ്ച സത്യങ്ങളെ തൊട്ടറിഞ്ഞ മഹത്തായ ഒരു സംസ്കാരത്തിന്‍റെ പ്രകൃതിയോടുള്ള സമര്‍പ്പണമാണ് യജ്ഞവും ,ഹോമവും* .

*വിശിഷ്ടമായ പദാര്‍ഥങ്ങള്‍ ഭക്ഷിക്കുകയോ ,ഉപയോഗിക്കുകയോ ചെയ്യാതെ തീയില്‍ ഇട്ടു കളയുന്ന വിഡ്ഢിത്തത്തെ പല “അറിവുള്ളവരും” പരിഹസിക്കാറുണ്ട്.  ദ്രവ്യത്തെ കുറിച്ച് അറിവുള്ളവര്‍ അങ്ങനെ പറയില്ല .അഗ്നിയില്‍ ഇടുന്ന വസ്തു അതിന്‍റെ സ്ഥൂല രൂപം നശിപ്പിച്ച് സൂക്ഷ്മ രൂപത്തില്‍ വര്‍ത്തിക്കുന്നു എന്ന് യജുര്‍വേദം പറയുന്നു . “ഗ്രഹാംസ് ലോ ഓഫ് ഡിഫ്യൂഷന്‍ ഓഫ് ഗ്യാസ് ” എന്നൊരു നിയമം ഇത് സംബന്ധിച്ച് ആധുനിക ശാസ്ത്രത്തില്‍ നിലവിലുണ്ട്* .

*ഗ്യാസ് എത്രയും സൂക്ഷ്മം ആകുന്നുവോ അത്രയും കൂടുതല്‍ അത് വായുവില്‍ ലയിക്കും എന്ന് ഈ നിയമം പറയുന്നു . ഇത് തന്നെയാണ് യജുര്‍ വേദത്തില്‍ പറഞ്ഞിരിക്കുന്നത്* .”

*സ്വാഹാ കൃതേ ഊര്‍ധ്വനഭസം മാരുതം ഗശ്ചതം*”

*എന്ന് വേദത്തിലും പറയുന്നു ..! അഗ്നിക്ക് മാത്രമേ കെട്ടി നില്‍ക്കുന്ന വായുവിനെ വിഘടിപ്പിച്ചു പുറന്തള്ളാനും അതിനെ ചലിപ്പിക്കാനും കഴിയുകയുള്ളൂ* .

*ചൂട് കൂടിയ വായു ഉള്ള സ്ഥലത്തേക്ക് തണുത്ത വായു കടന്നു കയറിയാല്‍ മാത്രമേ കാറ്റ് ഉണ്ടാകയുള്ളൂ എന്ന് ശാസ്ത്രം ..! വായുവിനെ യജ്ഞത്തിലൂടെ ചൂടാക്കുന്നു ..! അതില്‍ ഔഷധികളും അന്നവും സൂക്ഷ്മ രൂപത്തിലാക്കി വ്യാപനം ചെയ്യിക്കുക വഴി പ്രകൃതിതന്നെ ശുദ്ധമാകുന്നു ..! ഹോമം വായു ശുദ്ധി ചെയ്യുന്നെങ്കില്‍ യജ്ഞം അത് മാത്രമല്ല ചെയ്യുന്നത് ..! ഹോമം സൂര്യോദയത്തിനു മുന്‍പ് ആണെങ്കില്‍ യജ്ഞം സൂര്യന്‍ ഉദിച്ചു കഴിഞ്ഞാണ് ചെയ്യുന്നത്* .

*ശരിക്കും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തന്നെ അതിനു വേണം ..! ആല്‍ഡീഹൈഡും ആല്‍ക്കഹോളും ഓക്സീകൃതമാകാന്‍ വേണ്ടിയാണ് ആചാര്യന്മാര്‍ ഇങ്ങനെ നിര്‍ദേശിക്കുന്നത് ..! ഹൈഡ്രോകാര്‍ബണും ,ഫീനോളും ധാരാളം ഉണ്ടാകാന്‍ ശരിയായ സൂര്യപ്രകാശം വേണം ..!ഇത്രയൊക്കെ7 ശാസ്ത്രീയമായി ചിന്തിക്കാന്‍ കഴിഞ്ഞ നമ്മുടെ ഋഷീശ്വരന്മാരെ നമ്മള്‍ എങ്ങനെ കരുതണം ..? ഒരു പരീക്ഷണശാലയും അവര്‍ക്കുണ്ടായിരുന്നില്ല ..! ഒരു ഡോക്ട്രേറ്റും അവര്‍ നേടിയിരുന്നില്ല* .

*സോമലതാതികളായ ഔഷധങ്ങള്‍ ,നെയ്യ് ,പാല്‍ ,അന്നം തുടങ്ങിയ പോഷക പദാര്‍ഥങ്ങള്‍ ,തേന്‍ ,ശര്‍ക്കര തുടങ്ങിയ മധുര പദാര്‍ഥങ്ങള്‍ ,,കസ്തൂരി ,കേസരം തുടങ്ങിയ സുഗന്ധ വസ്തുക്കള്‍ ..തുടങ്ങിയവയെ അഗ്നിയില്‍ ഹോമിച്ചു വിഘടിപ്പിച്ചു വായുവില്‍ ലയിപ്പിച്ചു മേഘമാക്കി അതിനെ മഴയായി സര്‍വ്വ സൂക്ഷ സൂക്ഷ്മേതര ജീവജാലങ്ങള്‍ക്കും ,പ്രകൃതിക്ക് തന്നെയും ഉപയുക്തമാക്കിയ മഹത്തായൊരു സംസ്കാരത്തി ന്‍റെ ശേഷിപ്പുകള്‍ ആകാന്‍ കഴിഞ്ഞ നാം അത് അറിഞ്ഞില്ലങ്കില്‍ ഗുരുനിന്ദ തന്നെയല്ലേ..?ശതപതബ്രാഹ്മണത്തില്‍ പറയുന്നു*

” *അഗ്നെര്‍ വൈ ധൂമോര്‍ ജയതെ ..ധൂമാദഭ്രം അഭ്രാത് വൃഷ്ട്ടിരഗ്നെര്‍വാ ഏതാ ജായതേ*”

*അതായത് ഹോമദ്രവ്യം അഗ്നിയില്‍ ഇടുമ്പോള്‍ അതില്‍ നിന്ന് ധൂമവും (പുക ) ബാഷ്പ്പവും ഉണ്ടാകുന്നു ..! അത് വായുവിനോട് ചേര്‍ന്ന് മുകളിലേക്ക് ഉയരുന്നു ..! അതിലെ കണങ്ങള്‍ വായുവി ന്‍റെ സഹായത്താല്‍ ഒന്നിച്ചു ചേര്‍ന്ന് മേഘമാകുന്നു ..! ഔഷധം നിറഞ്ഞ ആ മേഘത്തില്‍ നിന്നും മഴയുണ്ടാകുന്നു*.

*ആ മഴയില്‍ നിന്നും ഔഷധികളും ,അന്നവും അന്നത്തില്‍ നിന്ന് ധാതുവും ധാതുവില്‍ നിന്ന് ആരോഗ്യമുള്ള ശരീരവും ആ ശരീരത്തില്‍ നിന്ന് കര്‍മ്മവും ഉണ്ടാകുന്നു ..! ഇങ്ങനെ ശാസ്ത്രീയമായ പ്രകൃതി പരിപാലനം  മറ്റാര്‍ക്കുണ്ട് ..? ഏതൊരു യാഗം കഴിയുമ്പോഴും നമുക്കറിയാം അവസാനം മഴ പെയ്തിരിക്കും*.

*ആ മഴത്തുള്ളിയുടെ പവിത്രത ആലോചിച്ചു നോക്കൂ ..!!ഇത് പറയുമ്പോള്‍ ഋഗ്വേദത്തിലെ അഗ്നി ദേവനോടുള്ള ഒരു പ്രാര്‍ത്ഥന മാത്രം മനസ്സില്‍*


“ *യദംഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി തവേത്തല്‍ സത്യമംഗിര:*”

*കാരിക്കോട് ദേവി ക്ഷേത്രം 13-10-2019*✍

No comments: