[17/10, 04:50] Reghu SANATHANA: *🎼ദേഹ സമത്വം*
അംഗാനാം സമതാം വിദ്യാത്
സമേ ബ്രഹ്മണിലീയതേ
നോചേന്നൈവ സമാനത്വം
ഋജുത്വം ശുഷ്കവൃക്ഷവത് .
ദേഹാവയവങ്ങൾക്ക് സമത്വം വന്നുചേരുന്നത് സർവ്വത്ര സമമായ ബ്രഹ്മത്തിൽ ലയിക്കുമ്പോഴാണെന്നറിയേണ്ടതാണ്. അങ്ങനെയല്ലെന്ന് വന്നാൽ ഉണങ്ങി വരളുന്ന വൃക്ഷത്തിനെന്നപോലെ സമത്വവും ഋജുത്വവും സംഭവിക്കുകയേയില്ല.
നോചേന്നൈവ സമാനത്വം
ദേഹം പഞ്ചഭൂത നിർമ്മിതമായ ജഡമാണ്. അതിനു ചൈതന്യവും ഓജസ്സും നൽകുന്നത് ബോധാത്മാവാണ്. ആത്മാവിനെ വിസ്മരിച്ച് ഭോഗങ്ങളിൽ ഏർപ്പെടുന്നവരുടെ ദേഹം ഉണങ്ങി വരളുന്ന വൃക്ഷമെന്നപോലെ ദിവസംതോറും ക്ഷീണിച്ചവശമായി ഭവിക്കും. നേരെമറിച്ച് സർവ്വത്ര സമമായി നിറഞ്ഞു വിലസുന്ന ബ്രഹ്മത്തെ ഭാവന ചെയ്തുറപ്പിക്കുന്നവരുടെ ദേഹം അഭൂതപൂർവ്വമായ ഓജസ്സും തേജസ്സും കൊണ്ടു നിറയും. ബ്രഹ്മ നിഷ്ഠന്മാരുടെ മുഖത്തും മറ്റും വന്നുചേരുന്ന അസാധാരണമായ കാന്തിതന്നെ ഇതിനു തെളിവാണ്. അതുകൊണ്ടു ചിത്തം ബ്രഹ്മലീനമാകുന്നതാണ് ദേഹസമത്വം.
[17/10, 04:50] Reghu SANATHANA: SADDARSHANAM
Remove the cause of divisions, which is ignorance. The Triputi-triad of Jiva Jagat Iswara is only the effect of ignorance of Divisionless entity, the Existence principle, Sat Brahman which is Advaita Abheda.
Existence is not a part product or property of Jiva, Jagat or Iswara. It is an entity different from all three but pervades all three. It only lends Existence to all three. Is-ness is the TRUTH. One who has this Knowledge of Divisionless Existence has Saddarshanam, after which there is no ignorance, no bedha, no dvaitam and the Triputi of Jiva, Jagat, Iswara disappears. It is only elimination of various Nama Rupas. Perception of divisions is not the problem but losing sight of the Divisionless and its misunderstanding is the problem. One can inquire into any of these three to arrive to Existence, but the simplest is to enquire into 'I' the Ahamkāra. Once this Ahamkāra is reduced to Nama Rupa, then the other two need not be separately eliminated. This leads to Who am I vichara. Go to the Adhisthānam of I to know the Truth of I.
Om. Swami Paramarthananda.
Will continue.
[17/10, 04:50] Reghu SANATHANA: सदाचारः
SADĀCĀRAH
Sannyāsa : In the Uddhava Gita, the Lord says, "Amongst the four stages of life, I am the fourth (sannyāsa)"
(āsramānām aham turyo) and "amongst the dharmas, I am renunciation" (dharmānām asmi sannyāsah). Sannyāsa is thus described as the special glory (vibhūti) of the Lord. It is characterised by total renunciation (samyak nyāsa).
In the other stages, the notion, 'I am a student, a house-holder or retired person' is emphasised so that man does his duty according to that stage. However, a sannyāsi should renounce even the thought, 'I am a renunciate'. This happens only when identification with the body and mind is renounced. Such renunciation leads to the realisation of the immortal Self (tyāgena eke amrtatvam ānasuh). Hence a man of Realisation is a true renunciate and the fulfillment of sannyāsa is in Self-Realisation and not just in donning the ochre robes symbolising renunciation (naiva kāsāya-vāsasā).
Om. Swamini Vimalananda.
Will continue.
[17/10, 04:50] Reghu SANATHANA: അപരോക്ഷാനുഭൂതി -115
പത്താമത്തെ യോഗാംഗമാണു ദൃക്സ്ഥിതി അഥവാ ദൃഷ്ടിസ്ഥിരത. അതാണിനി അടുത്ത രണ്ടു പദ്യങ്ങൾ കൊണ്ടു വിവരിക്കുന്നത്.
ദൃഷ്ടിം ജ്ഞാനമയീം കൃത്വാ
പശ്യേദ് ബ്രഹ്മമയം ജഗത്
സാദൃഷ്ടിഃ പരമോദാരാ
നനാസാഗ്രാവലോകനീ (116)
ജ്ഞാനമയമായ കാഴ്ചപ്പാടുറപ്പിച്ചുകൊണ്ടു ജഗത്തിനെ ബ്രഹ്മമയമായി കാണുക. ആ ദൃഷ്ടിയാണ് അങ്ങേയറ്റം ദിവ്യത നിറഞ്ഞ സ്ഥിരദൃഷ്ടി.
സാദൃഷ്ടിഃ പരമോദാരാ
ആ ദൃഷ്ടിയാണ് അങ്ങേയറ്റം ദിവ്യത നിറഞ്ഞ സ്ഥിരദൃഷ്ടി. ഏതു ദൃഷ്ടി? ജ്ഞാനദൃഷ്ടി. സർവ്വം ബ്രഹ്മമയം എന്ന വസ്തുസ്ഥിതി ശാസ്ത്രീയമായി ബുദ്ധിക്കുറപ്പുവരുത്തുക. അതോടുകൂടി ഉള്ളിലെ ജ്ഞാനക്കണ്ണു തുറക്കും. തുടർന്ന് ബാഹ്യനേത്രങ്ങളിൽ കൂടി ജഗത്തിനെ മുഴുവൻ ബ്രഹ്മമയമായി അനുഭവിക്കാനും കഴിയും. ഇതാണു ദിവ്യത നിറഞ്ഞ സ്ഥിരദൃഷ്ടി. ധ്യാനവേളയിൽ ദൃഷ്ടി നാസാഗ്രത്തിലുറപ്പിക്കണമെന്നും മറ്റും നിയമം കാണുന്നുണ്ട്. അതൊക്കെ നല്ലതുതന്നെ. അതൊക്കെ നിരന്തരമായ ബ്രഹ്മഭാവനയ്ക്കു വഴിതെളിച്ചില്ലെങ്കിൽ വെറും ബാഹ്യവ്യായാമമായി പരിണമിക്കുമെന്നു താല്പര്യം.
ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[17/10, 04:50] Reghu SANATHANA: വിവേകചൂഡാമണി - 55
ബാഹ്യ പ്രപഞ്ചത്തിലെ വസ്തുക്കളെ അവലോകനം ചെയ്തും അപഗ്രഥനം നടത്തിയും ജീവിതരഹസ്യത്തെ അന്വേഷിക്കുന്നു, ഭൗതിക ശാസ്ത്രജ്ഞൻമാർ. ആദ്ധ്യാത്മിക ശാസ്ത്രജ്ഞന്മാരായ ഋഷിമാരാവട്ടെ, നമ്മുടെ അന്തർ മണ്ഡലങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് ജീവിതത്തിന്റെ അടിസ്ഥാനഘടകമെന്തെന്നറിയാൻ ശ്രമിക്കുന്നു. പരിണാമ വിധേയമല്ലാത്തതും സർവ്വ വ്യാപകവുമായ 'സത്യ'മാണ് പൊതുവായ മൂലഘടകം. ആ നിലയ്ക്ക് ജീവിതത്തെക്കുറിച്ച് സൂക്ഷ്മാന്വേഷണം നടത്തി 'ശുദ്ധരൂപ'ത്തിൽ അതിനെ അറിയാനിടയായാകുമ്പോൾ നമുക്ക് അനുഭവിക്കാറാകും, ആ സത്തായ ജീവചൈതന്യം സ്ഥലകാല പരിമിതികളിൽ ഒതുങ്ങാതെ എങ്ങും എപ്പോഴും ഉള്ളതാണ്. സർവ്വഗതവും, സർവ്വാധാരവും, ബൃഹത്തുമായ പ്രസ്തുത സത്യത്തെയാണ് 'ബ്രഹ്മം' എന്ന ശബ്ദം കൊണ്ട് വേദാന്തം നിർദേശിക്കുന്നത്.
സർവ്വത്തിന്നും മൂലമായിരിക്കുന്ന ഈ 'ശാശ്വതാധാരം' മാത്രമാണ് എന്നുമുള്ളതെന്നും, മാറ്റത്തിന്ന് വിധേയമല്ലാത്തതിനാലും, രൂപരഹിതമായതിനാലും, അത് നാശരഹിതം (അമൃതസ്വരൂപം) ആണെന്നും യുക്തിയുക്തമായ വിചാരത്തിലൂടെ നമുക്ക് നിശ്ചയമായും ബോധിക്കാൻ കഴിയും. ബ്രഹ്മം മാത്രമാണ് സത്യം എന്ന ദൃഢ ബോധം ഉണ്ടാവുന്നതോടെ, പരിണാമ വിധേയവും, അതിനാൽ നാശമടയുന്നതും, അതുകൊണ്ടുതന്നെ സ്ഥായിയായ സുഖം നൽകാൻ കഴിവില്ലാത്തതുമായ ദൃശ്യപ്രപഞ്ചം, നാമരൂപാത്മകമായ ജഗത്ത് വെറും ആഭാസമാത്രമാണെന്നും, സത്യവും ശാശ്വതവുമല്ലെന്നും (മിഥ്യയാണെന്നും) സംശയരഹിതമായി ബോധിക്കാനും കഴിയും. ഈ ശരിയായ കാഴ്ചപ്പാടിൽ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുക. ഈ ഉത്കൃഷ്ടമൂല്യത്തിലധിഷ്ഠിതമായ ഒരു ജീവിതം സംവിധാനം ചെയ്യുക എന്നതാണ് വേദാന്തം വിഭാവന ചെയ്യുന്ന 'വിവേകം'.
ഓം. സ്വാമി ചിന്മയാനന്ദ.

No comments:
Post a Comment