*സനാതനം 52*
🌸🌻🌸🌻🌸🌻🌸🌻🌸🌻
*ധർമ്മം*
*ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയാണ് പുരുഷാർത്ഥങ്ങൾ എന്നറിയപ്പെടുന്നത്. മുൻ പറഞ്ഞ നാല് ആശ്രമങ്ങളിലൂടെ പുരുഷാർത്ഥങ്ങളെ സാധിച്ച് ഒടുവിൽ സംന്യാസത്തിലൂടെ മോക്ഷം നേടുക എന്നതാണ് മനുഷ്യജീവിതത്തിന്റെ അന്തിമ ലക്ഷ്യം. അറിഞ്ഞോ അറിയാതെയോ എല്ലാവരും ആ ലക്ഷ്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ബുദ്ധിപരമായി മററു ജീവജാലങ്ങളെക്കാൾ മുന്നിട്ട് നിൽക്കുന്ന മനുഷ്യന് മാത്രമേ ബോധപൂർവ്വം ഈ ലക്ഷ്യത്തിൽ എത്താൻ കഴിയുകയുള്ളൂ. ബ്രഹ്മചര്യാശ്രമത്തിലാണ് ധർമ്മാധർമ്മങ്ങളെ ഒരാൾ മനസ്സിലാക്കേണ്ടത്.*
*ധർമ്മം എന്ന പദത്തിന് വളരെ വലിയ അർത്ഥവൈപുല്ല്യമുണ്ട്. ഏത് ഗുണം കൊണ്ടാണോ സ്വർണ്ണം സ്വർണ്ണമാകുന്നത് അതാണതിന്റെ ധർമ്മം. അതിനെ ഉരുക്കി, ശുദ്ധീകരിച്ച് മാലയും വളയുമൊക്കെയാക്കി മിനുക്കിയെടുക്കുന്നത് സംസ്കാരം. ചൂടും വെളിച്ചവുമാണ് അഗ്നിയുടെ ധർമ്മം. അതിനെ വിവിധ രീതിയിൽ ഉപയോഗപ്രദമാക്കിയെടുക്കുന്നത് സംസ്കാരം. അതുപോലെ ഏത് വിശിഷ്ട സ്വഭാവം കൊണ്ടാണോ മനുഷ്യൻ മനുഷ്യനെന്ന പേരിന് അർഹമാകുന്നത്, അതാണ് മനുഷ്യധർമ്മം.*
*വ്യക്തി എന്ന നിലയ്ക്ക് തന്നോടുള്ള ഉത്തരവാദിത്ത്വം, കുടുംബ ബന്ധങ്ങളുടെ പേരിൽ മറ്റുള്ളവർ തന്നിലർപ്പിച്ച വിശ്വാസവും ഉത്തരവാദിത്തവും, സാമൂഹ്യജീവി എന്നതിന്റെ പേരിൽ മറ്റു ജനങ്ങളോടുള്ള പെരുമാറ്റം, പൗരൻ എന്ന നിലയ്ക്ക് സ്വരാജ്യത്തോടുള്ള സ്നേഹവും ബാദ്ധ്യതകളും, സർവ്വോപരി ഈ പ്രപഞ്ചത്തിലെ ഒരംഗമെന്ന നിലയ്ക്ക് ഈശ്വരനോടുള്ള കടപ്പാടും ഭക്തിയും. ഇതെല്ലാമാകുമ്പോൾ മനുഷ്യൻ സംസ്കാരസമ്പന്നനാകുന്നു.*
*ഇനി ഇതിന്റെ മറുപുറം നോക്കാം. അച്ഛനമ്മമാരോടുള്ള കടമ മറന്നുകൊണ്ട് അവരെ വൃദ്ധസദനത്തിലേക്ക് അയക്കുന്ന മക്കൾ, സ്വത്തിനുവേണ്ടി പരസ്പരം വെട്ടി മരിക്കുന്ന സഹോദരങ്ങൾ, പ്രതികാരബുദ്ധിയോടെ കൊലപാതകം പോലും ചെയ്യുന്നവർ, രാജ്യത്തെയും ജനങ്ങളെയും വഞ്ചിച്ചു കൊണ്ട് കുതന്ത്രങ്ങളിലൂടെ പണമുണ്ടാക്കുന്ന ഭരണാധികാരികൾ. ഇങ്ങനെ ഏത് രംഗത്ത് നോക്കിയാലും ഇന്നത്തെ സമൂഹത്തിൽ അധർമ്മമാണ് കൂടുതലായി കാണുന്നത്. ഇവിടെ മനുഷ്യൻ സംസ്കാര ശൂന്യനാകുന്നു. അത് കലിയുഗത്തിന്റെ പ്രത്യേകതയാണ്.*
*എന്നാലും ആശയ്ക്ക് വഴിയുണ്ട്. നമ്മൾ സ്വാർത്ഥരായിരിക്കുന്നിടത്തോളം കാലം നമുക്ക് മറ്റുള്ളവരോട് സ്നേഹമുണ്ടാവില്ല. ഒരു വിരുന്നുകാരനെപ്പോലെ ഈ ഭൂമിയിൽ ജീവിക്കാൻ പഠിക്കണം. അപ്പോൾ സ്വാർത്ഥത ഇല്ലാതാകുന്നു. ഒന്നിനോടും മമതയുണ്ടാകുന്നില്ല. ഇഷ്ടപ്പെടുന്നതിനെ സ്വന്തമാക്കണമെന്നുള്ള ആഗ്രഹം ഇല്ലാതാകുന്നത് ഒരാളുടെ ചിത്തം ശുദ്ധമാകുന്നതിന്റെ ലക്ഷണമാണ്. അങ്ങിനെയുള്ള ചിത്തം ആത്മബോധത്തെ സ്വാംശീകരിക്കാൻ പാകമായിരിക്കുന്നു എന്നറിയണം.*
*തുടരും.....*
*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
191016

No comments:
Post a Comment