Thursday, October 03, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  193
ഇന്നലെ നമ്മൾ കണ്ടു കർമ്മം എങ്ങിനെ ട്രാപ്പ് ചെയ്യു ണൂ എന്ന്. കർമ്മം എങ്ങനെ നമ്മള് പിടിക്കുണൂ എന്നുള്ളത് കണ്ടു. കർമ്മത്തിന്റെ പിടി. ആദ്യം നമ്മള് കർമ്മത്തിനെ പിടിക്കും പിന്നെ കർമ്മം നമ്മളെ പിടിക്കും. ആദ്യം നമ്മള് കർമ്മം ആരംഭിക്കും പിന്നെ കർമ്മം അതിന്റേതായൊരു ഫോഴ്സ് ജനറേറ്റ് ചെയ്ത് നമ്മളെ പിടിക്കും. അപ്പൊ ആ കർമമത്തിന്റെ ബന്ധം അതിനെ എങ്ങിനെ മുറിച്ചുകളയാം അതിനാണ് യോഗ ബുദ്ധി പറയണത് . ഈ യോഗ ബുദ്ധി ശരിക്ക് കിട്ടിയാൽ കർമ്മത്തിന്റെ ബന്ധം അതായത് കർമ്മം കൊണ്ടുണ്ടാകുന്ന കളങ്കം മുഴുവൻ ഉള്ളിൽ നിന്നും അറ്റുപോകും. കർമ്മം കൊണ്ട് എന്തൊക്കെ കളങ്കം  ഉള്ളിൽ ഏൽക്കുമോ കർമ്മം കൊണ്ട് രാഗം, ദ്വേഷം, കർതൃത്വം , ഭോ കൃത്വം ഇതാണ് മുഖ്യമായിട്ടുള്ള നാലു കളങ്കം.attachment, aversion, doershP, enjoyership ഈ നാലെണ്ണം ആണ് കർമ്മത്തിന്റെ കളങ്കം .ഇതില്ലാതെ കർമ്മം ചെയ്യാൻ പറ്റില്ല. 12-ാം അദ്ധ്യായത്തിൽ ഭഗവാൻ പറഞ്ഞു കർമ്മമണ്ഡലത്തില് പ്രവൃത്തിക്കുന്നവൻ ഈ നാലും കണ്ട് പേടിക്കും ഇയാൾക്ക് വിവേകം ഉദിക്കുമ്പോൾ അയാള് മനസ്സിലാക്കുണൂ കർമ്മം നമ്മളെ വല്ലാതെ ഉപദ്രവിക്കുണൂ എന്ന് . അല്ലെങ്കിൽ ഈ ലോകത്തിലെ സാധാരണ ആളുകൾ കർമ്മത്തിനെ വളരെയധികം  സ്നേഹിക്കുന്നവരാണൈ. അതു കൊണ്ടാണ് ഗീതയിൽ പോലും കർമ്മമാണ് പറഞ്ഞിരിക്കുന്നത് എന്നു പറഞ്ഞിട്ടില്ലെങ്കിൽ ഗീതാ വ്യാഖ്യാനം തെററിപ്പോയി എന്ന് പറയുന്ന അഭിപ്രായക്കാരുണ്ട്. തിലകനൊക്കെ അതാണ് കർമ്മ രഹസ്യം എന്നു പറഞ്ഞത്. കർമ്മയോഗം എന്നു പറഞ്ഞാൽ വേണ്ടില്ല. കർമ്മം ചെയ്യലാണ് ഗീതയുടെ മുഖ്യ സന്ദേശം എന്നു പറഞ്ഞാൽ ഉപനിഷത്തുക്കളും വേദങ്ങളും ഒക്കെ തന്നെ തെററിപ്പോകും. "നൈഷ് കർമ്യസിദ്ധിം പരമാം സന്യാസേന ധിഗച്ഛതി " എന്നു ഭഗവാൻ അവസാന വാക്കായിട്ടു പറയും."നൈഷ്കർമ്മ സിദ്ധി" എന്നു വച്ചാൽ കർമ്മം ഒക്കെ നമ്മളെ വിട്ടുപോയ അവസ്ഥ. പക്ഷേ ഇത് ലക്ഷ്യം. മാർഗ്ഗത്തിൽ കർമ്മം ഈ ജീവനെ വല്ലാതെ പിടിച്ചിരിക്കുന്നു എന്നു കാണുമ്പോൾ ഒരു സ്റ്റേജ് ഉണ്ട് വിവേകം ഉണ്ടാകുമ്പോൾ . മനുഷ്യന്റെ ഉള്ളിൽ വിവേകം ഉദിക്കുമ്പോൾ അയാൾ കാണുന്നു താൻ പ്രവൃത്തിച്ചാൽ കുടുങ്ങി പോവും എന്നു കാണുന്നു. അതാണ് അർജ്ജുനന്റെ അവസ്ഥ.അർജ്ജുനവിഷാദയോഗം ഉണ്ടല്ലോ അർജ്ജുനവിഷാദയോഗം എന്താ എന്നു വച്ചാൽ അർജ്ജുനന് വിവേകം ഉദിച്ചു. വിവേകം ഉദിച്ചപ്പോൾ അർജ്ജുനൻ കണ്ടു താൻ പ്രവൃത്തിച്ചാൽ കുടുങ്ങിപ്പോകും എന്നു കണ്ടു. എന്താ എന്നു വച്ചാൽ മുത്തശ്ശൻ, വലിയച്ചൻ എല്ലാവരോടും വെറുപ്പു തനിക്കുണ്ടാകുണൂ, ഈ കർമ്മം കൊണ്ട് തനിക്ക് ഭയങ്കരമായ  പാപം ഉണ്ടാകുന്നു തന്റെ ഉള്ളിൽ വാസന തന്നെ ബാധിക്കും തന്നെ വിഷമിപ്പിക്കും . ജീവിതം മുഴുവൻ ആലോചിച്ച് തന്നെ ഇത് ദുഃഖിപ്പിക്കും എന്നറിയാം അർജ്ജുനന് . യുദ്ധം ചെയ്തു കഴിഞ്ഞാൽ ജീവിതം മുഴുവൻ ഞാൻ കരയേണ്ടി വരും ഇവരെ മുഴുവൻ ഞാൻ കൊന്നുവല്ലോ എന്ന് ആലോചിച്ച് . കർമ്മത്തിന്റെ ആഫ്റ്റർ ഇഫക്ട് ആണ് ഇതൊക്കെ.ഇത് ആലോചിച്ചിട്ടാണ് അർജ്ജുനൻ പറഞ്ഞത് ''നയോത്സ്യ ഇതി ഗോവിന്ദാ ഉക്തിം തൂ ഷ്ണാ ബഭൂവ: " ഞാൻ യുദ്ധം ചെയ്യില്ല. ഇതാണത്രെ ഫസ്റ്റ് സ്റ്റേജ്.വിവേകം ഉദിക്കുമ്പോൾ ഒരാള് എന്തു ചെയ്യുന്നു ഇനി ഞാൻ കർമ്മമണ്ഡലത്തിൽ പ്രവൃത്തിക്കേ ഇല്ലാ എന്നു പറഞ്ഞ് he will withdraw. ഒന്നു പിന്തിരിയും ആ പിന്തിരിയുന്നതുണ്ടല്ലോ ഒന്നു തല്ക്കാലത്തേക്ക് മാത്രമാണ്. ഒരേ അടിക്ക് കർമ്മത്തിന്റെ ഉപേക്ഷ അല്ലാ അവിടെ സംഭവിക്കുന്നത് . തല്ക്കാലത്തേക്ക് കർമമ മണ്ഡലത്തിൽ എങ്ങനെ പ്രവൃത്തിക്കണം എന്ന് അറിയാത്തതു കൊണ്ട് അതിൽ രാഗദ്വേഷം വരുന്നു ഞാൻ ചെയ്യു ണൂ എന്നു തോന്നുന്നൂ എന്നെ ബാധിക്കുണൂ എന്നു കാണുന്നതു കൊണ്ട് അയാൾക്ക് ഭയങ്കരമായ ഒരു പേടിപിടിച്ചു . ഈ മണ്ഡലത്തിൽ ഞാൻ നിരന്തരം നിന്നാൽ ഉള്ളു മുഴുവൻ ചളി ആവും. ഉള്ളിലുമുഴുവൻ രാഗവും ദ്വേഷവും ഫലകാ മനയും  ഒക്കെ ഉണ്ടാവും. അതു കൊണ്ടിനിയും ഞാൻ ഇതിലേക്കില്ല എന്നു പറഞ്ഞ് തല്ക്കാലത്തേക്ക് അമ്പും വില്ലും ഒക്കെ വച്ച് പിൻതിരിയാണ്. പിൻതിരിഞ്ഞ്  തത്വ നിശ്ചയം , നല്ലവണ്ണം സത്യനിശ്ചയം തെളിച്ചെടുത്ത് വീണ്ടും കർമ്മമണ്ഡലത്തിലേക്ക് കയറാണ് . അതെങ്ങനെയാ? ഇപ്പൊ അയാള് കർമ്മമണ്ഡലത്തില് പ്രവൃത്തിക്കുമ്പോൾ ഭാവമേ മാറി.
(നൊച്ചൂർ ജി )
Sunil Namboodiri 

No comments: