*സനാതനം 45*
🌻🌸🌻🌸🌻🌸🌻🌸🌻🌸
*ഗൃഹസ്ഥാശ്രമത്തിൽ കടക്കാനുള്ള അർഹത.*
*ആധുനിക വിദ്യാഭ്യാസത്തിൽ തീയറിയും പ്രാക്ടിക്കലും എന്നതുപോലെ ഗുരുകുല വിദ്യാഭ്യാസ സംബ്രദായത്തിലും രണ്ടു തരത്തിലുള്ള അറിവ് വിദ്യാർത്ഥിക്ക് ലഭിക്കുന്നു. സിദ്ധാന്തങ്ങളും പ്രയോഗങ്ങളുമാണവ. ഇത് രണ്ടും സിദ്ധിച്ച് കഴിഞ്ഞാൽ ഒരു ബ്രഹ്മചാരി സമൂഹത്തിൽ ജീവിക്കാനുള്ള അർഹത നേടിക്കഴിഞ്ഞു. പഠനം കഴിഞ്ഞ് സ്വഗൃഹത്തിലേക്ക് തിരിച്ചെത്തുമ്പോൾ അയാൾക്ക് ഇഷ്ടമുള്ള തൊഴിൽ സ്വീകരിക്കാം. താൻ പഠിച്ച കാര്യങ്ങൾ സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നതായിരിക്കും ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ഒരാളുടെ ചിന്ത.*
*ബ്രഹ്മചാരിക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരാചാരമാണ് ഉപാസന. എന്താണ് ഉപാസന എന്ന് ഇന്നത്തെ യുവതലമുറയോട് ചോദിച്ചാൽ ഉത്തരം കിട്ടാൻ പ്രയാസമായിരിക്കും. ഇഷ്ടദേവതയെയോ, അല്ലെങ്കിൽ പഠിക്കുന്ന വിഷയത്തിന്റെ മൂലദേവതയെയോ പ്രീതിപ്പെടുത്തുകയും, കഠിനമായ ഏകാഗ്രതയോടെ ആ ദേവനെയോ ദേവിയെയോ ആരാധിക്കുന്നത് തന്നെയാണ് ഇവിടെ ഉപാസന എന്നത് കൊണ്ട് വ്യവക്ഷിക്കുന്നത്.*
*പരമ്പരയായി പഠിപ്പിച്ചു പോന്നതിനാൽ പഴയ കാലങ്ങളിൽ ഇത്തരം ചടങ്ങുകളൊക്കെ വളരെ എളുപ്പമായിരുന്നു. ഇവ ആചരിക്കുന്നതിൽ ആർക്കും വൈമുഖ്യമോ മടിയോ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. ആർക്കും സമയമില്ല. തീർത്തും യാന്ത്രികമായ ജീവിതത്തിൽ ധൃതിയും, പരിഭ്രമവും, ഉൽക്കണ്ഠയുമൊക്കെ അലട്ടുമ്പോൾ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയുമൊക്കെ പൊരുൾ സൗകര്യപൂർവ്വം നാം മറന്നു പോയിരിക്കുന്നു.*
*പാശ്ചാത്യവിദ്യാഭ്യാസമാണ് ഏറ്റവും ഉത്തമം എന്ന മിഥ്യാധാരണ സൃഷ്ടിച്ചുകൊണ്ട് ഭാരതീയ വിജ്ഞാനശാഖകളെ പുച്ഛിച്ചു തള്ളിയ വിദേശീയ അക്രമികളാണ് ഇങ്ങനെയൊരു അവസ്ഥാവിശേഷം സംജാതമാകാൻ മുഖ്യകാരണക്കാർ. ഭാരതീയമായത് എന്തും അന്ധവിശ്വാസമാണ് എന്ന് വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടർ ഹൈന്ദവരുടെ ഇടയിൽത്തന്നെ ഇവരുടെ പിൻതുടർച്ചക്കാരായി ഇന്നും നിലനിൽക്കുന്നു. ഇത്തരക്കാരാണ് രാഷ്ട്രഭാഷയെയും സംസ്കൃതഭാഷയെയും മറ്റും തള്ളിപ്പറയുന്നതും, നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ വികലമാക്കാനും ശ്രമിക്കുന്നത്.*
*തുടരും.......*
*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉

191009
No comments:
Post a Comment