🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*തൃതീയ സ്കന്ധം*
*പതിനാലാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰
*_വിദുരന്റെ പ്രശ്നത്താൽ സന്തുഷ്ടനായ മൈത്രേയൻ ഭഗവാൻ ഹിരണ്യാക്ഷനെ വധിക്കാനുള്ള കാരണം വ്യക്തമാക്കുവാനായി ഹിരണ്യാക്ഷന്റെ ഉല്പത്തിയെവർണ്ണിക്കുവാൻ തുടങ്ങി.സന്ധ്യാ കാലത്ത് ഭഗവദ്ധ്യാനമഗ്നനായി അഗ്നിഹോത്രശാലയിൽ സ്ഥിതി ചെയ്യുന്ന ഭർത്താവിനെ സമീപിച്ചു. ദിതി കാമപീഡിതയായി പുത്രോല്പാദനത്തിന്നഭ്യർത്ഥിച്ചു. ഈ ഘോരമായ സന്ധ്യാ സമയം കഴിയട്ടെ എന്നുള്ള ഭർത്തൃ വാക്യത്തെ കാമാതിശയത്താൽ അവൾക്ക് അനുസരിക്കുവാൻ കഴിഞ്ഞില്ല. പിന്നെയും അവൾ നിർബന്ധിച്ചപ്പോൾ ഇത് ഈശ്വരസങ്കല്പമെന്ന് കരുതി കശ്യപപ്രജാപതി അവളിൽ പുത്രോല്പാദനം ചെയ്തു. ഈ ഘോര സമയത്ത് ഉല്പാദനം ചെയ്തതു കൊണ്ട് നിന്റെ പുത്രന്മാർ ഘോരന്മാരായിത്തീരുമെന്നു ദിതിയോട് പറയുകയും ചെയ്തു. പിന്നെ അവളുടെ പശ്ചാത്താപം കണ്ടു സന്തുഷ്ടനായി അദ്ദേഹം പറഞ്ഞു. ''പുത്രന്മാർ ഘോരന്മാരാകുമെങ്കിലും പൌത്രൻ മഹാഭാഗവതനും മറ്റു ഭാഗവതന്മാർക്കെല്ലാം ആദർശ ഭൂതനുമായിത്തീരും. സർവ്വാത്മകനായ ഭഗവാൻ ആ മഹാ ഭാഗവതനിൽ അപാരമായ കരുണ ചെയ്യും. പുത്രന്മാരാകട്ടെ ഭഗവാന്റെ തൃക്കൈകളാൽതന്നെ ഹതന്മാരായി നിത്യശാന്തിയടയുകയും ചെയ്യും. " ഇത് കേട്ട് ദിതി സന്തുഷ്ടനായിത്തീർന്നു._*
*തുടരും,,,,,✍*
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*

No comments:
Post a Comment