ശ്രീ കൃഷ്ണൻ ആണ് എന്നെക്കാൾ വലിയ ബ്രാഹ്മചാരി ( നൈഷ്ഠിക ബ്രഹ്മചാരി ആയ ഭീഷ്മർ പറഞ്ഞത് ആണ് )
കർതൃത്വ ബോധമില്ലാതെ കർമ്മം ചെയ്യുന്നവനെ കർമ്മം ബന്ധിക്കുന്നില്ല .. ഞാൻ ചെയ്യുന്നു എന്ന ഭാവം കൃഷ്ണനില്ല. പരമാത്മവിന്റെ ഇഛ തന്നിലൂടെ നിറവേറുന്നു എന്ന ഭാവം.ആ ഭാവത്തിന്റെ പൂർണ്ണത പരമാത്മാവിന്റെ പ്രതിരൂപമാക്കിത്തീർത്തു കൃഷ്ണനെ .. അത് കൊണ്ടാണ് കളത്ര പുത്രാദികൾ ഉണ്ടായിട്ടും കൃഷ്ണനെ ബ്രഹ്മചാരിയാക്കിത്തീർത്തതും ,ചേതനയറ്റ പരീക്ഷിത്തിന്റെ ശിശുദേഹം മൃത്യുവിനെ അതിജീവിച്ച് കൃഷ്ണന്റെ ബ്രഹ്മചര്യത്തിന്റെ നേർക്കാഴ്ചയായി ആ മടിത്തട്ടിൽ പുനർജ്ജനിച്ചതും ...അംബ അംബിക അംബാലികമാരെ തേരിലേറ്റി കൊണ്ടു പോരുന്ന സന്ദർഭത്തിൽ ഒരു നിമിഷത്തെ ലൈംഗികാസക്തിയോടെയുള്ള നോട്ടത്തിലൂടെ വന്ന പാപമാണ് ഭീഷ്മരുടെ നൈഷ്ടിക ബ്രഹ്മചര്യത്തെ ഇല്ലായ്മ ചെയ്തത്. ദ്വാപരയുഗത്തിൽ മാനസ പാപം ചിന്തകളെപ്പോലും ബാധിക്കുമായിരുന്നു എന്ന് വേണം കരുതാൻ.
ഏറെ തെറ്റിദ്ധരിയ്ക്കപ്പെട്ട വാക്കാണ് സന്യാസം. പ്രത്യേക വസ്ത്രം ധരിയ്ക്കുന്നതോ തല മുണ്ഡനം ചെയ്യുന്നതോ ഒക്കെ ബാഹ്യമായ കാര്യമാണ്. സന്യാസം വേഷപ്രധാനമല്ല. ജ്ഞാനപ്രധാനമാണ്. ജ്ഞാനിയ്ക്കു പിന്നെ ഒന്നും നേടാനോ നഷ്ടപ്പെടാനോ ഇല്ല. മൂന്നു ലോകത്തുനിന്നും തനിയ്ക്ക് ഒന്നും നേടാനില്ല എന്ന് കൃഷ്ണൻ തന്നെ പറയുന്നു. പക്ഷെ, ലോകർക്ക് തെറ്റിധാരണ ഉണ്ടാക്കാതിരിയ്ക്കാൻ കർമ്മം ചെയ്യുന്നു. കടമ എന്ന രീതിയിൽ കർമ്മം ചെയ്യുമ്പോഴും ജ്ഞാനിയോ സന്യാസിയോ അതിന്റെ ഫലത്തിൽ സംഗം പുലർത്തുന്നില്ല. എല്ലാറ്റിനോടും അസംഗം ആയിരിക്കുന്നവൻ ആണ് സന്യാസി. അതായത് സന്യാസി കർമ്മം ചെയ്താലും അത് കർമ്മയോഗം ആയിട്ടാണ് ചെയ്യുന്നത്. തന്റെ കുലം തമ്മിൽ തല്ലി ചാകുമ്പോഴും അത് കണ്ട് ചിരിച്ചു നിന്നവൻ ആണ് കൃഷ്ണൻ..
krishnakumar manthredam
No comments:
Post a Comment