ഇപ്പോൾ ലോകമെങ്ങും തീയേറ്ററുകളിൽ തകർത്തോടിക്കൊണ്ടിരിക്കുന്ന സൈക്കോളജിക്കൽ ത്രില്ലറായ "ജോക്കർ" എന്ന സിനിമയിലെ മുഖ്യ കഥാപാത്രമായ ആർതർ ഫ്ലെക്ക് പറയുന്ന ഒരു വാചകം ആണ് "The worst part about having a mental illness is people expect you to behave as if you don’t.". ലോക മാനസികാരോഗ്യ ദിനമായി ആചരിക്കപ്പെടുന്ന ഇന്നത്തെ ദിവസം (ഒക്ടോബർ 10) ഇതുപോലെ നോർമലായി നടിക്കേണ്ടിവരുന്നവരെക്കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാകേണ്ടത് ആവശ്യമാണ് എന്നതിന്റെ ഓർമപ്പെടുത്തലാകട്ടെ.
ചില പ്രത്യേക പ്രവൃത്തികൾ ചില പ്രത്യേക പാറ്റേണിൽ ചെയ്തില്ലെങ്കിൽ സമാധാനം കിട്ടാത്ത മാനസികാവസ്ഥയായ ഒബ്‌സെസ്സിവ് കംപൾസീവ് ഡിസോർഡർ(OCD), ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെവരുന്ന അറ്റെൻഷൻ ഡെഫിസിറ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ(ADHD), അകാരണമായ വിഷാദത്തിന്റെ രൂപത്തിൽ വരുന്ന ക്ലിനിക്കൽ ഡിപ്രെഷൻ, അമിതമായ സന്തോഷവും തീവ്രമായ വിഷാദവും മാറിമാറി വരുന്ന അവസ്ഥയായ ബെപോളാർ ഡിസോർഡർ, യാഥാർഥ്യവും ഭാവനയും തമ്മിലുള്ള അതിരുകൾ അവ്യക്തമാകുന്ന സ്കിസോഫ്രിനിയ തുടങ്ങി നിരവധി വേദനാജനകമായ മനസികാവസ്ഥകളിലൂടെ കടന്നുപോകുന്നവർ നമുക്കിടയിലുണ്ടാകാം.
ഒരുപക്ഷെ നമ്മുടെതന്നെ വീടുകളിൽ, അല്ലെങ്കിൽ ഓഫീസുകളിൽ നമ്മൾ അറിയാതെ, അവർ പോലുമറിയാതെ അവരുണ്ടാകാം. ചങ്ങലക്കിടുന്ന, അല്ലെങ്കിൽ നെല്ലിക്കാത്തളം വെക്കുന്ന ഭ്രാന്തൻ/ഭ്രാന്തി എന്ന മലയാളികളുടെ സ്റ്റീരിയോടൈപ്പുമായി ഇവർക്കു സാമ്യം ഇല്ലാത്തതിനാൽ നമ്മുടെ പൊതുബോധത്തിന് ഇവർ അന്യരാണ്.
പലപ്പോഴും "ഇവന് എല്ലാ കാര്യവും ചെയ്യാൻ ഭയങ്കര സാവകാശമാണ്", "ഇവൾ ഒരു മനുഷ്യരോടും മിണ്ടാതെ എപ്പോളും ഒറ്റയ്കിരുപ്പാ. എന്തൊരു ജാഡ!" ഇങ്ങനെയൊക്കെപറഞ്ഞു നമ്മൾ ഇവരെ കുറ്റപ്പെടുത്തിയേക്കാം, ഇതൊക്കെ ആന്തരികമായ മാനസികനിലയുടെ ബാഹ്യലക്ഷണങ്ങളാണെന്നു അറിയാതെ. അതുകൊണ്ടുതന്നെ മനസികാരോഗ്യത്തിനെ പറ്റിയുള്ള ബോധവത്കരണത്തിന് നമ്മുടെ നാട്ടിൽ വലിയ പ്രാധാന്യം ഉണ്ട്.
മനസികാരോഗ്യത്തെപ്പറ്റി നമുക്കുള്ള പല സമീപനങ്ങളും ധാരണകളും മാറേണ്ടിയിരിക്കുന്നു. അതിലൊന്നാണ് ഇതിനെ ചുറ്റിപ്പറ്റിയുള്ള സോഷ്യൽ സ്റ്റിഗ്മ. ഒരു കൗൺസിലറിനെ അല്ലെങ്കിൽ ഒരു സൈക്കോതെറാപ്പിസ്റ്റിനെ കാണാൻ പോകുന്നത് പരിഹാസ്യമായ ഒന്നാണ് എന്നുകരുതുന്ന വിവരക്കേട് ആണ് ആദ്യം മാറേണ്ടത്. ഒരു പനിയോ ജലദോഷമോ വരുമ്പോൾ ചികിത്സ തേടുന്നതുപോലെയെ ഉള്ളു ഇത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ലോകത്തിലുള്ള മറ്റു പരിഷ്കൃത സമൂഹങ്ങളിൽ എല്ലാം തന്നെ ഇത് സാധാരണയായി കഴിഞ്ഞിരിക്കുന്നു എന്നോർക്കുക.
അതുപോലെ മാറേണ്ട മറ്റൊരു സമീപനമാണ് ഇത്തരം മനസികാവസ്ഥകൾ അനുഭവിക്കുന്നവരെ Victim blaming നു വിധേയരാകുന്ന പ്രവണത. "ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത കോടിക്കണക്കിന് ആളുകൾക്കില്ലാത്ത ഡിപ്രെഷൻ ആണ് ഇവന്/ഇവൾക്ക്" എന്നൊക്കെയുള്ള സ്മാർട്ട് ആണെന്ന് സ്വയം നടിച്ചുകൊണ്ടുള്ള ഡയലോഗുകളിൽ ഒരു കാമ്പുമില്ല എന്നതാണ് സത്യം. മാസ്ലോവിയൻ ഹൈറാർക്കിയിൽ പറയുന്നതുപോലെ, ആഹാരം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി കഴിയുമ്പോൾ മനസ്സ് സ്വാഭാവികമായും ആന്തരികലോകത്തേക്ക് കൂടുതൽ ശ്രദ്ധിക്കുകയും അപ്പോൾ ഇത്തരം മനസികാവസ്ഥകളെപ്പറ്റി നാം കൂടുതലായി സെൻസിറ്റീവ് ആകുകയും ചെയ്യും.
അതുപോലെ മാറേണ്ട മറ്റൊരു സമീപനമാണ് "നിനക്കിപ്പോ ഡിപ്രെഷൻ അടിച്ചിരിക്കാൻ പ്രത്യേകിച്ചൊരു കാരണവും ഇല്ലല്ലോ" എന്ന ലൈനിലുള്ള ഉപദേശം. ഇത്തരം മനസികാവസ്ഥകൾ ബ്രയിനിന്റെ രാസപരമോ ഘടനപരമോ ആയ അസന്തുലിതാവസ്ഥകൾ, കുട്ടിക്കാലത്തെ മനസികാഘാതങ്ങൾ തുടങ്ങി പെട്ടെന്നു കണ്ടുപിടിക്കാനാവാത്ത കാരണങ്ങളാലായിരിക്കും ഉണ്ടാകുക. പ്രത്യ്ക്ഷത്തിൽ ഒരു കാരണം വേണമെന്നില്ല.
അതുപോലെ "Don't be so weak, be strong, be positive.” എന്നൊക്കെയുള്ള താത്വിക ഉപദേശങ്ങളും ഒട്ടും സഹായിക്കില്ല.
അപ്പോൾ, നമ്മളാരെങ്കിലും മനസികാസ്വാസ്ഥ്യങ്ങളിലൂടെ കടന്നുപോകുന്നുവെങ്കിൽ അത് ആദ്യം സ്വയം മടികൂടാതെ അംഗീകരിച്ച് പ്രൊഫഷണൽ ഹെല്പ് തേടുന്നതിനും, അതുപോലെ ഈ അവസ്ഥകളിലൂടെ കടന്നുപോകുന്ന നമ്മുടെ സഹജീവികളെ ഉപദേശിച്ചു നന്നാക്കാനുള്ള ആക്രാന്തം മാറ്റിവെച്ചു, സഹാനുഭൂതിയോടെ മനസ്സിലാക്കാനും അവർക്കു സുഖം പ്രാപിക്കാനുള്ള സ്പേസ് നല്കുന്നതിനുമുള്ള മനസികവികാസം നേടുന്നതിനുള്ള ഒരു ചൂണ്ടുപലകയാകട്ടെ ഈ മനസികാരോഗ്യദിനം.
#WorldMentalHealthDay
#MentalHealthAwareness
Pic Courtesy : Wikipedia

No comments:
Post a Comment